അശാന്തമാണ്‌ നമ്മുടെ ലോകം


ശാന്തതയാണ് എല്ലാ സമയത്തും ഓരോ മനുഷ്യനും കൊതിക്കുന്നത് .അത് കൊണ്ട് തന്നെയായിരിക്കും ലോകത്ത് മറ്റെന്തിനെക്കാളും മനശാന്തി തേടി മനുഷ്യര് അലയുന്നതും ആര്ഭാടത്തിന്റെയും അധികാരത്തിന്റെയും മട്ടുപ്പാവിൽ കഴിയുന്നവനും പീടികക്കൊലായിയിൽ ഒന്നും നേടാതെ സുഖമായ് ഉറങ്ങുന്നവനും തമ്മിൽ മനസ്സമാധാനതിന്റെ കാര്യത്തിൽ  വലിയ അന്തരം കാണും .ലോകം ഇന്ന് നേരിടുന്നതും ഇതേ പ്രശനം തന്നെയാണ് .മൊത്തം ജനസംഖ്യയുടെ  മൂന്നിലൊരു ഭാഗമെങ്കിലും ഇന്ന് സുഖമായ് ഉറങ്ങാനോ ഉണ്നാണോ കഴിയാത്തവരായിരിക്കും.അതോടൊപ്പം വെടിയൊച്ചകളും വീര വാദങ്ങളും തീർക്കുന്ന രക്തക്കറ കൽ മനസ്സിൽ പറ്റിപ്പിടിച്ചു പോയവരും അനുദിനം കണക്കെ അതിര്ത്തി നിയമങ്ങൾ പോലും പാലിക്കേണ്ട ആവശ്യമില്ലാതെ പടര്ന്നു പിടിക്കുന്ന മാരക രോഗങ്ങൾ തീർക്കുന്ന ദുരിത പാഠങ്ങൾ പഠിക്കുന്നവരും ,എല്ലാ സംവിധാനങ്ങളുണ്ടായിട്ടും കണക്കു കൂട്ടലുകൾ പോലും തെറ്റിപ്പിക്കുന്ന കാലാവസ്ഥയുടെ കോമാളിത്തരങ്ങൾ ഉണ്ടാക്കിയെടുത്ത കഷ്ടപ്പാടുകൾ അനുഭവിച്ചറിയുന്ന നിഷ്കളങ്കരും ,തന്മൂലം ഉണ്ടായിതീരുന്ന ഒരിക്കൽ പോലും എഴുന്നെല്ക്കാനാവാത്ത വിധം കിടന്നു പോകുന്ന സാമ്പത്തിക മേഖലകൾക്ക് തീര്ക്കനവാത്ത പട്ടിണി കോലങ്ങളും വിദ്യാഭ്യാസമോ വിശപ്പോ എന്ന വലിയ ചോദ്യം ഇത്തരം രാജ്യങ്ങൽക്കിട്ടു കൊടുക്കുകയാണ് ഈ ദുരന്തങ്ങളൊക്കെ ചെയ്യുന്നത് .നിവൃത്തി  കേടു കൊണ്ട് വിശപ്പ്‌ തിരഞ്ഞെടുക്കുകയും അതെ സമയം വിദ്യ കൊണ്ട് വിഷപ്പദക്കമെന്നു പറഞ്ഞു കൊടുത്താൽ പോലും സ്വീകരിക്കാത്ത തലത്തിലേക്ക് ദുരിതങ്ങൾ ഇവരെ എത്തിക്കുന്നു എന്നതാണ് വാസ്തവം .ഇത് മാത്രമല്ല ഇതിലും കൂടുതലാണ് ഇന്നത്തെ ലോകത്തെ സുഖാനുഭൂതികളുടെ കണ്ണാടി തിരിച്ചു പിടിച്ചു നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയുക .അതാണ്‌ ഒത്തിരി നേട്ടങ്ങൾക്ക്‌ നടുവിലും അശാന്തമാണ്‌ നമ്മുടെ ലോകം എന്ന് പറയേണ്ടി വരുന്നതും .

