സഖോ
ആളൊഴിഞ്ഞ് ക്രിസ്തീയ ഗ്രാമം
By സ്നേഹിതൻ കുവൈറ്റ്
മുളക്കുഴ : തുർക്കിയുടെ തുടര്‍ച്ചയായ സൈനിക നടപടികളെ തുടര്‍ന്നു കുർദിസ്ഥാൻ മേഖലയിലെ സഖോ ജില്ലയിലെ ക്രിസ്ത്യൻ ഗ്രാമമായ ഷെറാനിഷ് ആളൊഴിഞ്ഞു. കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി ആക്രമണങ്ങൾ ഈ ഗ്രാമത്തിൽ ഉണ്ടായതിനെ തുടർന്ന് ക്രൈസ്തവ വിശ്വാസികളായ ഗ്രാമത്തിലുള്ളവർ വീടുകൾ ഉപേക്ഷിച്ചു മറ്റുസ്ഥലങ്ങളിലേക്കു പലായനം ചെയ്തു. അവരുടെ എല്ലാ ഫാമുകൾക്കും തീയിട്ടു.
ബാഗ്ദാദിൽ നിന്ന് നാടുകടത്തപ്പെട്ട ഇവർ ഇത് ക്രിസ്ത്യാനികളുടെ ഗ്രാമമായതു കൊണ്ട്, സുരക്ഷിതമെന്ന് കരുതി എത്തിയതാണ്. തുർക്കിയും കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും (പികെകെ) തമ്മിലുള്ള പോരാട്ടമാണ് ആക്രമണങ്ങൾക്ക് കാരണം.
തുർക്കിയുടെ അതിർത്തിയോട് ചേർന്നുള്ള സ്ഥലമാണ് സഖോ.