എട്ടാം പ്രണയം ..വൈകിട്ടുള്ള ലോക്കൽ  ട്രെയിൻ നല്ല തിരക്കാണ്.തിരക്ക് എന്ന് പറഞ്ഞാൽ കാലു കുത്താനിടമില്ല.എന്നാലും കയറിയേ പറ്റൂ,ഇത് കഴിഞ്ഞു ഇനി ഈ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഇല്ല എന്നാണു അന്വേഷണ കൌണ്ടറിൽ നിന്ന് കിട്ടിയ വിവരം .ഗോപി  കഷ്ടപ്പെട്ട് ഒരു വിധത്തിൽ ഡോറിൽ തൂങ്ങി പിടിച്ചു.ചൂളം വിളിച്ചു കൊണ്ട്  ട്രെയിൻ മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. അപ്പോഴാണ്‌ ഒരു യുവതി താൻ കയറിയ അതെ ഡോർ ലക്ഷ്യമാക്കി ഓടി വരുന്നത് ശ്രദ്ധയിൽ പെട്ടത് .ചുവന്ന ചുരിദാർ ആ കുട്ടിക്ക് നല്ല ചേർച്ചയുണ്ട്.ഒതിക്കി കെട്ടിവെക്കാത്ത മുടികൾ ആ ഓട്ടത്തിൽ പാറി കളിച്ചു .ഒറ്റ നോട്ടത്തിൽ ഒരു ഇരുപത്തിയാറു വയസ്സ് തോന്നിക്കും.ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക്‌ കയറാനുള്ള ശ്രമത്തിൽ ഒരു കൈ ഗോപിക്ക് നേരെ നീട്ടി സഹായം ചോദിച്ചു ആദ്യം ഒന്ന് മടിച്ചു,ഹേയ് ഇപ്പോൾ കൈ കൊടുത്തു എന്ന് കരുതി ആരും ഒന്നും കരുതില്ല..മനസ്സിൽ കരുതി .രണ്ടും കൽപ്പിച്ചു കൈ കൊടുത്തു .യുവതി കൈയിൽ പിടിച്ചപ്പോൾ എന്തോ ഒന്ന് മനസ്സിലേക്കോടി .പക്ഷെ ഗോപി മാന്യത വിട്ടില്ല .വലിച്ചു പിടിച്ചു കയറ്റി .

'താങ്ക്സ് ...
ഗോപിക്ക് അഭിമുഖമായ് തിരിഞ്ഞു ഡോറിന്റെ സൈഡിൽ ചാരി നിന്ന യുവതി പറഞ്ഞു.
വെൽക്കം ..
ഗോപി മറുപടി കൊടുത്തു ..
അവൾ കിതക്കുന്നുണ്ടായിരുന്നു ...
സത്യത്തിൽ അപ്പോഴാണ്‌ അയാൾ മറ്റു യാത്രക്കരിലേക്ക് നോക്കിയത് .
അധിക പേരും അവരെ  നോക്കിയിരിക്കുകയായിരുന്നു .ചിലരുടെ നോട്ടത്തിൽ അസൂയ പോലുമുണ്ട് എന്ന് ഗോപിക്ക് തോന്നി .

