സ്നേഹിതനിലേക്ക് സ്വാഗതം..

സ്നേഹത്തിന്റെ ഭാഷയിലൂടെ വായനക്കാര്‍ക്ക് വിജ്ജാനം പകര്‍ന്നു കൊടുക്കുവാനുള്ള ദൌത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി വരും നാളുകളില്‍ ജനമനസ്സിലേക്ക് എത്തിച്ചേരുവാന്‍ ഈ സ്നേഹതനിലൂടെ ഞങ്ങള്‍ ആഗ്രഹിക്കുന്നു..വരും നാളുകളില്‍ ഇന്നത്തെ ലോകത്തിലെ വ്യത്യസ്തമായ വാര്‍ത്തകളും ഒറ്റപെട്ട സ്പര്‍ശനീയമായ സംഭവങ്ങളും വേദ പുസ്തക വിജ്ജാനവും മഹത്തായ അനുഭവങ്ങളും വായന മനസുകളില്‍ പങ്കു വെക്കുവാന്‍ ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട്..ഒരു ചെറിയ തുടക്കത്തിലൂടെ പ്രായ ഭേദ്യമെന്യേ എല്ലാ വായനക്കാരും ഞങ്ങളുടെ സ്നേഹതന്‍ ആവുക എന്നാ ലക്ഷ്യത്തില്‍ ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വേദപുസ്തകത്തിന്റെ അര്‍ദ്ധ വ്യാപ്തിയും അതിലേറെ ദൈവ കൃപയുടെ സാമിപ്യവും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു കൊണ്ട് ക്രിസ്തു യേശുവിലൂടെയുള്ള സമാധാനവും, പ്രത്യാശയും , രക്ഷയും, നിത്യജീവനും , സൌഖ്യവും " സ്നേഹിതനിലൂടെ " സുവിശേഷത്തിന്റെ എളിയ ശ്രുശൂക്ഷയായി വ്യാപരിക്കുവാന്‍ ദൈവത്തോടെ പ്രാര്‍ഥിക്കുന്നു...

സ്നേഹിതനെ സ്നേഹത്തോടെ സ്വീകരിക്കുക.. രാഷ്ട്രീയമായ വാദഗതികള്‍ക്കും വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കും സമൂഹത്തെ ചെളി വാരി എറിയുവാനുള്ള ഒരു മാധ്യമ സംസ്കാരത്തില്‍ നിന്ന് എന്നും അന്യം നില്‍ക്കുവാന്‍ " സ്നേഹിതന്‍ " ആഗ്രഹിക്കുന്നു ..അപ്പോള്‍ തന്നെ കരുണയുടെയും, മനസ്സലിവിന്റെയും കൈത്താങ്ങലിലൂടെ സേവന പാതയില്‍ മുന്നേറുവാനുള്ള ക്രിസ്തുവിനെ വായിക്കുന്ന പത്രമായി വളരുവാന്‍ നിങ്ങളുടെ പ്രാര്‍ഥനയും വിലപ്പെട്ട സഹകരണവും എന്നും സ്നേഹിതന് ഉണ്ടാവും എന്നാ പ്രതീക്ഷയോടെ..ഒപ്പം നിറഞ്ഞ സ്നേഹത്തോടെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...!!

9.8K

Facebook Members

200

Copies

9

Years Old