'സുപ്രഭാതത്തിൽ ' മലയാളി കാത്തിരിക്കുന്നത് ..

                     'സുപ്രഭാതത്തിൽ ' മലയാളി കാത്തിരിക്കുന്നത് ..
------------------------------------------------------------------------------------------------------------
നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു  മലയാളി പത്രം വായന തുടങ്ങിയിട്ട് .അതിനു മാത്രം കേരളവും മലയാളവും മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തത കാത്തു പോരുകയും ചെയ്യുന്നു .പൊതു അറിവിന്റെ കാര്യത്തിലും നാട്ടറിവിലും വിളഞ്ഞ പണിയിലും  മലയാളിയെ വെല്ലാൻ ഇന്ന് ആരുമില്ല .മലയാളിക്ക് ഉള്ള മറ്റൊരു പ്രത്യേകതയാണ് ഒരാൾ ഒരു കച്ചവടം തുടങ്ങിയാൽ മറ്റുള്ളവരും അത് തുടങ്ങും  ,അവന്റെ കച്ചവടത്തിന് നേരെ എതിരിൽ കെട്ടിടം പണിഞ്ഞു തന്നെ തുടങ്ങും .അത് ഏതു വിഷയത്തിലും  അങ്ങിനെ തന്നെയാണ് പതിവ് .എന്തിനേറെ ഒന്നിന് ഒപ്പമുള്ള ഒരാൾക്ക്‌ പോകാനുണ്ടെങ്കിൽ പോലും അവസ്ഥക്ക് മാറ്റം സംഭവിക്കാറില്ല .അത് കൊണ്ട് തന്നെ എതിർക്കപ്പെടാൻ കഴിയാത്ത  ഒരു ശീലമായ് എല്ലാവരും അതിനോട് പൊരുത്തപ്പെടുകയും ചെയ്തു .അത് തന്നെ മലയാള സാഹിത്യ രംഗത്തും പത്ര പ്രവർത്തന മേഖലയിലും  സംഭവിച്ചു .പക്ഷെ ഇത് വായനക്കാരന് നാശത്തേക്കാൾ ഏറെ ഗുണമാണ് ചെയ്തത് .വായനക്കാരന്റെ മുന്നിൽ മറച്ചു വെച്ച പല വാർത്തകളും അതിജീവനത്തിന്റെ പേരിൽ പല പ്രസാദകർക്കും പുറം ലോകം കാണിക്കേണ്ടി വന്നു .ദ്രിശ്യ മാധ്യമങ്ങളുടെ അതിപ്രസരണം വാര്തകളിലെ വാസ്തവം അധിക നാൾ മറച്ചു വെക്കാൻ ഒരു മാധ്യമ തമ്പുരാക്കന്മാരെയും സമ്മദിചില്ല.പക്ഷെ ചിലരിപ്പോഴും ഇരുട്ട് നടിക്കുന്നു ..

പുലർ വേളയിൽ കട്ടൻ കാപ്പിക്കൊപ്പമോ അതെല്ലെങ്കിൽ അതിന്റെ മുന്നിലോ പത്രം കിട്ടേണ്ട അവസ്ഥയിലേക്കുള്ള മലയാളിയുടെ യാത്ര വളരെ വേഗത്തിലായിരുന്നു .പ്രധാന പത്രങ്ങളായ മലയാള മനോരമ ,മാതൃഭുമി ,ദേശാഭിമാനി ,മാധ്യമം ,ചന്ദ്രിക ,വീക്ഷണം ,തുടങ്ങിയവയും അല്ലാതവയുമായ ഒരുപാട് പത്രങ്ങൾ ഒന്നുകിൽ വരിക്കാരെ കൊണ്ടോ അതെല്ലെങ്കിൽ പാർടി അണികളെ കൊണ്ടോ ഇന്ന് മലയാളിയുടെ വീട്ടിന്റെ ഉമ്മറത്ത്‌ കണി കാണാൻ രാവിലെ സ്ഥാനം പിടിച്ചു വരുന്നു.ആ കോലയിലെക്കാന് 'മലയാളി കാത്തിരിക്കുന്ന സുപ്രഭാതം ' വരാൻ പോകുന്നത് .പക്ഷെ ഇത്രയൊക്കെ പത്രമുള്ള കേരളത്തിലേക്ക് എന്തിനൊരു പത്രം എന്ന ചോദ്യത്തിന് പോലും പ്രസക്തി ഇല്ല .കാരണം മലയാളിയും കേരളവും അങ്ങിനെയാണ് എന്ന് മുകളിൽ  പറഞ്ഞുവല്ലോ.വരട്ടെ കാത്തിരുന്നു കാണാം എന്ന് പറയുന്നവർക്ക് പ്രതീക്ഷ കാക്കുന്ന മറുപടി സുപ്രഭാതത്തിന്റെ വായനക്കാരെ കൊണ്ട് നൽകേണ്ടത് എഡിറ്റോറിയൽ ചുമതലയാണ് .കാരണം ഇതിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ട് വരിക്കാരെ ചേർത്ത് സ്വപ്നം പോലെ കാത്തിരിക്കുന്ന  ഒരുപാട് നിഷ്കളങ്ക മനസ്സുകളുണ്ട്‌ .

