നിങ്ങളെന്നെ തീവ്രവാദി ആക്കും ...?

ഒന്നും കരുതരുത് ..

ഇനിയും മൗനം തുടർന്നാൽ നാളെ നമ്മളൊക്കെ  ഒന്നുകിൽ 'തീവ്രവാദിയോ' അല്ലെങ്കിൽ അവരെ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ നിന്ന് നമ്മുടെ കൊച്ചു കേരളത്തിലേക്ക് 'റിക്രൂട്ട്' ചെയ്യുന്നവരോ ആയി മാറാൻ  അധികം കാലം വേണ്ടി വരില്ല .

ഇങ്ങനെ സംശയിക്കുന്ന വിധത്തിലേക്ക് മനസ്സുകൾ എത്തിയതിനെ  കുറ്റം പറയാനും നമുക്കാകില്ല.  നമ്മുടെ മൈത്രിയുടെ പരിശുദ്ധിയിൽ ഉത്തരവാധിത്വപ്പെട്ടവരുടെ ഭാഗത്ത്‌ നിന്നും കളറ് വെള്ളം കലക്കി ഒഴിക്കുന്ന പ്രസ്താവനകൾ ഓക്കാനിക്കൽ  പതിവായ് മാറിയിരിക്കുകയാണല്ലോ.

ആശങ്കകൾ വർദ്ധിക്കുകയാണ്.അതിനു കാരണം ഉണ്ട് താനും .കേരളം കഴിഞ്ഞ കാലങ്ങളിൽ സന്ധ്യക്ക്‌ ചാനൽ മുറിക്കുള്ളിൽ കൂടുതൽ സമയം ചിലവിട്ട ചർച്ചകൾ  ഒന്ന് വെറുതെ വീണ്ടും വായനക്കിടാം.അവിടെ നിരീക്ഷണങ്ങൾക്ക് നിറം ചാർത്താതെ തന്നെ കീറി മുറിക്കാം .പണ്ടേ വിവാദങ്ങൾക്ക്‌ പഞ്ഞമില്ലാത്ത നാടാണല്ലോ നമ്മുടെ കേരളം,വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമ്മൾ വലിയ വായിൽ പറയുന്ന 'സംസ്കാരം' കാണാറുമില്ല.

പൂരം കഴിഞ്ഞ പ്രതീതിയിൽ  ആണിന്നു രാഷ്ട്രീയം.അത് കൊണ്ട് തന്നെ പുതുമക്ക് വേണ്ടി തേടി നടക്കുകയായിരുന്നു ദ്രിശ്യ ശ്രവ്യ മാധ്യമപ്പട.അലയുന്നതിനിടയിൽ തേടിയ വള്ളി തന്നെ പാലക്കാട് റെയിൽവേ സ്റ്റാഷനിൽ നിന്നും കിട്ടി.ഒന്നും നോക്കിയില്ല ഫ്ലാഷ് ന്യുസുകൾ ഓടിത്തുടങ്ങി .പാലക്കാട് നിന്നും കേരളത്തിലേക്ക് 'കടത്തിയ' കുടികളെ  റെയിൽവേ പോലിസ് പിടികൂടി .ഒന്ന് കൂടി ക്യാമറ സൂം ചെയ്തപ്പോൾ അത് കോഴിക്കോട്ടെക്കും മലപ്പുറതെക്കും  ആണ് എന്ന് മനസ്സിലായി . സ്റ്റുഡിയോകളിൽ ലഡ്ഡു പൊട്ടാൻ ഇതില്പ്പരം എന്ത് വേണം.അത് മുസ്ലിം യതീം ഖാനയിലേക്ക് ആണെന്ന് അറിഞ്ഞപ്പോൾ ഉറങ്ങി കിടന്നിരുന്ന 'മനുഷ്യാവകാശ' ചോരകല്ക്ക് വേഗത കൂടി .പിന്നെ ഒന്ന് കൂടി കൂട്ടി പറയാൻ വകുപ്പായി .'തീവ്രവാദ റിക്രൂട്ട്'..