ജീവിതം അനുഗ്രഹമാണ്.അത് മനുഷ്യനായാലും മൃഗത്തിനായാലും മറ്റേതിനായാലും മറിചാവില്ല.ജീവിതത്തിനു ജീവൻ അത്യാവശ്യ ഘടകമാണെന്ന് മാത്രം  .ജീവനുണ്ടായ കാലം തൊട്ടു പരിചയിച്ചു പോന്ന ഒരു പദമാണല്ലോ പട്ടിണി എന്നുള്ളത് .പേരുകളിൽ കാലന്തരങ്ങളിലെ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം ,സ്വാഭാവികം.ജീവനും പട്ടിണിയും പലപ്പോഴും പൂരകങ്ങൾ ആവാറുണ്ട് .കാലം ഒരുപാടു കുതിച്ചപ്പോൾ പട്ടിണിയും പരിവട്ടവും തീര്ന്നുവെന്നു നാമറിയാതെ ആശ്വാസ വീര്പ്പിട്ടു.ഒരു പരിധി വരെ ശരി തന്നെയാകാം.പണ്ട് ഉപ്പിനും കര്പ്പൂരത്തിനും തക്കാളിക്കും അയൽക്കാരന്റെ ഉമ്മറപ്പടിക്കൾ കാത്തിരുന്നു ഒടുക്കം കിട്ടുന്ന ആ കൈനീട്ടം തന്നെയായിരുന്നു മലയാളിയുടെ പല വീടുകളിലെ അടുക്കള പുകയാൻ കാരണം .അന്നത്തെ തലമുറയിൽ ജീവിതം ജീവിച്ചു തീർക്കുന്നവർ ഇന്നുമുണ്ടാകും.പിൻ മുറക്കാർ അറിയാത്ത പലതും അനുഭവിച്ചു തീർത്തവർ.ഇന്നിന്റെ കാട്ടിക്കൂട്ടലുകൽക്കു മൂക സാക്ഷി ആവാൻ മാത്രം വിധിക്കപ്പെട്ടവർ.ഒരു തരത്തിൽ അവർ ഭാഗ്യവാന്മാരാണ്.വിദ്യ ഉണ്ടെന്നു അഹങ്കരിക്കുന്ന ലോകത്ത് ജീവിക്കുന്നവർ ചെയ്തു തീർക്കുന്ന പാപങ്ങളൊന്നും അവരുടെ കാലത്ത് നടന്നില്ല എന്ന് ആശ്വസിക്കുകയെങ്കിലും ചെയ്യാം.അതിനു കാരണം കൂടുതലാണ് താനും സാഹിത്യത്തിനും,സിനിമക്കും,എന്തിനേറെ സമാധാനത്തിനു പോലും നോബൽ പ്രൈസ് കൊടുക്കുന്ന കാലമാണിതെന്നും അക്കാലതാണ്‌ ദിനംദിന പത്ര വായനയിൽ രണ്ടായിരമോ മുവ്വായിരമോ മനുഷ്യമക്കൾ പരസ്പരം പകവീട്ടി തീരുന്ന വാർത്തകൾ വായിച്ചു കണ്ണ് കടയുന്നത് .