അതിനപ്പുറത്ത് നേരിടുന്ന മറ്റൊരു പ്രതിസന്ധിയായിരിക്കും മുസ്ലിം പ്രസാധകരിൽ നിന്നും വരുന്ന ഒരു 'പൊതു പത്രം ' എന്ന നിലയിലുള്ള വീക്ഷണം .ഒരു പക്ഷെ പുറത്തെ എതിർപ്പിനേക്കാൾ കൂടുതൽ അകത്തു നിന്ന് തന്നെയാവും ,പുറത്തുള്ളവർ എതിർത്താലും എൽക്കുന്നതിനു പരിമിതിയുണ്ട് .പക്ഷെ അകത്തെ കുത്ത് നേരിടാൻ ആദ്യ കാലങ്ങളിൽ ഏറെ പ്രയാസം വരുത്തും .1889 ഇൽ പുറത്തിറങ്ങിയ ആദ്യ മലയാള നോവലായ 'ഇന്ദുലേഖ ' യുടെ ഇരുപത്തിയാറു വർഷം മുമ്പ് 'ചഹാർ ദർവെഷ് ' എന്ന പേരിൽ തലശ്ശേരി മാഹിണ്‍ അലിയുടെ പുത്രന മോഹിയുദ്ധീൻ പ്രസിദ്ധീകരണ രംഗത്ത് മാപ്പിളക്കു അടിത്തറ പാകുകയും ശേഷം' സത്യപ്രകാശവും ''പരോപകാരിയും''മുസ്ലിം സഹകാരിയും'' യുവലോകവും' അങ്ങനെ ഒത്തിരി പ്രസിദ്ധീകരണങ്ങൾ നടത്തിയ മാപ്പിളയെ പിന്നിലാക്കിയത്  ഇന്നുള്ള പല മുത്തശി പത്രങ്ങളുടെ നിഗൂഡ തന്ത്രങ്ങൾ തന്നെയായിരുന്നു .അതിൽ മലയാളം പറയുന്ന മാപ്പിള വീണു പോകുകയും ചെയ്തിരുന്നു .ആ വീഴ്ച കിട്ടിയവർ ആയുദമാക്കുകയും ചെയ്തു .അതിനൊരു അപവാദം ആയിട്ടാണ് എട്ടു പതിറ്റാണ്ട് മുമ്പ് ചന്ദ്രികയും രണ്ടു പതിറ്റാണ്ട് മുമ്പ് മാധ്യമവും മലയാള പത്ര രംഗത്ത് കാലെടുത്തു വെക്കുന്നത് .ഒരളവോളം അവർ ആ ഉധ്യമങ്ങളിൽ വിജയിക്കുകയും ചെയ്തു .പക്ഷെ ഇനി അവർ   മനസ്സ് വെച്ചാലും തിരുത്താൻ ആവാത്ത ചില എഴുത്തുകൾ /വാർത്തകൾ  മലയാളി അറിയേണ്ടടതുണ്ട്.അല്ലെങ്കിൽ അറിയിക്കേണ്ട ഉത്തരവാദിത്വമാണ് സുപ്രഭാതത്തിന് മുന്നിലുള്ള കടമ്പകൾ .കൂടെ പൊതു മനസ്സിനൊപ്പം(സത്യം ) എന്നും നില കൊള്ളുമെന്ന ഉറച്ച നിലപാടും എടുക്കേണ്ടതായി വരും.