അത്പണ്ടേ ഇക്കൂട്ടർ(മുസ്ലിം ) തലയിൽ പേറിനടക്കുന്നു.അവസരം കാത്തു നടന്നവർക്ക് സുവർണാവസരം തന്നെ കിട്ടി എന്ന് വേണം പറയാൻ .

പുട്ടിനു തെങ്ങയിടും പോലെ മുസ്ലിം 'വിവാദ' വിഷയങ്ങൾ പൊക്കി കൊണ്ട് വരാൻ ഇക്കൂട്ടർ കാണിക്കുന്ന താല്പര്യത്തിന്റെ പിന്നിൽ സംഘടിത നീക്കം ഉണ്ട്.ഒരുപാട് വിഷയങ്ങൾ എല്ലാ സന്ധ്യകളിലും ചർച്ച ചെയ്യാറുണ്ടല്ലോ കേരളത്തിൽ .പക്ഷെ മുകളിൽ പറഞ്ഞ സമുദായ വിഷയം കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും അതിൽ 'തീവ്രവാദം ' കൂട്ടികുഴക്കാൻ പാട് പെടുന്നത് കാണുമ്പോൾ ഇതിന്റെ പിന്നിലെ താല്പര്യം മനസ്സിലാക്കാൻ പോളി ദിപ്ലോമക്ക് ഒന്നും പോകേണ്ടതില്ലല്ലോ

അനാഥാലയ വിവാദവും ഒരു സമുദായത്തെ ഒറ്റപ്പെടുത്തി ആത്മ വീര്യം തകർക്കാൻ കരുതിക്കൂട്ടി ഇറങ്ങിയതാണെന്ന് സംശയം ജനിപ്പിക്കുന്നു .ഇതിനു മുമ്പ് കഴിഞ്ഞ വിവാഹ പ്രായവും അറബിക്കല്ല്യാനവും എന്തിനേറെ അഞ്ചാം മന്ത്രി വിവാദം വരെ കേരളം ചർച്ച ചെയ്ത രീതിയും മാതാ അമ്രിതാനന്ത മയീയുമായ്‌  വന്ന വിവാദവും കേന്ദ്രത്തിലെ മന്ത്രിസഭാ സമയത്തെ സംവരനാനുപാതികം ചർച്ച ചെയ്ത രീതിയും കേരളം കണ്ടു കഴിഞ്ഞു .അയ്യോ അറിയാതെ ആരെങ്കിലും ഇങ്ങനെ വേര്തിരിച്ച് എഴുതുകയോ പറയുകയോ ചെയ്‌താൽ അങ്ങേരെ തീവ്രവാദി ആക്കി മുദ്ര കുത്തിക്കളയും .ഇവിടെ തീവ്രവദതെയൊ അത്തരം ആശയങ്ങളെയോ പ്രോത്സാഹിപ്പിക്കുകയല്ല മറിച്ചു അത്തരം ആശയം കൊണ്ട് നടക്കുന്നവർ സമുദായത്തിന്റെ മുറിവുകളിൽ കയറി ഇടം പിടിക്കുന്നത്‌ തടയാനാണ് ഇങ്ങനെ പറയേണ്ടി വരുന്നത്.

സർക്കാരുകൾ നല്ല രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ സമുദായ സന്നദ്ധ സംഘടനകള്ക്ക് ഈ പണി കഷ്ടപ്പെട്ട് നടത്തേണ്ടി വരില്ലായിരുന്നു .ക്രിമിനലുകളും കള്ളന്മാരും ഭരിക്കുന്ന നാട്ടിൽ അവരുണ്ടാക്കിയ നിയമം .അവർക്കെപ്പോഴും മാറ്റി എഴുതാം .ഈ സ്തിഥി നിലവിലുള്ളപ്പോൾ ഇവിടെ ഒരു നന്മയും ഒരാൾക്കും ചെയ്യാനാവില്ല .എന്തിനേറെ പുതിയ കേന്ദ്ര മന്ദ്രിസഭയിൽ 30 ഇൽ പരം ക്രിമിനലുകലുണ്ട് .അവരൊക്കെ ചേര്ന്നാണ് അനാഥാലയത്തിലേക്ക് കുട്ടികളെ എത്തിച്ചത് മനുഷ്യക്കടുതിനാണ് എന്ന് വിധിയെഴുതുന്നത് .നമ്മുടെ വിധി ..അല്ല നമ്മൾ നമ്മൾ ഒക്കെ തിരഞ്ഞെടുത്ത വിധി  .ഒരിക്കലും പരിഹരിക്കാൻ പറ്റാത്ത ജനാധിപത്യത്തിന്റെ പരിമിതകൾ എന്നും പറയാം .നിയമത്തിന്റെ ഏതെങ്കിലും വശങ്ങൾ പരിഹരിക്കാനുന്ടെങ്കിൽ അത് ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് പരിഹരിക്കേണ്ടതുണ്ട് .പക്ഷെ അത് കേട്ട പാടെ കണ്ണടച്ച് ഒരു സമുദായത്തിനെ ഒന്നടങ്കം വെടിയുതിർക്കുന്നത് മാപ്പർഹിക്കാത്ത പാതകമാണ് .

