സുവിശേഷത്തിനായി വില നൽകിയ എലിശബത്ത് എലിയറ്റ്
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ക്രിസ്തീയ വനിതകളിൽ ഒരാളാണു എലിശബത്ത് എലിയറ്റ്. അറുപത് വർഷങ്ങൾക്കു മുൻപ് 1956ൽ കിഴക്കൻ ഇക്വാഡോറിൽ ക്രിസ്തീയപ്രവർത്തകനായി ചെന്ന് ധീരരക്ത സാക്ഷിത്വം വരിച്ച ജിം എലിയറ്റിന്റെ സഹധർമ്മിണി ജൂൺ 16നു നിത്യതയിൽ ചേർക്കപ്പെട്ടു.
എലിശബത്ത് എലിയറ്റ് ഒരു സാധാരണ സ്ത്രീയായിരുന്നു. ദൈവഹിതത്തിനു തന്റെ ജീവിതംസമർപ്പിച്ചപ്പോൾ അനേകായിരങ്ങളെ സ്വാധീനിച്ച ഒരുവ്യക്തിയായി അവർ മാറി. അപ്പൊസ്തലനായ പൗലോസ് പറയുന്നതുപോലെ, ദൈവത്തിന്റെഅത്യന്തശക്തി ആ മൺപാത്രത്തിൽ നിക്ഷേപിക്കപ്പെട്ടു. ക്രിസ്തുവിനെ അനുഗമിച്ചതിന്റെ പേരിൽ സകലവിധത്തിലും അവർകഷ്ടതകൾ സഹിച്ചു. പക്ഷേ, നിരാശപ്പെട്ടില്ല. ഗുവിശേഷം അറിയിക്കുന്നതിൽഅവർവലിയവില നൽകി. വളരെ പ്രതീക്ഷയോടെഒാക്കാസ് ജനതയെസമീപിച്ച ഭർത്താവ്ജിംഎലിയറ്റും നാലു സഹപ്രവർത്തകരുംആദ്യസന്ദർശനത്തിൽതന്നെ കൊല്ലപ്പെട്ടപ്പോൾ, എലിശബത്ത് അതിന്റെഅവസാനമായി കണ്ടില്ല. മുപ്പതാംവയസ്സിൽവിധവയായിതീർന്ന അവർ മൂന്നു വയസ്സുകാരി മകളുമൊത്ത് നിരാശപ്പെടാതെ ഇക്വാഡോറിൽ തങ്ങി ദൈവഹിതത്തിനായി വീണ്ടും സമർപ്പിച്ചു. ധീരയുവരക്തസാക്ഷിയായ ിമരിച്ച ഭർത്താവിന്റെ ഡയറികൾ പരിശോധിച്ച് അനേകരെ സുവിശേഷരണാങ്കണത്തിലേക്ക് നയിക്കുന്ന പുസ്തകങ്ങൾ രചിക്കുവാൻ അവരെ ദൈവം ഉപയോഗിച്ചു. കൊല്ലപ്പെട്ട വേറൊരു സഹപ്രവർത്തകന്റെ സഹോദരി റേച്ചലുമായി ചേർന്ന് ഏകമകളോടൊപ്പം ബൈബിൾ പരിഭാഷയ്ക്കായി ഒാക്കാസ് ജനതയെസമീപിച്ചപ്പോൾലോകത്തിന്റെകണ്ണിൽഅത്ഭോഷത്വമായിരുന്നു. എന്നാൽ പിൽക്കാലത്ത്ഒരു അപരിഷ്കൃതസമൂഹത്തിന്റെ വിജയകഥയായി ലോകത്തിനു അതു കാണേണ്ടി വന്നു.
ജിംഎലിയറ്റിന്റെ പ്രസിദ്ധമായവാചകം ഇൗ തലമുറയിൽകൂടുതൽ പ്രസക്തമാണ്. “He is no fool who gives what he cannot keep to gain what he cannot lose”. നാം എന്തിനായിജീവിക്കുന്നു? നമ്മുടെ വിദ്യാഭ്യാസവുംഅറിവുംസമയവുംജോലിയുമെല്ലാംഎന്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നു? ഇവയെല്ലാം നിത്യതയിൽ പ്രയോജനപ്പെടാതെമരണത്തോടെസമാപിക്കുന്നുവെങ്കിൽ നമ്മുടെ ക്രിസ്തീയജീവിതം പരിതാപകരമാണ്. സുവിശേഷത്തിനായി നാം കൊടുക്കുന്ന വിലഎന്താണ്?യൗവനകാലത്ത് സുവിശേഷത്തിനായി എലിശബത്ത് നൽകിയ വില കനത്തതായിരുന്നു.എന്നാൽ അത് നിത്യതയിൽ വലിയ ലാഭമായി കണക്കിട്ടു.
നൊടി നേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു (2 കൊരി. 4:17)