അശാന്തമായ ലോകത്തിന്റെ പിറവി തന്നെ പട്ടിണിയിൽ നിന്നും പലായനങ്ങളിൽ നിന്നുമായിരിക്കും.പട്ടിനിയുള്ളിടെതെല്ലാം പലായനവും ഉണ്ടാവാറുണ്ട് .ഇല്ലെങ്കിൽ അവിടെ പട്ടിണി അതിന്റെ മൂര്തീ ഭാവത്തിൽ എത്തിയില്ല എന്ന് കരുതാം .പക്ഷെ പലായനം വെറും പട്ടിണി കൊണ്ട് മാത്രം സംഭവിക്കുന്നതല്ല .അതിലധികവും പിറന്ന മണ്ണിൽ സ്വസ്ഥമായുറങ്ങാൻ കഴിയാതെ കിടപ്പാടം വിട്ടേച്ചു അഭയ സ്ഥലം തേടിയുള്ള യാത്രയാകും.കൂട്ടിനു പട്ടിണിയും ഉണ്ടാകുമെന്ന് മാത്രമാവും .നമ്മളിപ്പോഴും എപ്പോഴും സ്വസ്തരാണ് .നമ്മുടെ കണ്ണിൽ നമുക്ക് ഈ പറഞ്ഞവയൊന്നും ഇല്ല എന്ന്  മാത്രമല്ല നമ്മുടെ കണക്കു കൂട്ടലിൽ സാധ്യതകൾ പോലും വിദൂരത്താണ് .അത് കൊണ്ട് തന്നെ ഇത്തരം ചർച്ചകൾ പോലും അപ്രസക്തമാണ് ഈ കാലത്ത് .ഇവിടെയാണ്‌ മറു ചിന്ത ഉയരേണ്ടത് .ലോകത്ത് നടക്കുന്നെന്തെന്തും ഞൊടിയിടയിൽ വീട്ടിലെ സ്വീകരണ മുറിയിലിരുന്നു കാണുന്ന മലയാളി ഇന്നത്തെ ലോകത്ത് പട്ടിണിയും പരിവട്ടവും പലായനവും ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കില്ല .നമ്മൾ സ്വാർതർ തന്നെയല്ലേ .വിശാലത വാ തോരാതെ സംസാരിക്കുമ്പോഴും ആനുകാലികങ്ങളും ആഗോളവും ഒരുപോലെ കൈകാര്യം ചെയ്യുമ്പോൾ വിഷയങ്ങളിലെ തിരഞ്ഞെടുപ്പിൽ താല്പര്യമുള്ളവ മാത്രം വരുന്നു എന്നത് ശ്രദ്ധേയം .കുറ്റം പറയാനൊക്കില്ല ഇവിടെ ചിലർ നമ്മെ അങ്ങിനെ പഠിപ്പിച്ചു എന്ന് വേണം കരുതാൻ .സന്ധ്യാ നേരത്ത് നാല് മതിൽ കെട്ടിനകതെ എസി യിലിരുന്നു  അര മണിക്കൂറോ ഒരു മണിക്കൂറോ കൊണ്ട് അത്രയേ ആവൂ.പലതും അല്ല ചിലത് അങ്ങിനെ തന്നെയാണ് .

വിഷയ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു ഒര്മപെടുത്തൽ ആണ് കൂടെ ഒരു വിചിന്തനവും . നമുക്കതിൽ ഗ്രഹിക്കാനും പരിഹരിക്കാനുമുണ്ടാവണം .കൂടെ ഇന്നിന്റെ ലോകത്ത് ഇങ്ങനെയുമുണ്ടെന്നു ഉറക്കെ പറയാനുള്ള ഒരു ശ്രമം കൂടി നടത്തുന്നു എന്നും വായിക്കാം .അടുത്തിടെ നാം ഏറെ ചര്ച്ച ചെയ്തതാണ് ഗാസ മുനമ്പ് .ലോകം പ്രതികരിചിടത്  വിജയം വന്നു താൽകാലികമെങ്കിലും .നമ്മുടെ മഹാ ഭാരതം അവിടെ പാരമ്പര്യത്തെ ഇല്ലാതാക്കി .പാരമ്പര്യം തന്നെയാണ് ഒരു സംസ്കാരത്തെ സൂചിപ്പിക്കുന്നത് എന്നറിയാന് കോര്പരട്റ്റ് താല്പര്യങ്ങൾക്ക് പറ്റിയെന്നു വരില്ല .ഇസ്രായേലിനെ അറിയുന്നവര്ക്കറിയാം ഗാസ നമുക്ക് ഇടയ്ക്കിടെ പ്രതികരിക്കാനും പ്രര്തിക്കാനുമുള്ളതാനെന്നു .അവിടെ ഉള്ളവര കാലാ കാലങ്ങളിൽ അനുഭവിച്ചു തീര്ക്കെണ്ടാവരും .മനുഷ്യര് വസിക്കുന്ന ലോകത്ത് ഭാവി തലമുറ വരാനുണ്ടെന്ന് ചിന്തിക്കാതെ നമ്മൾ  തന്നെയുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഒരു വിഭാഗത്തെ മണ്ണില കഷ്ടപ്പാടുകൾ മാത്രം  സഹിച്ചു തീര്ക്കാൻ നിര്ബന്ധിക്കുന്നത് .കഴിഞ്ഞ കുറച്ചു നാളുകളായ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പലായനത്തിന്റെയും പുതിയ രോഗങ്ങളുടെയും കണക്കുകൾ നല്കുന്ന യു .എൻ റിപ്പോർട്ടുകൾ ശുഭകരമല്ല .പ്രധാനം ഫലസ്തീനും സിറിയയും കിഴക്കാൻ യുക്രൈനും മ്യാന്മാറിലെ രോഹിന്ഗ്യ മുസ്ലിംകൾ,പാകിസ്താൻ,അഫ്ഗാനിസ്ഥാൻ ,പട്ടിണിയും പരിവട്ടവും മാത്രമുള്ള അഫ്രികാൻ രാജ്യമായ സൊമാലിയ എബോള ബാധിച്ചു പരീക്ഷണം നേരിട്ട് കൊണ്ടിരിക്കുന്ന ലൈബീരിയ ,ഗുനിയ ,നൈജീരിയ ,കാമറൂണ്‍ സൈറ ലിയോണ്‍ അങ്ങനെ നീളുന്നു കണക്കുകൾ .