രണ്ടു തവണ കേന്ദ്ര അവാർഡും അതിലേറെ വിദ്യയും  പാർപ്പിടവും അന്നവും തൊഴിലും സ്വപ്നം  കാണാൻ പോലും പറ്റാത്ത ഒരുപാട് ഉത്തരേന്ത്യൻ മുസ്ലിം കുട്ടികൾക്ക് ആശ്രയമായതും  സാധാരണ കുടുംബത്തിലെ കുട്ടിയെ ഇന്ത്യൻ സിവിൽ സർവീസ് യോഗ്യത നേടിക്കൊടുതതുമാവും മുക്കം മുസ്ലിം ഓർഫനേജ് ചെയ്ത 'രാജ്യദ്രോഹവും മതം മാറ്റവും 'എന്ന  മഹാ പാതകം .കേട്ടപ്പോഴേക്കും ഏറ്റു പിടിച്ച മാധ്യമങ്ങളോട് ഈ സമുദായം എന്ത് തെറ്റാണ് ചെയ്തതെന്ന് എത്ര മഷിയിട്ടു നോക്കിയിട്ടും മനസ്സിലാവുന്നില്ല .പക്ഷെ മാധ്യമങ്ങളിലും സത്യം പറഞ്ഞവരുന്ടെന്നും അവരെ ഇവിടെ വിസ്മരിക്കുന്നുമില്ല . ഇവ്വിഷയത്തിൽ മഹാത്ഭുതം മനുവ്യാവകാശ ചെയർമാൻ കോശി ഒരു മാധ്യമത്തിനു നല്കിയ അഭിമുഖമായിരുന്നു .ഇങ്ങനെ വരുന്ന കുട്ടികൾ ബംഗ്ലാദേശിൽ നിന്നും ഇറക്കി കൊണ്ട് വന്നതാകമെന്നും അവർ ഇവിടെ പഠിച്ചതിനു ശേഷം വല്ല തീവ്രവാദ പ്രവർത്തനത്തിലും ഏർപ്പെടുന്നുണ്ടോ എന്നും കണ്ടെത്തണം എന്ന അദ്ധേഹത്തിന്റെ കണ്ടെത്തലിൽ ഒളിഞ്ഞു കിടക്കുന്നതും  ഒരു സമുദായത്തെ ലക്‌ഷ്യം വെച്ചുള്ളതാനെന്നു തോന്നിയാൽ അപ്പോഴും ഇക്കൂട്ടരെ ഏറ്റു പിടിക്കുന്നവർ പറയും ഇങ്ങനെ എഴുതി പിടിപ്പിക്കുന്നവർ വർഗീയ വാദികൾ ആണെന്ന് .മറ്റു മതസ്ഥരെ ബഹുമാനിക്കുകയും ഒപ്പം അവര്ക്കും തന്റെ വർഗ്ഗത്തിന്റെ നിലനില്പ്പിനും   അര്ഹതപ്പെട്ട അവകാശത്തിനും വേണ്ടി  വാദിക്കുന്നത് വർഗീയതാനെങ്കിൽ ആ 'ഓമനപ്പേര് ' ഞങ്ങൾ സന്തോഷ പൂർവ്വം സ്വീകരിക്കുന്നു.


