സ്വാതന്ത്ര്യം വിചാരപ്പെടുകയാണ്.കോടിക്കണക്കിനു ഇന്ത്യക്കാരന്റെ മനസ്സിൽ ആണ്ടിലൊരിക്കൽ അഭിമാനത്തോടു കൂടി നിറം പിടിക്കുന്ന ത്രിവർണ പതാകഎന്റെ ഇന്ത്യൻ പതാക.67 വർഷങ്ങളിലെ 67 ദിനങ്ങൾ നാംആഘോഷിച്ചു തീർത്ത സ്വാതന്ത്ര്യം .ചെറുതാക്കുകയല്ല നേടിതന്നവരെ എല്ലാ ആദരവോടു കൂടിയും കാണുന്നു .പക്ഷെ കഷ്ടപ്പെട്ട് നേടിയതിനു ശേഷം അതിന്റെ സൂക്ഷിപ്പുകാർക്ക് വീഴ്ചകൾ ഒരുപാടു പറ്റി.അതിനര്ത്ഥം മേന്മകൾ ഭാരതം നമുക്ക് തന്നില്ല എന്നല്ല . ചുരുക്കി പറയുകയാണെങ്കിൽ ഇഷ്ടം പോലെ ഒരു മനുഷ്യന് ആയി ജീവിക്കെണ്ടാതെല്ലാം ഇന്ത്യ ഒരു ഇന്ത്യക്കാരന്നൽകുന്നു.ഇങ്ങനോയോക്കെയുണ്ടെങ്കിലും ഭാരതം നേരിടുന്ന പ്രധാന വെല്ലുവിളി ഇന്ത്യയിൽ അധികവും മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയും സിഖുകാരനുമാണ് ഉള്ളത് എന്നത് തന്നെയാണ് .ഇത് സംസ്ഥാനങ്ങളിൽ ആണെങ്കിൽ "മലയാളിയും "ബംഗാളിയും "കശ്മീരിയും "ഗുജറാത്തിയും "ആയി പരിണമിക്കുന്നു .അവിടൊയൊന്നും ഒരു ഇന്ത്യക്കാരനെ കാണാൻ പ്രയാസം തന്നെയാണ് . ഇവരൊക്കെ ഇന്ത്യക്കാരനായ മത അനുയായികളും രാഷ്ട്രീയ നേതാക്കളും ആയിരുന്നെങ്കിൽ നടന്ന വർഗീയ കലാപങ്ങൾ നമുക്ക് ചർച്ച ചെയ്യേണ്ടി വരുമായിരുന്നില്ല .അതിനു "ജനാധിപത്യം "വല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌ .


ഇന്നലെകൾ കറുത്ത നാളുകളായിരുന്നു, വർഗീയ കലാപങ്ങളാണ് ഇന്ത്യയിൽ ഇരുട്ട് കൂട്ടിയത് .കണക്കുകൾ വ്യക്തമാക്കുന്നത് അങ്ങിനെയാണ് 1947 മുതൽ 1960 വരെ 7500 വർഗീയ കലാപങ്ങളും ഇന്ത്യൻ സ്റ്റാട്യുട്ടറി കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് സ്വാതന്ത്ര്യത്തിനു മുമ്പ് 1921 വരെ 112 വർഗീയ 3975 സംഘട്ടനങ്ങളും നടന്നു .നാഷണൽ ഇന്റെഗ്രാഷൻ കൌണ്‍സിൽ റിപ്പോർട്ട് അനുസരിച്ച് 1960 ഇൽ 26 ഉം 1962 ഇൽ 60 ഉം 1963 ഇൽ 61 ഉം വർഗീയ കലാപങ്ങൾ നടന്നിട്ടുണ്ട് .1970 ഇൽ 521 ഉം 1971 ഇൽ 321 ഉം 1972 ഇൽ 242 ഉം 1973 ഇൽ 200 ഇൽ പരവും വർഗീയ കലാപങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട് .അഹമ്മെദബദ്,രൂര്ക്കേല ,ജമ്ഷട്പൂർ ,ഹൈദെരബദ്,ഭീവണ്ടി ,മൊറദാബാദ്,അലിഗർ ,ജബൽപൂർ ,ഭഗൽപൂർ ,നെല്ലി ,ബീഹാർ ,ഹസാരി ബാഗ്‌,മാലൂർ ,മലിഗ പോണ്‍,റാഞ്ചി ഹാതിയ ,അലിഗഡ് ,മീററ്റ് ,സബാൽ ,വാരണാസി ,സീതമാർഹി ,ബോംബെ ,കോയമ്പത്തൂർ ,മംഗലാപുരം ,കാശ്മീർ ,ഗുജറാത്ത് ,അസം ,സൂററ്റ് ,ഗോദ്ര ,വെസ്റ്റ് ബംഗാൾ ,തെലുങ്കാന ,നമ്മുടെ കേരളത്തിൽ ഒന്നും രണ്ടു മാറാട്‌ കലാപങ്ങൾ ...ഇതൊക്കെ ഭാരതത്തിൽ തന്നെയാണ് നടന്നത് .മരിച്ചവരൊക്കെ ഇന്ത്യക്കാർ തന്നെയാണ് .ഇതിനാണ് മുൻഗാമികൾ സ്വാതന്ത്ര്യം നേടിത്തന്നതും .ഇതൊക്കെ നടത്തിയവർ കാരണം കണ്ടെത്തിയതോ മതത്തിനും ദൈവ പ്രീതിക്കും വേണ്ടി .കൊല്ലാനും കൊല്ലിക്കാനും പഠിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കൾ.ഇവരൊക്കെ കൂടി മലർവാടിയിലെ പൂക്കളെ അമിത വെള്ളം ഒഴിപ്പിച്ചു ചീയിച്ചു കളഞ്ഞു .