"എങ്ങനെയാ ഇല്ലാതിരിക്കാ..സുന്ദരിയായ യുവതി ..അതും തിരക്കുള്ള ട്രെയിനിൽ തൊട്ടടുത്ത്‌.അല്ലേലും ഇങ്ങനെയൊരു സിറ്റുവേഷൻ ഞാൻ തന്നെ എത്ര തവണ കൊതിച്ചതാ ..അവർ അങ്ങിനെയെങ്കിലും സമാധാനിക്കട്ടെ .."
ഗോപി മനസ്സിൽ പറഞ്ഞു .
എങ്ങോട്ടാ ..
എന്ന് ചോദിക്കണം എന്നുണ്ട് .പക്ഷെ ആദ്യം ഒന്ന് ചിരിക്കട്ടെ എന്നിട്ടാകാം..
പക്ഷെ അവൾ താഴോട്ടു നോക്കി ഒരേ ഒരു നിൽപ്പാണ്..എങ്ങനെ സംസാരം തുടങ്ങും.അവളൊന്നു പുറത്തേക്കു നോക്കാനായി മുഖം ഉയർത്തി..കൂടെ അവന്റെ മുഖത്തേക്കും നോക്കി .പറ്റിയ സന്ദർഭം ഒത്തു വന്നിരിക്കുന്നു .അവൻ 'മാന്യതയിൽ' ചാലിച്ച ഒരു ചിരി ചിരിച്ചു .അവളുടെ ചുണ്ടുകളും വിടർന്നു..അവന്റെ മനസ്സും കൂടെ  ചിരിച്ച പോലെ അവനു തോന്നി ..
എവിടെക്കാ ...
ഇത്തവണ രണ്ടും കല്പ്പിച്ചു ചോദിച്ചു ..
കോഴിക്കോട് ..
മുഖത്തേക്ക് പാറി കളിച്ചു കൊണ്ടിരിക്കുന്ന മുടി നേരെയാക്കി അവൾ പറഞ്ഞു ..
ഓ.ഞാനും കോഴിക്കോട്ടേക്ക്  തന്നെയാ ..
അവൾ ഒന്ന് കൂടി ചിരിച്ചു ..
സീറ്റ്‌ കിട്ടുമെന്ന് തോന്നുന്നില്ല ..നല്ല തിരക്കാണ് വണ്ടിയിൽ ..
സാരമില്ല..അവൾ പറഞ്ഞു ..
പേര് ..
അയാൾക്ക്‌ അറിയാൻ തിടുക്കമായ്‌ ..
ആദ്യം അവളൊന്നു ചിരിച്ചു..പിന്നെ പറഞ്ഞു
ചിത്ര ...
നൈസ് നെയിം ...
എല്ലാവരും പറയുന്ന പോലെ അയാളും പറഞ്ഞു ..കൂടെ ഇങ്ങനെ കൂടി മനസ്സിൽ പറഞ്ഞു ഒപ്പിച്ചു നോക്കി 'ചിത്ര ഗോപി'...
തന്റെ പേര് ചോദിക്കുന്നതും കാത്തിരുന്ന അയാളെ അവൾ നിരാശപ്പെടുത്തി.അവളൊന്നും ചോദിക്കാതെ വീണ്ടും താഴോട്ട് തന്നെ നോക്കി നിന്നു.ഇടക്കൊക്കെ യാത്രയിലെ സുന്ദര കാഴ്ചകളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..

കുറെ നേരത്തേക്ക് മൌനം തന്നെ .അത് അയാളിൽ ഒരുപാട് അസ്വസ്ഥതകൾ നിറച്ചു.താൻ മനസ്സിൽ കരുതുന്ന സ്ത്രീ,..നാണം കുലുങ്ങിയ ,ഇവൾ അങ്ങിനെയാണോ ..ഗോപി അവളെ ഒന്ന് കൂടി നോക്കി ...നല്ല കുട്ടി ..അയാളുടെ വിചാരങ്ങൾ ചീറിപ്പായുന്ന തീവണ്ടിയേക്കാൾ വേഗത്തിലായിരുന്നു.പെട്ടെന്ന് മൊബൈൽ ഫോണ്‍ വൈബ്രേറ്റ്‌ ചെയ്തു ..ആ വല്ലവനും മിസ്സ്ഡ് കാൾ അടിക്കുകയാവും .അല്ലേലും അങ്ങനെ തന്നെയാണല്ലോ.ഗോപിക്ക് മാത്രം ഒരു പെണ്ണിനേയും നോക്കാൻ പറ്റില്ല .രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൂടെ പോന്നിരുന്ന അയൽപക്കത്തെ മിന്നുവിനോട്‌ തോന്നിയ ഇഷ്ടം പറയാൻ പോയതിനു അവളുടെ അച്ഛൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ തന്റെ അച്ഛനും അമ്മയും ഇന്നും മറന്നു കാണില്ല .തുടർന്ന് എഴിൽ  ഗോപിയുടെ പ്രണയം വില്ലൻ രാഘവനും തകർത്തു. ഹൈസ്കൂളിൽ എത്തിയപ്പോൾ ആദ്യം പ്രണയം തോന്നിയത്  രഷ്മിയോടു ..നല്ല പാവാട പെണ്‍കുട്ടി ..പറഞ്ഞിട്ടെന്താ "എനിക്ക് തന്നെ ഇഷ്ടമില്ല "എന്ന് അവൾ മുഖത്ത് നോക്കി പറഞീലെ ...അന്ന് മുതൽ തുടങ്ങിയതാ ഒന്ന് പ്രണയിക്കണം എന്ന വാശി.ഇന്ന് പ്രത്യേക കാരണവുമുണ്ടല്ലോ..ഒരു പെണ്ണ് വേണം മനസ്സറിയുന്ന പെണ്ണ് ..