ഇപ്പോഴാണ് ഒരു കാര്യം പിടി കിട്ടിയത് ആലപ്പുഴ ഹരിപ്പാട്‌ നിന്ന് രമേശ്‌  ചെന്നിത്തല മത്സരിച്ചു കെ .പി .സി.സി  പ്രസിഡന്റും രാജി വെച്ച് അഭ്യന്തര മന്ത്രി ആയതു തന്റെ ഉള്ളിലുള്ള തനി 'നായര്'(നല്ല ചിന്തയുള്ള  ഒരുപാട് നായന്മാരെ കാണാതെ പോവുന്നില്ല )  കളിക്ക് വേണ്ടി ആണെന്ന്.അങ്ങേരു തന്നെയല്ലേ അമ്മക്കെതിരെ കേസെടുക്കാനാവില്ല എന്ന് പറഞ്ഞതും അതെ ആത്മാര്തതയോടെ അനാഥാലയ വിവാദം കൊഴിപ്പിച്ചതും ഇതിലെ ഇരട്ടതാപ്പ് കാണാതെ കണ്ണടച്ചിരിക്കാൻ പറ്റുന്നില്ല പ്രിയ മന്ത്രീ ..കാരണം അങ്ങ് ഒരുപ്പാട്‌ വേദികളിൽ സംസാരിക്കുന്നത് ഇങ്ങനെയോന്നുമാല്ലായിരുന്നു .പിന്നെ അങ്ങേക്ക് കൂട്ടിനു ഒരു ആര്യാടനും .ലീഗിനെ അടിക്കാൻ കിട്ടിയ വടിയാണല്ലോ..വെറുതെ വിട്ടു കളയരുതല്ലോ .

പക്ഷെ ഇവിടെ സമുദായ പാർടിയുടെ കുഞ്ഞാപ്പയുടെ പ്രതികരണത്തിന് കാതോർക്കുന്നവരും ഉണ്ട്.അത് അദ്ദേഹത്തിന് നന്നായ് അറിയുകയും ചെയ്യാം അതിനാൽ 'വിദഗ്ധ ' മൌനം പാലിക്കുന്നു.പക്ഷെ അങ്ങയോടും ഈ സമുദായത്തിന് പറയാനുണ്ട് .മൌനത്തിൽ അങ്ങ് പലതിനെയും ഭയക്കുന്നു .അധികാരതെക്കാൾ വലുത് അഭിമാനം തന്നെയാണ് ,അതോടൊപ്പം അഭിമാനം കാക്കാൻ പറ്റുന്ന അധികാരവും അങ്ങേക്കത്തിനു കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടില്ല .എല്ലാവരും കൂടി  താങ്ങിയും തലോടിയും തള്ളിയും മുസ്ലിം സമുദായത്തെ 'രക്ഷിക്കാൻ' ശ്രമിക്കുന്നു .
ഈ പറച്ചിലുകളും  മുൻ ധാരണകളും തിരുത്തിയെ പറ്റൂ .പലർക്കും എന്തും പറയാം എന്ന സ്തിഥി വന്നാൽ അതിന്റെ വില വളരെ വലുതാകും .നാം അഭിമാനിക്കുന്ന ഒരു സൗഹ്രദം എന്നും ഇവിടെ കളിയാടെണ്ടത് ഭാവിയുടെ ആവശ്യം കൂടിയാണ് ..അഭിമാനവും അസ്തിത്വവും ഈ രാജ്യത്തിന് വേണ്ടി മാത്രമായിരിക്കുമ്പോഴും   നിങ്ങളെന്നെ 'തീവ്രവാദി' ആക്കും ?


You Might Also Like

10 comments

 1. നന്മ ചെയ്തിട്ട് പഴികേട്ടാലും നന്മ ചെയ്യുന്നത് നിര്‍ത്തരുത് എന്ന് മഹത്തുക്കള്‍ പറഞ്ഞിട്ടുണ്ട്

  ReplyDelete
  Replies
  1. ഈ ഉണര്തലും
   മറ്റൊരു പ്രതീക്ഷയായ് എടുക്കുന്നു ..
   നന്ദി ..അജിതെട്ടാ ..

