മൊസൂള്‍
ക്രിസ്ത്യൻ കയ്യെഴുത്ത് പ്രതികൾ കണ്ടെത്തി
By എഡിറ്റർ
ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശ കാലത്ത് തീവ്രവാദികള്‍ കൈയടക്കിയ പുരാതന ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികള്‍ ഇറാഖിസേന കണ്ടെത്തി. ഇറാഖിലെ വടക്കന്‍ നിനവേ ഗവര്‍ണറേറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗം എന്ന സംശയത്തെത്തുടര്‍ന്ന് അറസ്റ്റിലായ ആളിന്റെ വീട്ടിൽ ഒളിപ്പിച്ച ചരിത്രപ്രാധാന്യമുള്ള മുപ്പത്തിരണ്ടോളം ക്രിസ്ത്യന്‍ കയ്യെഴുത്ത് പ്രതികളാണ് കണ്ടെത്തിയത്. ഇറാഖിലെ ഐഎ സ് അധിനിവേശ കാലഘട്ടമായ 2014-2017 കാലയളവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായി പരിഗണിക്കപ്പെട്ടു വന്നിരുന്ന മൊസൂളിലെ അസ്സീറിയന്‍ ദേവാലയത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടതാണ് സുപ്രധാനമായ കയ്യെഴുത്ത് പ്രതികള്‍.