സൂര്യൻ അറബിക്കടലിൽ അന്തിയുറങ്ങാൻ പോകാനൊരുങ്ങുന്നു .വണ്ടിക്കകതെക്കും മെല്ലെ ഇരുട്ട് കയറി തുടങ്ങിയിരുന്നു , അടുത്ത സ്റ്റേഷനിൽ എത്താൻ  ഇനി കുറച്ചു ദൂരം കൂടി കഴിയണം  .അപ്പോൾ കുറച്ചു പേരെങ്കിലും ഇറങ്ങാൻ ഉണ്ടാവും,തിരക്ക് കുറയാൻ സാധ്യതയുണ്ട്  .ഗോപി മനസ്സിൽ കരുതി ..
നല്ല മഴക്കാറുണ്ടല്ലോ ..അവൾ ആകാശത്തേക്ക് നോക്കി പറഞ്ഞു ..
അയാളുടെ വിചാരങ്ങളെ വിദൂരത്തേക്കു പറഞ്ഞയക്കണ്ട എന്ന് കരുതിക്കാണും അവൾ .
ശരിയാ നല്ല മഴ ഇപ്പൊ പെയ്യുമെന്നാ തോന്നുന്നത് ...
അയാൾ അവളോട്‌ യോജിച്ചു ..
മഴ ..എന്ന് പറയുമ്പോഴേക്കും മനസ്സിൽ നല്ലൊരു തണുപ്പ് കയറിയിരുന്നു .മഴ എപ്പോഴും അങ്ങിനെയാണ് .മനസ്സുകളെ വല്ലാതെ അടുപ്പിക്കും,മഴയും ഇരുട്ടും ഒന്നിച്ചു വരുന്നത് തന്നെ  സ്നേഹം കൊണ്ടാണെന്ന് തോന്നും കൂടെ ഓരോ കിന്നാരങ്ങൾ ചൊല്ലുന്നതും കേൾക്കാം.വീട്ടിലാണെങ്കിൽ ഗ്രില്ലിനടുത്തു കസേരയിട്ട് ഈ മഴനാരുകളെ നോക്കി ഇരിക്കുന്നുണ്ടാവും കൂട്ടിനൊരാളും..
ഗോപി ഒന്ന് കൂടി ചിത്രയെ നോക്കി...
അവൾ അപ്പോഴും  മഴ ആസ്വദിക്കുകയാണ് .കോഴിക്കോട് എത്താൻ ഇനി ഒന്ന് രണ്ടു സ്റ്റോപ്പുകൾ  കാണും  ,ആളുകൾ ഓരോ സ്റ്റെഷൻ കഴിയുമ്പോഴും ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ട് .ഇവരൊക്കെ എവിടെക്കാകും യാത്ര ചെയ്യുന്നത്.ഇവർ ഭാഗ്യവാന്മാരാണ് ഈ മഴയെ ഇങ്ങനെ ആസ്വദിച്ചു ഇനിയും യാത്ര ചെയ്യാം .എന്റെ യാത്ര ഇവിടെ അവസാനിക്കുമല്ലോ .യാത്രയുടെ ഒരു സുഖം ഒരാൾക്കും പറഞ്ഞറീക്കാൻ കഴിയില്ല അനുഭവിക്കുക തന്നെ വേണം .ചിലർക്ക് ദൈവം അനുഗ്രഹം ചെയ്തിട്ടുണ്ട് .യാത്ര ചെയ്തത് പോലെ എഴുതാനും വായനക്കാരെയും  കൂട്ടി യാത്ര ചെയ്യനുമാവും .യാത്ര കൊതിക്കുമ്പോൾ ഇത്തരം പുസ്തകങ്ങളാണ് ആ  ദാഹം തീർത്തു തരാറുള്ളത് .എന്താണ്  ഇപ്പോൾ ഇങ്ങനെയൊക്കെ തോന്നിയത് എന്നറിയില്ല

