വാഷിംഗ്ടണ്‍ ഡി.സി
തുർക്കിയ്ക്ക് താക്കീത്
By എഡിറ്റർ
അസര്‍ബൈജാനും അര്‍മേനിയയും തമ്മിലുള്ള സംഘര്‍ഷത്തില്‍ തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധമേര്പ്പെടുത്തണമെന്ന് പ്രമുഖ ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനാ നേതാക്കള്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. “തുര്‍ക്കി മറ്റൊരു ക്രിസ്ത്യന്‍ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്നു, ‘ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്’ എന്ന സംഘടന ഇക്കഴിഞ്ഞ വെള്ളിയാഴ്ച സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചക്കിടയിൽ അഭിപ്രായം ഉയർന്നു.
അര്‍മേനിയയിലെ വിവിധ ദേവാലയങ്ങളില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളിൽ തുര്‍ക്കിക്ക് പങ്കുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവർ ആരോപിച്ചു.