കണക്കുകൾ പറയുന്നത് നൂറും ഇരുന്നൂറും പേരെ കുറിച്ചല്ല.അതിൽ മുപ്പതും ഇരുപതും പത്തും ലക്ഷം ജനങ്ങളാണ് പിറന്നിടം വിട്ടു കൂട് തേടി അലയുന്നത് .സ്വപ്‌നങ്ങൾ കൂട്ടികെട്ടി അവർ അഭയാർഥി വേഷമാടാൻ നിര്ബന്ധിതരാവുന്നു .സിറിയാൻ സൈനികരും വിമതരും തമ്മിൽ നടക്കുന്ന അഭ്യന്തര യുദ്ധം മൂലം 30 ലക്ഷം പേരാണത്രേ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി പാര്ത്തത് .അത്ര  തന്നെ കുട്ടികൾ വിദ്യ കിട്ടാതെ ഭാവി ഇരുളടഞ്ഞും  കിടക്കുന്നു.കിഴക്കന് യുക്രൈനിൽ വെടിയൊച്ച തുടങ്ങിയിട്ട് നാളുകളായ് .10 ലക്ഷത്തിലധികം പേര് ഇതിനോടകം റഷ്യയിലേക്ക് കുടിയേരിക്കഴിഞ്ഞു .മറ്റൊരു ദുരിത ജീവിതങ്ങളാണ് മ്യാന്മാറിലെ രോഹിന്ഗ്യ മുസ്ലിംകൾ .അസ്തിത്വമുള്ള മണ്ണിൽ നിന്നും നിങ്ങളിവിടെതുകാർ അല്ല എന്ന ആട്ടും തുപ്പും കേട്ട് ബംഗ്ലാദേശിലേക്ക് നിർബന്ധിത കുടിയേറ്റത്തിനു വിധിക്കപ്പെട്ടവർ .2011 നു ശേഷം മറിച്ചൊരു അവസ്ഥ ഇവിടുത്തുകാർക്ക് കിനാവിൽ പോലും കാണാൻ കഴിഞ്ഞിട്ടുണ്ടാവില്ല .പാക്കിസ്ഥാനിലും യമനിലും ഇറാനിലും ഇറാഖിലും ഏറെക്കുറെ ഇതേ അവസ്ഥകൾ തന്നെയാണ് .ആഫ്രിക്കന് രാജ്യമായ സൊമാലിയയിൽ 10 ലക്ഷം പേരാണത്രേ ജീവൻ  നിലനിറുത്താൻ പാട് പെടുന്നത് .ലോകത്തെ പട്ടിണിക്കാരിൽ യു എന് ഒന്നാം സ്ഥാനം നല്കിയതും അവര്ക്ക് തന്നെ .പടിഞ്ഞാറൻ ആഫ്രിക്ക കേട്ട് കേൾവി പോലുമില്ലാത്ത മരുന്ന് പോലും തീരുമാനിക്കാൻ വൈദ്യ ശാസ്ത്രം പഠനം തുടങ്ങുമ്പോഴേക്കും അടുത്ത രൗദ്രഭാവത്തിലേക്കു രൂപം മാറുന്ന ഒട്ടനേകം പുതിയ രോഗങ്ങൾ കൊണ്ട് കഷ്ടതയനുഭാവിക്കുന്നു .അവർ നമ്മൾ ഉറങ്ങുമ്പോൾ ഉറക്കം കിട്ടാതെയും സുഖമായ് നമ്മൾ ഉണ്ണുമ്പോൾ കുടിനീരിനായ് അഭയാർഥി ക്യാമ്പുകളിൽ തല്ലു കൂടുന്നു .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കരുണയുടെ നോട്ടം ഇവര്ക്ക് ലഭിക്കുന്നു ആശ്വാസം തന്നെ എന്നാലും മാറ്റി പറയാറായിട്ടില്ല അശാന്തി മാഞ്ഞു തുടങ്ങിയെന്നു .