ഒരു പക്ഷം പിടിക്കുന്നവയും വാർത്തകൾ ആവശ്യതിനസുരിച്ചു വളച്ചൊടിക്കാൻ മിടുക്കുള്ള ലേഖകന്മാരെയും പ്രതികരിക്കെണ്ടിടത് രാഷ്ട്രീയ തമ്പുരക്കന്മാർക്കനുസരിച്ചു ചെരിച്ചു കൊടുക്കുന്ന നട്ടെല്ലും അതെല്ലെങ്കിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ഉത്തരാവാദിത്വം വായിച്ചു ചൂടാറും മുമ്പേ തള്ളിക്കളിയുന്ന ഉത്ഘാടന ചിത്രങ്ങൾ മാത്രം അച്ചടിക്കാനും മാത്രമായ് ഒരു പത്രം ഇനിയും മലയാളിക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല . ഇറങ്ങിയിട്ടുള്ളവയിൽ ഇതെല്ലാം ഭംഗിയായ്‌ നിർവഹിക്കുന്നവർ ഒത്തിരിയുണ്ട് .ഇവിടെ ഒരു തിരുതാണ്‌ മലയാളി കാത്തിരിക്കുന്നത് .അതിനാവണം സുപ്രഭാതം മുൻഗണന നൽകേണ്ടത് .വിദ്യാഭ്യാസ പംക്തികളും സാഹിത്യ നിരൂപണങ്ങളും നിറഞ്ഞു നില്ക്കുന്ന പ്രഭാതം , വേദനിക്കുന്ന മനസ്സിനൊപ്പം ഒരു കൈ താങ്ങായ് വിയർപ്പിന്റെ  മണത്തിൽ അഴിമതി കൂടിക്കലരുന്നത് കണ്ടില്ലെന്നു നടിക്കാൻ ആവാത്ത ഒരു പുതിയ പ്രഭാതം ..ആ പ്രഭാതത്തിൽ നേരിന്റെ പക്ഷം അല്ലാത്ത ഒരു പക്ഷമില്ല എന്നും വാർത്തകൾക്ക് വേണ്ടി വാർത്തകൾ പടക്കുന്നില്ല എന്നും മലയാളി പറയുന്ന ഒരു സുപ്രഭാതം ...വിളി കേൾക്കാൻ....വിളിച്ചുണര്ത്താൻ..മലയാളി കാത്തിരിക്കുന്ന സുപ്രഭാതം ...

You Might Also Like

19 comments

 1. അവധിദിവസങ്ങളുടെ പിറ്റേന്ന് ഓര്‍ക്കാതെ പത്രത്തിനായി കാത്തിരിക്കും. ഇല്ലെന്നറിയുമ്പോഴുള്ള ഒരു നിരാശ!

  ReplyDelete
  Replies
  1. ചില ശീലങ്ങൾ അങ്ങിനെയാ ..അജിതെട്ടാ ..
   ഇക്കുറിയും ആദ്യ കമന്റ്‌ ഏട്ടൻ തന്നെ ..സന്തോഷം ..

   Delete
 2. ... മുസ്ലിം പ്രസാധകരിൽ നിന്നും വരുന്ന ഒരു 'പൊതു പത്രം ' എന്ന...
  ഒരു വ്യക്തത ആകാമായിരുന്നു..