തിരക്കൊഴിഞ്ഞപ്പോൾ ആകെയുണ്ടായിരുന്ന ഒരു സീറ്റ് ചിത്രയ്ക്ക് ദാനം കൊടുത്തു .അവൾ വേണ്ട എന്ന് പറഞ്ഞിട്ടും അവൻ നിർബന്ധിക്കുകയായിരുന്നുവല്ലോ.അല്ലേലും ഗോപിക്ക് അങ്ങിനെ മാത്രമേ ചെയ്യാനൊക്കൂ.
അയാൾ അവളിരിക്കുന്ന സീറ്റിലേക്ക് നോക്കി .അവളൊന്നു നോക്കി ചിരിച്ചു .ആ ചുണ്ടുകൾക്ക് ആ ചിരി കൂടുതൽ ഭംഗി കൊടുത്തു .ഒപ്പം അവളുടെ കണ്ണുകളിലെ  അനുകമ്പയും ഗോപിക്ക് വായിചെടുക്കമായിരുന്നു.സ്വന്തം സീറ്റ് ത്യജിച്ചു തനിക്കു തന്ന ഒരാളോട് തോന്നുന്ന ഒരിഷ്ടം മാത്രമോ ?
***************
ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ഗോപിയും ചിത്രയും മാറി മാറി പരസ്പരം നോക്കികൊണ്ടിരിക്കുന്നു .അവർ തമ്മിൽ പ്രണയ സല്ലാപം നടക്കുന്നു .യാദ്രിശ്ചികമാവം അവളുടെ തൊട്ടരികിൽ ഒരു സീറ്റ് ഒഴിവു വന്നു .അവളുടെ കണ്ണുകൾ ആംഗ്യ ഭാഷയിൽ തൊട്ടടുത്തിരിക്കാൻ അവനെ ക്ഷണിച്ചു .ഇല്ല എന്ന് പറയാൻ അവനു ആവുമായിരുന്നില്ല .അവനപ്പോഴും വല്ലാത്ത അതിശയത്തിലായിരുന്നു.ഇന്ന് കാലത്ത് മുതൽ എത്ര പെണ്‍കുട്ടികളെ കണ്ടു ,നോക്കി ,ഒരിഷ്ടം ..അത്ര മാത്രം അതിനപ്പുറത്ത് ഒന്നും മനസ്സിൽ തോന്നിയിരുന്നില്ല .അങ്ങനെ തോന്നാറുമില്ല..ഇവൾ തന്നെ എട്ടാമത്തെ പെണ്ണാ ..പക്ഷെ ഇവൾ എനിക്ക് ഇവളോട്‌ അടുപ്പം  തോന്നുന്നുവോ .അതോ ,അവൾ പെട്ടെന്ന് തന്നിലെക്കടുക്കുന്നുവോ ..ഓരോ ചിന്തകൾ ട്രെയിനിന്റെ  കുലുക്കത്തിൽ ചിത്രയെ തൊട്ടുരുമ്മി നിൽക്കുന്ന ഗോപിയെ  കീഴടക്കി ..