നമ്മൾ സുരക്ഷിതർ എന്ന് പറഞ്ഞു വീമ്പിളക്കാൻ നമുക്കാവില്ല.ഇന്ത്യ രാജ്യത്തും തെരു വീഥികൾ പലതും ഇങ്ങനൊയോക്കെ  തന്നെയാണ് .ഇന്ദ്രപ്രസ്ഥത്തിനു പോലും രണ്ടു മുഖങ്ങൾ ആണുള്ളത് .പഴയതും പുതിയതും .തെരുവ് നായ്ക്കൾ കീഴടക്കിയ വഴിയിടങ്ങളിൽ മനുഷ്യക്കുട്ടികളും നായ്കുട്ടികളും തല ചായ്ക്കാൻ വലിച്ചു കെട്ടിയ താര്പ്പായക്ക്‌ കീഴിൽ ഉണ്ണാനും ഉറങ്ങാനും മത്സരിച്ചു കൊണ്ടിരിക്കുന്നു .ഉദാഹരണങ്ങളായി ആസമും ബീഹാറും കൊൽകതയും പ്രകൃതി പരീക്ഷിച്ച ആപ്പിളിന്റെ സൗന്ദര്യമായ കാശ്മീരിന്നു പ്രളയതാഴ്വര ആയി മാറിയതും നാം വായിച്ചു തീർത്തതാണ് .അങ്ങിനെ സംസ്ഥാനങ്ങൾ എണ്ണിയാൽ ഇനിയും കാണും .അഭയാർഥി  ക്യാമ്പുകൾ ഇവിടങ്ങളിൽ സാധാരനവുമാണ് .എന്നാൽ മറ്റൊരു വശത്ത് നമുക്ക് അഭിമാനമായ് നമ്മുടെ ശാസ്ത്ര ലോകം മംഗൽ യാനും ചന്ദ്രയാനും പരീക്ഷണം നടത്തി വിജയിക്കുകയും ത്രിവർണ പതാക പാറിക്കുകയും ചെയ്യുന്നു .ശാസ്ത്ര ലോകത്തിന്റെ ഈ വിജയങ്ങൾ സാക്ഷാൽ നാസയെ പോലും ഞെട്ടിച്ചിരിക്കുന്നു .അഭിനന്ദനങൾ അര്ഹിക്കുന്നു .അപ്പോഴും നമ്മുടെ ഇന്ത്യയില വയറു നിറയാൻ ശരീരം വിൽക്കുന്ന സ്ത്രീകളും അക്ഷരം തേടി പോകേണ്ട പ്രായത്തിൽ അന്നം തേടിയിറങ്ങുന്ന ബാല്യങ്ങളും സ്വാതന്ത്ര്യം നേടി ആറു  പതിറ്റാണ്ട് കഴിഞ്ഞിട്ടും പതിവ് കാഴ്ചയെങ്കിൽ നേടിയ നേട്ടങ്ങൾ നെഞ്ച് വിരിച്ചു പറയാൻ കഴിയാതെ വരും.കാരണം ആ പട്ടിണി പാവങ്ങള്ക്ക് മംഗൽയാനും ചന്ദ്രയാനും പ്രശ്നമല്ല സ്വന്തം വയറു തന്നെ ആണ് പ്രശനം .പെട്ടൊന്നൊരു ആശങ്കക്ക് വകയില്ലാത്ത വിധത്തിൽ ഇത്തരം കാര്യങ്ങളിൽ നമ്മുടെ കേരളം മുന്നിൽ തന്നെയാണ് എന്ന് പറയാതെ വയ്യ .പോരായ്മകൾ കാണും എന്നാലും അത് വിശപ്പിന്റെയും അർഹിക്കുന്നവന്റെ കിടപ്പാടതിന്റെയും കാര്യത്തിൽ  ആവാൻ പാടില്ല എന്ന നിർബന്ധ ബുദ്ധി ഭരനക്കാർക്കു ഉണ്ടാവണം.