  ReplyDelete
  Replies
  1. അതിനൊരു വ്യക്തത വേണ്ടി വരുമെന്ന് കരുതിയില്ല .സുപ്രഭാതം പത്രം നിലവിൽ മുസ്ലിം പ്രസാധകരിൽ നിന്നുമിറങ്ങുന്ന ചന്ദ്രിക ,മാധ്യമം ,തേജസ്‌ ,വർത്തമാനം,സിറാജ് , തുടങ്ങിയവയിൽ എന്തെങ്കിലും വ്യത്യസ്തത വായനക്കാരന് നൽകുമെന്ന് പറയുന്നു .അതെല്ലെങ്കിൽ ഇക്കൂട്ടത്തിൽ മാധ്യമം ഒഴിച്ച് ബാക്കിയുള്ളവയൊന്നും പൊതു പത്ര നിലാവരത്തിലേക്ക് ഉയർന്നില്ല.എന്നിരിക്കെ ഇവിടെ ക്രിസ്ത്യൻ മനജ്മെന്റിൽ തന്നെ ഇറക്കുന്ന മനോരമ നേടിയ സ്ഥാനമാണ് സുപ്രഭാതം ഉദേശിക്കുന്നത് എങ്കിൽ മറ്റു വായനക്കാരനെ കൂടി ഉൾക്കൊള്ളാൻ സുപ്രഭാതത്തിന് കഴിയേണ്ടതുണ്ട് ,അങ്ങനെ വരുമ്പോൾ അകത്തുള്ള ചില പ്രശ്നങ്ങളും പരിഹരിക്കേണ്ടി വരും ...
   ഉദ്യമം വിജയിക്കട്ടെ ..

   Delete
 3. Replies
  1. സുപ്രഭാതം ..
   നന്ദി വന്നതിനും വായിച്ചതിനും

   Delete
 4. എല്ലാ പത്രവും തുടക്കത്തില്‍ മുന്നോട്ടു വെക്കുന്ന ചില ആദര്‍ശങ്ങളും അവകാശങ്ങളും ഉണ്ട് പക്ഷെ കാലം കഴിയുമ്പോള്‍ സാധാരണ പത്രങ്ങളെപ്പോലെ തന്നെയാവും. പത്രം എന്നത് നടത്തിക്കൊണ്ട് പോവാന്‍ പ്രയാസമുള്ള ഒരു വലിയ പ്രസ്ഥാനമാണ് അത് കൊണ്ട് തന്നെ അതിന്റെ നിലനില്‍പ്പ്‌ പരസ്യങ്ങളിലാണ് . പലപ്പോഴും ആദര്‍ശങ്ങളില്‍ വിട്ടു വീഴ്ച ചെയ്യേണ്ടിവരുന്നത് ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്നെയാവും ,, സുപ്രഭാതം ഒരു നല്ല തുടക്കമാവട്ടെ !! ,ആശംസകള്‍, ലേഖകനും പത്രത്തിനും.

  ReplyDelete
 5. അതെ തുടങ്ങാൻ എളുപ്പമാണ് ,തുടർച്ചയാണ് പ്രധാനം ..
  നന്ദി ഫൈസൽക,,വന്നതിനും അഭിപ്രായം പറഞ്ഞതിനും

  ReplyDelete
 6. വ്യത്യസ്തവും നേരും പറയാന്‍ സുപ്രഭാതത്തിന് കഴിയട്ടെ.

  ReplyDelete
  Replies
  1. പ്രതീക്ഷകൾ സഫലമാവട്ടെ ..
   നന്ദി ..വന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

   Delete
 7. സുപ്രഭാതത്തിന്‌ ആശംസകൾ...

  ReplyDelete
  Replies
  1. പ്രതീക്ഷകൾ സഫലമാവട്ടെ ..
   നന്ദി ..വന്നു വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

   Delete
 8. സുപ്രഭാതം പുതിയൊരു യുഗത്തിന്റെ തുടക്കമാവട്ടെ - ആശംസകൾ

  ReplyDelete
  Replies
  1. വന്നതിൽ സന്തോഷം ..വീണ്ടും വരുമല്ലോ

   Delete
 9. വന്നതിൽ സന്തോഷം ..വീണ്ടും വരുമല്ലോ

  ReplyDelete
 10. പ്രിയ സ്നേഹിതൻറെ വിലയിരുത്തലുകൾ പ്രസക്തമാണ്.
  നാം കരുതുന്ന ആശങ്കകൾക്ക് വിരാമമാകും സുപ്രഭാതത്തിന്റെ ഉദയം ...
  കാരണം ആഴമറിഞ്ഞ് തുഴയുന്നവരാണ് നമ്മുടെ നേതാക്കള്‍...

  ReplyDelete
 11. സുപ്രഭാതം മലയാളിക്ക് സുപ്രഭാതം പ്രദാനം ചെയ്യട്ടെ!

  ReplyDelete