ഗർഭസ്ഥശിശുവിന്റെ രൂപമറിയാൻ
By എഡിറ്റർ
ശാസ്ത്രം അതിന്റെ വളർച്ചയുടെ പടികൾ ഒാരോന്നായി കയറുമ്പോൾ ദിവസവും അറിയാത്തത് പലതും അവർ കണ്ടെത്തുന്നു. മറഞ്ഞിരിക്കുന്ന പലതും മറനീക്കി പുറത്ത് കൊണ്ടുവരുന്നു. എന്നാൽ ഇന്നു വരെയും ഒരു കണ്ടുപിടുത്തവും പൂർണ്ണമാണ് എന്ന് ഒരു ശാസ്ത്രജ്ഞരും പറഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ ദിവസവും പരിഷ്കരിച്ച പുതിയ പതിപ്പുകൾ ഒാരോ കണ്ടുപിടുത്തങ്ങളിലും ഉണ്ടാകുന്നത്. ഗ്രഹാം ബെൽ കണ്ടുപിടിച്ച ടെലിഫോൺ പരിഷ്കരിച്ച് വിവിര സാങ്കേതിക വിദ്യയുടെ നൂതന ഘട്ടത്തിൽ എത്തിയിട്ടും ഇന്നും പുതിയ പരിഷ്കരിച്ച രൂപങ്ങൾ വരുന്നു. പൂർണ്ണമായത് ദൈവത്തിന്റെ സ്യഷ്ടി മാത്രമാണ്.
ശാസ്ത്രം അതിന്റെ പുതിയ ഒരു കണ്ടുപിടുത്തതിനു കൂടെ സാക്ഷ്യം വഹിക്കുവാൻ കഴിഞ്ഞ ഒരു തലമുറായാണ് നമ്മുടേത്. ജനിക്കുവാൻ പോകുന്ന ശിശുവിന്റെ രൂപവും മുഖവും നേരത്തെ കാണുവാനുള്ള സങ്കേതിക വിദ്യ. ഒമ്പതുമാസം കാത്തിരുന്ന് തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ആദ്യമായി കാണുന്ന ഒരു അമ്മയുടെ സന്തോഷം വർണ്ണിക്കുവാൻ കഴിയില്ല. എന്നാൽ ഇൗ സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്രയും കാലം കാത്തിരിക്കേണ്ട ആവശ്യമില്ല. 24 മത്തെ ആഴ്ചയിലെ സ്കാനിംഗ് മുതലുള്ള സ്കാനിംഗ് ചിത്രങ്ങൾ വഴി കുഞ്ഞിന്റെ ഒരു ത്രീഡി പ്രിന്ററിലേയ്ക്ക് അയക്കുകയും അത് ഒരു പ്ലാസ്റ്റിക് പ്രതലത്തിൽ ശില്പമായി രൂപാന്തർപ്പെടുത്തുകയും ആണ് ചെയ്യുന്നത്. അമേരിക്കയിലും ജപ്പാനിലും പ്രചാരത്തിലുണ്ടായിരുന്ന ഇൗ സാങ്കേതിക വിദ്യ ഇപ്പോൾ യു.കെയിലും എത്തിയിരിക്കുന്നു.
ഇവിടെയും ശാസ്ത്രം അതിന്റെ പൂർണ്ണത കൈവരിച്ചില്ല. ദൈവവചനം എന്തു പറയുന്നു. ലോകസ്ഥാപനത്തിനു മുമ്പെ അവൻ നമ്മെ കണ്ടതാണു. അന്നേ നമ്മുടെ രൂപവും സൗന്ദര്യവും നിറവും എല്ലാം തന്റെ സർവ്വജ്ഞാൻ ദ്യഷ്ടിയിൽ കർത്താവ് കണ്ടു. സങ്കീർത്തനക്കാരൻ പറയുന്നതുപോലെ ഞാൻ എന്റെ അമ്മയുടെ ഉദരത്തിൽ പിണ്ഡാകാരമായിരുന്നപ്പോഴേ അവൻ എന്നെ കണ്ടു. നിയമിക്കപ്പെട്ട നാളുകൾ ഒന്നുമില്ലാതിരുന്നപ്പോൾ അവൻ എന്നെ കുറിച്ച് തന്റെ പുസ്തകത്തിൽ എഴുതി. ഇതാണു ദൈവത്തിന്റെ സർവ്വജ്ഞാനം. മനുഷ്യൻ ആധുനിക സങ്കേതിക വിദ്യ ഉപയോഗിച്ച് 24 ആഴ്ചകൾക്ക് ശേഷം ഗർഭസ്ഥശിശുവിന്റെ രൂപം ഉണ്ടാക്കുവൻ തുനിയുമ്പോൾ ലോകസ്ഥാപനത്തിനു മുമ്പ് എന്റെയും നിന്റെയും രൂപം തന്റെ ഉള്ളം കയ്യിൽ വരച്ചവനാണ് നമ്മുടെ ദൈവം.