ഫാസ്റ്റ് സംസ്കാരത്തിൽ ഇത്തരം വിഷയങ്ങൾ പറയുന്നതിലെ അനുചിതം എത്രയെന്നു മനസ്സിലാക്കാം .ബോംബെറിഞ്ഞും ക്ലാസ്സ്‌ റൂമിൽ കയറിയും പട്ടാപ്പകൽ കൊലകൾ നടക്കുന്ന നമ്മുടെ കേരളത്തിനും ശരാശരി മലയാളിക്ക് പോലും സെൻസേഷൻ ന്യുസുകൾ ആണ് ആവശ്യം .ആദി വാസി ഗോത്ര മഹാ സഭകളുടെ നേതൃത്വത്തിൽ നടത്തുന്ന നില്പ്പ് സമരം കൂടുതൽ വായിക്കാനും ചര്ച്ച ചെയ്യാനും മടിക്കുന്നത് അതായിരിക്കാം .നമുക്കാണെങ്കിൽ താര ജോഡികളുടെ വിവാഹാവും പിരിയലും ഗോസ്സിപ്പും ശര്ധിച്ചു തീരുമ്പോഴേക്കും സമയം തികയുന്നില്ല .മനുഷ്യന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നതിനു പകരം നില നിൽപ്പ് നേരിടുന്ന പ്രശ്നങ്ങളിൽ ആഗോളാടിസ്ഥാനത്തിൽ ചര്ച്ചകളും സമിതികളും രൂപപ്പെടെണ്ടതുണ്ട് .ദുരിതങ്ങളിലും ദുരന്തങ്ങളിലും പരസ്പരം വിജയം മോഹിക്കാതിരിക്കാൻ മനുഷ്യത്വമുള്ള രാഷ്ട്രങ്ങളും രാഷ്ട്രീയക്കാരും ഒന്നിക്കേണ്ടതുണ്ട് .എന്തിനെന്നറിയാതെ പരസ്പരം വെട്ടി ജീവന് പൊലിക്കുന്ന  ഈ  ലോകത്ത്  ജീവന് വില കാണേണ്ടതുണ്ട് .സ്വജീവൻ നിലനിരുതുന്നതോടൊപ്പം അയൽക്കാരൻ അന്തസ്സായ് ജീവിക്കേണ്ടത് കൂടി ഉത്തരവാദിത്വമാണ് എന്ന് കരുതേണ്ട കാലമാണിത് .ശാന്തമായൊരു ലോകം സ്വപ്നം കാണണം .ഓരോ മനസ്സും ആയിരം വട്ടം കൊതിക്കുന്നുണ്ട് ശാന്തമായൊരു ലോകത്തിന്റെ പിറവിക്കായ് .


You Might Also Like

23 comments

 1. വിശ്വാസം! അതല്ലേ എല്ലാം.!!