യാത്രക്കിടയിൽ ഓരോ കൊച്ചു വർത്തമാനങ്ങൾ അവരുടെ മനസ്സിനെ അടുപ്പിച്ചു .
ഇരുട്ട് കൂടിയിരുന്നു ..മഴ  നല്ല തോതിൽ കുറവ് വന്നിരിക്കുന്നു.നേരിയ ചാറ്റൽ മഴ മാത്രമേ ഇപ്പോഴുള്ളൂ .അതിനിടയിലെപ്പോഴോ വീണ്ടും ഒത്തു  ചേരാൻ സമയവും കണ്ടെത്തി..വണ്ടിയുടെ താളം ഇപ്പോൾ ഉറങ്ങാൻ പോകുന്ന യാത്രക്കാരെ             എത്രയും പെട്ടെന്ന് ഉറക്കത്തിലേക്കു തള്ളിയിടുമെന്നു തോന്നും .കോഴിക്കോട് സ്റെഷനിൽ വണ്ടി നിറുത്തി .പ്ലാട്ഫോമിന്റെ അവകാശികൾ റയിൽവേ പോലീസിന്റെ കണ്ണിൽ പെടാതെ തണുപ്പ് തടുക്കാൻ ചാക് മൂടി കിടക്കുന്നു.ചില തമിഴിൽ കലർന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പ്ലാട്ഫോമിന്റെ അങ്ങേ തലക്കൽ നിന്ന് കേൾക്കുന്നു..ബസ്‌ സ്റ്റാന്റ് വരെ ഓട്ടോ വിളിച്ചു രണ്ടു പേരും ഒന്നിച്ചു യാത്ര ചെയ്തു ..
"ഇവിടെ നിന്ന് എങ്ങനെ വീട്ടിലേക്കു പോകും?" ..
"ഇനി കുറച്ചു ദൂരമേ ഉള്ളൂ .."ഗോപിയുടെ ചോദ്യത്തിന് അവൾ തെല്ലാശങ്കയില്ലാതെ മറുപടി പറഞ്ഞു ..
കുറച്ചു ദൂരം കൂടി ഒന്നിച്ചു നടന്നു.ഇരുട്ടിനൊപ്പം വിയർപ്പു തുള്ളികൾ അലിഞ്ഞു ചെരുമ്പോഴുണ്ടാകുന്ന നേർത്ത ശബ്ദങ്ങൾ കേൾക്കുന്ന ഭാഗത്തേക്ക് അവൾ നടന്നകന്നു .ചിരി മാത്രം അവനു നല്കി ..
അവൾ പോയ അതെ വഴിയിൽ കുറച്ചു പിന്നാലെ നടന്നു നോക്കി .പൊട്ടിയ വളകൾ ചിൽ ശബ്ദങ്ങളും പഴകിയ മുല്ലപ്പൂ മണവും ..മതിലിനപ്പുറത്തെ അടക്കം പറച്ചിലും കിന്നാരം കൊഞ്ചലും അവനു ചിലതൊക്കെ പറഞ്ഞു കൊടുത്തു ..അധികം നടന്നില്ല ..ഇല്ല നടക്കാൻ തോന്നിയില്ല..നടക്കരുതെന്നു മനസ്സ് മന്ത്രിച്ചു ഒപ്പം  മൊബൈൽ വൈബ്രറ്റ് ചെയ്യുകയും ചെയ്തു ..ഐറ്റ് മിസ്സ്ഡ് കാൾ ഫ്രം ."ഗോപിക ഗോപി "..ഡിസ്പ്ലേ ഇരുട്ടിൽ വ്യക്തമായ് കാണാമായിരുന്നു ..
പാവം .കാത്തിരിക്കുന്നുണ്ടാവും
കാലത്ത് വഴക്കിട്ടു പോന്നതായിരുന്നല്ലോ ..,

You Might Also Like

36 comments

 1. വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.

  ReplyDelete
  Replies
  1. ഒരു രസത്തിന് എഴുതിയതാ ,,
   നന്ദി സുധീർ ഭായ് ..വന്നതിനും ആദ്യഭിപ്രായത്തിനും ,,

   Delete
 2. Replies
  1. thanks sir..
   i am very happy with your valuable response..
   i hope u next time..

   Delete
 3. ചിത്രാ ഗോപിയൊക്കെ പോട്ടെ
  ഗോപികാ ഗോപി മാത്രേ കാണു അവസാനം!
  നേരെ വിട്ടോ വീട്ടിലേക്ക്!!

  കഥ കൊള്ളാട്ടോ

  ReplyDelete
  Replies
  1. കണ്ടില്ലാലോ എന്ന് കരുതി നിൽക്കായിരുന്നു..
   വന്നു ..ഇഷ്ടം അജിത്തെട്ട..
   അതെ ഒടുക്കം ഇശ്ശി കഞ്ഞിവെള്ളം എടുത്തു തരാൻ അവളെ കാണൂ ..
   ഞാൻ പോയിട്ടോ

   Delete
 4. കണ്ടില്ലാലോ എന്ന് കരുതി നിൽക്കായിരുന്നു..
  വന്നു ..ഇഷ്ടം അജിത്തെട്ട..
  അതെ ഒടുക്കം ഇശ്ശി കഞ്ഞിവെള്ളം എടുത്തു തരാൻ അവളെ കാണൂ ..
  ഞാൻ പോയിട്ടോ ..