വീണ്ടും വിത്ത് ഇടെണ്ടതുണ്ട്.പാകത്തിൽ വെള്ളവും വളവും നല്കി പുഷ്പിക്കുന്നതും കാത്തിരിക്കണം .ആ നറുമണം നമ്മുടെ ഇന്ത്യയിൽ ഒന്നിച്ചു വീശേണ്ടതുണ്ട്.അത് കാശ്മീർ മുതൽ കന്യാകുമാരി വരെ ഒരേ ഈണത്തിൽ കേൾക്കുന്ന പാട്ട് പോലെ ..ഒരറ്റ മനസ്സുമായ് ഒരു ഇന്ത്യക്ക് വേണ്ടി സ്വാതന്ത്ര്യം ആഘോഷിക്കേണ്ടാതുണ്ട്.വരും തലമുറ അറിയണം ധീര ദേശാഭിമാനികൾ കൊതിച്ച ഇന്ത്യ പൂർണമായിട്ടില്ല.അത് നേടിക്കൊടുക്കേണ്ടത് അവരുടെ ധര്മാമാനെന്നു ...ഇന്ത്യ ജയിക്കട്ടെ 

You Might Also Like

12 comments

 1. ഒരേ ഒരിന്ത്യ എന്ന സ്വപ്നത്തിനായി ഒരുമിച്ചു ശ്രമിക്കാം....

  ലേഖനം ചിന്തിപ്പിക്കുന്നു

  ReplyDelete
  Replies
  1. ഒരുനാൾ വരും, 'നമ്മുടെ' ഇന്ത്യയാവുന്ന ഒരു ദിനം ..
   സന്തോഷം വന്നതിനും അഭിപ്രായം പറഞ്ഞതിനും

   Delete
 2. ആര്‍ത്തി പെരുത്തുകൊണ്ടിരിക്കുന്ന മനുഷ്യര്‍ക്ക് അവരുടെ സ്വന്തം തല പൊട്ടിപ്പൊളിയുമ്പോള്‍ മാത്രമേ ദേ പൊളിഞ്ഞു എന്നനുഭവപ്പെടു. എന്നാലും അനുഭവപ്പെടില്ലെന്നാണ് അനുഭവങ്ങള്‍ കാണിക്കുന്നത്!
  നമുക്ക് ആഗ്രഹിക്കാം നല്ലൊരു നാളേക്ക്.

  ReplyDelete
  Replies
  1. സന്തോഷം വന്നതിനും അഭിപ്രായം പറഞ്ഞതിനും
   അതെ ..ആഗ്രഹിക്കാം നല്ലൊരു നാളേക്ക്.

   Delete
 3. വരും വരാതിരിക്കുമോ
  പ്രതീക്ഷ മാത്രമാശ്രയം

  എല്ലാറ്റിനും ഒരു നല്ല മാറ്റം വരുമെന്നേ!

  ReplyDelete
  Replies
  1. അജിതെട്ട ,,വന്നു ല്ലേ ..സന്തോഷം
   ആശ മാത്രം ..വരട്ടെ നല്ല നാളുകൾ..

   Delete
 4. കലാപങ്ങളിൽ നിന്ന് നൂറുമേനി കൊയ്യുന്ന രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്താൻ എന്നാണ് സാധ്യമാവുക ......