  ReplyDelete
  Replies
  1. ചില വിശ്വാസങ്ങൾ ..
   ലക്‌ഷ്യം കാണാറുണ്ട് ..ഇവിടെ വിശ്വാസം പോലും അല്ല ..
   സ്വപ്നം മാത്രം ..!!!
   നന്ദിയുണ്ട് ഇവിടം വരെ വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും

   Delete
 2. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവരാണേറെയും... കണ്ണില്‍പൊടിയിട്ട് കാര്യം നേടുന്നവരും ഏറെയുണ്ട്. ഇടക്കിടക്ക് സെന്‍സിറ്റീവ് വാര്‍ത്തകളുടെ എല്ലിന്‍ കഷ്ണങ്ങള്‍ ഇട്ടുകൊടുത്താല്‍ പൊതുജനം കടിപിടികൂടുന്നതിനിടയില്‍ പലരും പലതും കട്ടുതിന്നുന്നുണ്ട്.

  ReplyDelete
  Replies
  1. എല്ലിൻ കഷണമാണ് ഇട്ടു തരുന്നതെന്ന് സമൂഹത്തിനു ബോധ്യപ്പെടുത്തി കൊടുക്കാൻ ആവുന്നില്ലാലോ..
   നന്ദി ..ഈ അഭിപ്രായങ്ങള്ക്ക്

   Delete
 3. അശാന്തതയും , അഭയാർത്ഥികളുമൊക്കെ ചിലരുടെ ആവശ്യമാണ് - ലോകവും അതിലെ മനുഷ്യരും എങ്ങിനെയെല്ലാം ജീവിക്കണമെന്ന് ഒരു ന്യൂനപക്ഷം തീരുമാനിക്കുന്നു. അവർ നടപ്പാക്കുന്ന അജണ്ടകൾക്കനുസരിച്ചാണ് ഇവിടെ കാര്യങ്ങൾ മുന്നോട്ടുപോവുന്നത്....

  നല്ല ചിന്തകളാണ് പങ്കുവെച്ചത്....

  ReplyDelete
  Replies
  1. ഒരു ചെറു ന്യുന പക്ഷം ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്നു ..
   മാറണം നാളെയുടെ ലോകം ..
   നന്ദി ..പ്രദീപെട്ട

   Delete
 4. കുറച്ചു പേരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് കുറേ പേര്‍ ജീവിക്കുന്നു.
  നല്ല ചിന്തകള്‍

  ReplyDelete
  Replies
  1. ഒരു വല്ലാത്ത ലോകം ..
   നാശമാണ് കൂടുതൽ ..
   എന്നാലും നന്മയുടെ നല്ല വെളിച്ചം എവിടെയൊക്കെയോ കെടാതെ കത്തിക്കൊണ്ടിരിക്കുന്നു ..
   വന്നതിനും സ്നേഹം പങ്കു വെച്ചതിനും നന്ദി രാംജി ..

   Delete
 5. ഒരിടവും സുരക്ഷിതമല്ല. ശാന്തവുമല്ല

  ReplyDelete
  Replies
  1. ഒരിടവും ..
   എന്തിനേറെ ഇ-ഇടം പോലും ..
   എന്നും വന്നു എന്നെ വായിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട അജിത്തെട്ടന്..നന്ദി ഞാൻ പറയുന്നില്ല ..
   സന്തോഷം

   Delete
 6. തന്‍പ്രമാണിത്തത്തിനും.തന്‍റെ സുഖലോലുപതമാത്രം ലക്ഷ്യമാക്കിയുള്ള പ്രമാണിമാരുടെ ആര്‍ത്തിപിടിച്ച പാച്ചിലിനിടയില്‍ അവരുടെ ചവിട്ടടിയില്‍ ഞെരുങ്ങിയമരുന്ന ദുര്‍ബലരായ പാവങ്ങള്‍!.....
  നല്ല ചിന്തകളാണ് പങ്കുവെച്ചത്.നന്നായിരിക്കുന്നു.
  (അങ്ങിങ്ങ് അക്ഷരത്തെറ്റുകള്‍ ഉണ്ട്.ശ്രദ്ധിക്കുക)
  ആശംസകള്‍