  ReplyDelete
 5. വഴക്കിട്ടു പോരുമ്പോള്‍ ഇത്രയൊന്നും കരുതിയില്ല അല്ലെ.
  രസായിരിക്കുന്നു വായന

  ReplyDelete
  Replies
  1. ഹേയ് ..വെറുതെ
   ഒന്ന് തോന്നി എഴുതി ..ചട്ടിയും കലവുമാവുമ്പൊൽ ഒന്ന് തട്ടീം മുട്ടീം ന്നൊക്കെ വരുല്ലോ ...
   വന്നതിൽ ഒത്തിരി സന്തോഷണ്ടുട്ടോ ..
   അവിടെയും എത്തി നോക്കാറുണ്ട് ..
   വീണ്ടും വരണം

   Delete
 6. ലളിതസുന്ദരമായ നേർരേഖയിലുള്ള ഭാഷ - നന്നായി കഥ പറഞ്ഞു

  ReplyDelete
  Replies
  1. സന്തോഷം പ്രദീപെട്ട ..
   പ്രോത്സഹത്തിനു നന്ദിയുണ്ടുട്ടോ ..
   .കുറവുകൾ ഇൻബോക്സിൽ അറീക്കാം ..
   തിരുത്തും ,,,
   വീണ്ടും വരുമല്ലോ

   Delete
 7. This comment has been removed by the author.

  ReplyDelete
 8. ആശംസകൾ
  നല്ല എഴുത്ത്

  ReplyDelete
  Replies
  1. സന്തോഷം..വിഷ്ണു
   ഇവിടെ വരെ വരുന്നതിനും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

   Delete
 9. നല്ല കഥ ,, ഒത്തിരി ഇഷ്ടായി ,,ഒന്ന് രണ്ടു പിഴവുകള്‍ ഉണ്ട് ശ്രദ്ധിക്കുമല്ലോ :)ആശംസകള്‍

  ReplyDelete
  Replies
  1. നന്ദിയുണ്ട് ഫൈസൽ ഭായ് ..
   അതിലേറെ സന്തോഷവും തെറ്റ് ചൂണ്ടി കാണിച്ചതിന് .പുറമെയുള്ള ചിരിയേക്കാൾ നല്ലത് ആത്മാർതമായ് കാര്യങ്ങൾ പറയുന്നതാണ് .അല്ലെങ്കിൽ നാം വീണ്ടും വീണ്ടും തെറ്റുകൾ പെരുപ്പിക്കും .
   "തെറ്റ് കണ്ടിട്ടും തിരുത്താത് ആണ് ഏറ്റവും വലിയ തെറ്റെന്നല്ലേ .."
   തിരുത്തിയിട്ടുണ്ട് ..

   Delete
 10. വഴക്കിടല്‍ ഒരു പതിവാക്കണ്ടാട്ടോ... രസകരമായ വായനാനുഭവം നല്‍കിട്ടോ ഈ കഥ :)

  ReplyDelete
  Replies
  1. ഹേയ്..പലപ്പോഴും മാത്രം ..
   ഓ സോറി വല്ലപ്പോഴും മാത്രം ..
   നന്ദി ഇവിടം വരെ വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും ..ഇനിയും ഈ വഴിയൊക്കെ വന്നേക്കണം

   Delete
 11. ഹേയ്..പലപ്പോഴും മാത്രം ..
  ഓ സോറി വല്ലപ്പോഴും മാത്രം ..
  നന്ദി ഇവിടം വരെ വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും ..ഇനിയും ഈ വഴിയൊക്കെ വന്നേക്കണം

  ReplyDelete
 12. യാത്രയില്‍ നമ്മോടൊപ്പം ചേരുന്ന ഇത്തരം അനുഭവങ്ങള്‍ കുറച്ചു കാലത്തെക്കെങ്കിലും കൂടെ കാണും. ലളിതമായ ആഖ്യാനം. കൊള്ളാം