  ReplyDelete
  Replies
  1. അന്നാണ് ആത്മവിശ്വസതോട് കൂടി ത്രിവർണ പതാക വാനിലുയരുക ..
   നന്ദി ..വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും

   Delete
 5. ''ജനങ്ങളിലേക്ക് പോവുക എന്നതിനേക്കാള് എളുപ്പം ജാതിയിലേക്കും മതത്തിലേക്കും പോവുക എന്നുള്ളതാണ് കൂടുതല് ലാഭകരം എന്നും,അത് ഒരു മൊത്തക്കച്ചവടം പോല അപകടരഹിതമാണ് എന്നുള്ളതു കൊണ്ട് പാര്‍ട്ടികള്‍ ഇപ്പോള് ജനങ്ങളെ കൈയ്യൊഴിയുകയും ജാതിയേയും മതത്തേയും കൂട്ടുപിടിക്കുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു.'' എം. എന്‍. വിജയന്‍ മാഷിന്റെ വാക്കുകളാണ്.

  ReplyDelete
  Replies
  1. രാഷ്ട്രീയം എന്തിനെന്നറിയാത്ത കുറെ കോപ്രായക്കാർ.അവരാണ് ഈ നാട് മുടിപ്പിക്കുകയും ചിരിച്ചു കഴിയെണ്ടവരെ കൊണ്ട് പരസ്പരം ചോര കുടിപ്പിക്കുനവർ .
   സന്തോഷം വലിയ മനുഷ്യന്റെ വിലപ്പെട്ട വാക്കുകൾ തന്നതിന് .നന്ദി

   Delete
 6. നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യൻ ദേശീയതയുടെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടിക്കാട്ടപ്പെടാറുള്ളത്. ഭാഷകളാലും മതങ്ങളാലും വർഗ്ഗങ്ങളാലും പരിസ്ഥിതിയാലുമെല്ലാം വളരെ വ്യത്യസ്തത പുലർത്തുന്ന മനുഷ്യർ രാഷ്ട്രം എന്ന ഒരൊറ്റ വികാരത്തിൽ കീഴിൽ ഒരുമിച്ച് നിൽക്കുന്നത് മറ്റേതെങ്കിലും രാജ്യത്ത് പ്രകടമായിട്ടുള്ളതറിവില്ല. അതിനെ സ്നേഹിക്കുന്നവർക്കൊപ്പം, അതിനോടു താല്പര്യമില്ലാത്തവരും സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ രാജ്യത്തിനകത്തും പുറത്തും നിലവിലുണ്ട്. വിഭാഗീയ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതിൽ ഇത്തരക്കാരുടെ പങ്കും ചെറുതല്ല. നിർഭാഗ്യവശാൽ, അത്തരം ശ്രമങ്ങൾ തിരിച്ചറിയാൻ വിവേകമില്ലാത്ത, സ്വാതന്ത്ര്യമെന്നാൽ പാകിസ്ഥാനെതിരെ കാഹളം മുഴക്കുകയും ഇന്ത്യ ക്രിക്കറ്റ് കളിക്കുമ്പോൾ ത്രിവർണ്ണം ദേഹത്തു പൂശുകയുമാണ് എന്ന് ധരിച്ചു വശായ ഒരു ജനതയാണ് ഇന്ന് ഭൂരിപക്ഷവും. സ്വാതന്ത്ര്യത്തോടൊപ്പം ഏറ്റെടുക്കേണ്ട കടമകൾക്കും ഉത്തരവാദിത്തങ്ങൾക്കും നേരെ അവർ മുഖം തിരിഞ്ഞിരിക്കുന്നു.

  ReplyDelete
  Replies
  1. ഒരിടത്തും കാണാത്ത ഐക്യവും സാഹോദര്യവും എവിടെയും കാണാത്ത വിദ്വേഷവും നമ്മുടെ ഭാരതത്തിലാണ് കണ്ടു വരുന്നത് .ഇതിലെ വിദ്വേഷത്തിന്റെ ഭാഗമാണു നമ്മൾ ഉൾക്കൊള്ളുന്ന സമൂഹം പറിച്ചു വലിച്ചെറിയേണ്ടത്.കടമകൾ പാലിക്കുന്നത് പോയിട്ട് അറിയുക പോലുമില്ല ഈ കപട ദേശ സ്നേഹികൾക്ക്.
   നന്ദി വന്നതിനും ...മനസ്സ് പങ്കു വെച്ചതിനും

   Delete