  ReplyDelete
  Replies
  1. പ്രമാണികൾ ..ശരിക്കും ഈ ലോകത്തിന്റെ ശത്രുക്കൾ ആകാറുണ്ട് പലപ്പോഴും ..
   പാവങ്ങൾ അനുഭവിക്കാൻ മാത്രം വിധിക്കപ്പെട്ടവർ ല്ലേ ചേട്ടാ ..
   നന്ദിയുണ്ടുട്ടോ ഇവിടം വരെ വന്നതിനും അക്ഷരത്തെറ്റിനെ സൌഹൃദ പൂർവ്വം ഉണര്തിയതിനും

   Delete
 7. അപ്പോള്‍ നമ്മള്‍ സുരക്ഷിതരല്ല എന്ന് വേണം അനുമാനിക്കാന്‍ അല്ലേ. സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
  Replies
  1. ഒരു സംശയും വേണ്ടാട്ടോ ..
   സുരക്ഷിതരല്ല നാം ..
   സ്നേഹത്തോടെ

   Delete
 8. ലോകം എക്കാലവും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. നമ്മളാൽ കഴിയും വിധം ലോകത്ത് നന്മ പരത്താൻ ശ്രമിക്കാം സ്നേഹിതാ. കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം.

  ReplyDelete
  Replies
  1. അത്രയേ പറ്റൂ നമുക്ക് ..
   അങ്ങനെ ഓരോരുത്തരും കരുതിയാൽ ..
   അത് നല്കുന്ന സന്തോഷം ..
   ലിങ്ക് ഇൻബോക്സിൽ ഇട്ടോളൂ ..തീര്ച്ചയായും സ്നേഹിതൻ വരും
   സ്നേഹത്തോടെ

   Delete
 9. വായിക്കേണ്ട അറിയേണ്ട ചര്‍ച്ച ചെയ്യേണ്ട ഒരു മികച്ച ലേഖനം !! നന്നായിരിക്കുന്നു ആശ്രഫ്

  ReplyDelete
  Replies
  1. വായിച്ചതിനും ..
   നല്ല പ്രതികരണത്തിനും നന്ദി ഫൈസൽ ഭായ് ..

   Delete
 10. ബേഡന്‍ പവ്വല്‍ പറഞ്ഞത്പോലെ ഒരോരുത്തരും തങ്ങള്‍ക്കാവുന്നതുപോലെ ലോകത്തിനു നന്മ ചെയ്താണ് കടന്നു പോകുന്നതെങ്കില്‍ ഈ ലോകം എത്ര സുന്ദരമായേനെ അല്ലെ .ചിന്തിപ്പിക്കുന്ന ലേഖനം .

  ReplyDelete
  Replies
  1. നന്മ ..
   കുറച്ചു കാലം കൂടി നമുക്ക് ആ പദം മലിനമാകാതെ ഉപയോഗിക്കാം .
   അത്ര മാത്രം മലിനമാകും നമ്മുടെ ഇടം ..നമ്മൾ "നന്മ " വരും തലമുറയ്ക്ക് പകര്ന്നു കൊടുത്തില്ലെങ്കിൽ ..
   മിനി വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും സന്തോഷം ..

   Delete
 11. ഭൂരിപക്ഷവും മറ്റുള്ളവന്‍ ചിന്തകളിലാണ് ജീവിതം നയിക്കുന്നെ..അവിടെ ശരി തെറ്റുകള്‍ക്ക് ന്യായീ കാരണമില്ല...പറയുന്നവന്‍ സ്വാധീനം..കയ്യൂക്ക് അത്രമാത്രം..rr

  ReplyDelete
  Replies
  1. ഭൂരിപക്ഷം ..
   ന്യുന പക്ഷം ..ഇത് തന്നെയാണ് ഇപ്പോൾ മുല്യത്തിന്റെ മാനദണ്ഡം ..
   സന്തോഷം

   Delete
 12. ലേഖനം വളരെ ഇഷ്ടപ്പെട്ടു. വീണ്ടും വീണ്ടും ചിന്തിക്കേണ്ടത്.
  അഭിനന്ദനങ്ങൾ...

  ReplyDelete