  ReplyDelete
  Replies
  1. അതെ ..ഏട്ടാ
   വല്ലാതെ പിന് തുടരുന്നതാണ് പ്രശ്നങ്ങൾ ഉണ്ടാക്കുക .
   നന്ദിയുണ്ട് ..ഇവിടം വന്നു സന്തോഷം പങ്കു വെച്ചതിനു

   Delete
 13. ഇടക്കെങ്ങിലും മനസ്സുകൊണ്ട് ഫാദർ മതിലുചാടൻ അവാത്തവർ ഉണ്ടോ !

  നന്നായിട്ടുണ്ട് കേട്ടോ ...എല്ലാ ഭാവുകങ്ങളും

  ReplyDelete
  Replies
  1. മതില് ചാട്ടം ഇന്നൊരു ഹോബ്ബിയാ ..
   നന്ദി..
   വീണ്ടും വരുമല്ലോ

   Delete
 14. ഇതാ പറഞ്ഞത് വയിയെ പോകുന്ന പെണ്ണിന്‍റെ കൂടെ പോകരുതെന്ന് . നന്നായി എയുതി ആശംസകള്‍

  ReplyDelete
  Replies
  1. അതാ ഞാനും പറഞ്ഞത് കൊമ്പാ..
   നന്ദി..
   വീണ്ടും വരുമല്ലോ

   Delete
 15. ഗോപിക ഗോപി മാത്രമേ കാണൂ അവസാനം..

  ലളിതം സുന്ദരം ഈ കഥ..

  ReplyDelete
  Replies
  1. ആ..
   ഞാൻ ഓടി ..ഡോക്ടർ..
   നന്ദി ..നല്ല വാക്കിനു

   Delete
 16. Replies
  1. സന്തോഷം ..
   കഥ കൂടുതൽ വായനക്ക് വേണ്ടി ശ്രദ്ധ ക്ഷണിച്ചതിനു ..ഫൈസൽ ഭായ് അങ്ങയുടെ നല്ല ഉദ്യമത്തിൽ ഒത്തിരി എഴുത്തിനെ സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു ..
   നന്ദി ..ഒത്തിരിയുണ്ടുട്ടോ..

   Delete
 17. ചില നേരങ്ങളില്‍ മനസ്സിന്‍റെ ചാപല്യങ്ങള്‍.....
  നന്നായെഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. ചാപല്യങ്ങാലാണല്ലോ..തങ്കപ്പൻ ചേട്ടാ ..തെറ്റിലേക്ക് ചാടിക്കുന്നത് .
   ഒരു ചെറു ശ്രമം ..
   സന്തോഷം ..ഒപ്പം ഇഷ്ടവും ..

   Delete
 18. എന്തോ ഒന്ന് എന്‍റെ മനസ്സിലേക്കും ഓടി ട്ടോ............ആശംസകള്‍..!

  ReplyDelete
  Replies
  1. മനസ്സിലുള്ളത് വളര്തിയെക്കല്ലേ ...
   നന്ദി പറയട്ടെ ..ഇവിടം വരെ വന്നു മനസ്സ് പങ്കു വെച്ചതിനു

   Delete
 19. ആ മിസ്‌ഡ് കോള്‍...സംഗതി ഇഷ്ടപ്പെട്ടു. ഒന്ന് വഴക്കിട്ടു എന്നും വെച്ച് ഇത്രേം ഒന്നും വേണ്ടായിരുന്നു

  ReplyDelete
  Replies
  1. വഴക്കിന്റെ "ശക്തിക്ക് " ആനുപാതികം വേണ്ടേ ..
   ഹഹ ..ചുമ്മാ .
   സന്തോഷം വന്നതിനും ..പ്രതികരണത്തിനും

   Delete
 20. മാഷ്‌ ആള് കൊള്ളാലോ , ആ മിസ്‌ കോൾ വന്നില്ലായിരുന്നെങ്കിൽ ???? ഏതായായും ആ ട്വിസ്റ്റ് എനിക്കിഷ്ടപെട്ടുട്ടോ …………

  ReplyDelete