   Delete
 2. <<
  അഭിമാനവും അസ്തിത്വവും ഈ രാജ്യത്തിന് വേണ്ടി മാത്രമായിരിക്കുമ്പോഴും നിങ്ങളെന്നെ 'തീവ്രവാദി' ആക്കും ? >>

  ReplyDelete
  Replies
  1. അതെ ..
   നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
   വീണ്ടും വരുമല്ലോ

   Delete
 3. തീവ്രവാദി എന്നു ആരോപിച്ച് ഇല്ലാത്ത കുറ്റങ്ങൾ അടിച്ചേല്പിക്കുന്നതു പോലെ തന്നെ അപകടകരമാണ് എന്തു തെറ്റു ചെയ്താലും ' ഒരു തെറ്റും ചെയ്യാതെ തീവ്രവാദി എന്നാരോപിച്ച് കുറ്റങ്ങൾ അടിച്ചേല്പിക്കുകയാണ്' എന്ന നിരപരാധി ചമയൽ നിലപാടും.

  മുസ്ലീം യത്തീം ഖാനകളിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ കൊണ്ടു വന്നത് നിയമാനുസൃതമായല്ല എന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ വ്യക്തമായിട്ടുണ്ട് എന്നാണു മനസ്സിലാക്കുന്നത്. അതേ സമയംആ കുട്ടികളെ അവയവമോഷണത്തിനോ തീവ്രവാദിപരിശീലനത്തിനോ കൊണ്ടുവന്നതാണ് എന്നു പ്രചരിപ്പിക്കുന്നതും തെറ്റു തന്നെ. ഈ വിഷയത്തിൽ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെ നിലപാട് എന്താണ് എന്നു മനസ്സിലാക്കുകയാണ് ഏറ്റവും പ്രധാനം. അവർ ശുഭപ്രതീക്ഷയോടെയാണ് കുട്ടികളെ പറഞ്ഞയച്ചിരിക്കുന്നത് എന്നാണു മനസ്സിലാക്കുന്നത്. പാലിക്കേണ്ട നിയമനടപടികളെ കുറിച്ച് കുട്ടികളെ കൊണ്ടുവന്നവരും പറഞ്ഞയച്ചവരും വേണ്ടത്ര ധാരണയില്ലാത്തവരാണ് എന്നു മാത്രമാണ് ഇവിടത്തെ യഥാർത്ഥപ്രശ്നമായി തോന്നുന്നത്. വൈകുന്നേര ചർച്ചകൾക്ക് വിഷയം കണ്ടെത്താതെ വിഷമിക്കുന്ന മലയാളം വാർത്താചാനലുകളുടെ വിഷയദാരിദ്ര്യമാണ് ഇവിടെ വില്ലൻ. ചെന്നിത്തലയും ജസ്റ്റിസ് കോശിയുമടക്കമുള്ളവർ അതിൽ കിടന്ന് മീൻ പിടിക്കാൻ ശ്രമിച്ചു. ലീഗ് അനാവശ്യമായി അതിൽ കിടന്ന് ഉരുളുകയും ചെയ്തു.

  ReplyDelete
  Replies
  1. പലയിടത്തും അക്ഷരത്തെറ്റുകൾ കാണാനുണ്ട്. ശ്രദ്ധിക്കുമല്ലോ

   Delete
  2. ശ്രമിക്കാം...
   നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

   Delete
  3. ഒരു തെറ്റും ചെയ്യാതെ തീവ്രവാദി എന്നാരോപിച്ച് കുറ്റങ്ങൾ അടിച്ചേല്പിക്കുകയാണ്' എന്ന നിരപരാധി ചമയൽ നിലപാടും. ..

   ഇങ്ങനെ ഒരു നിലപാട് എടുക്കാൻ ആരും ഇവിടെ ശ്രമിച്ചിട്ടില്ല .


   തെറ്റു ചെയ്യാത്തവൻ തെറ്റു ചെയ്തു എന്ന് പറയുമ്പോൾ ..
   മിണ്ട്ടാതിരിക്കുന്നത് അതിനേക്കാൾ അപകടം വരുത്തില്ലെ..?

   Delete
 4. ഈ അവസരത്തില്‍ ഓര്‍മ വരുന്നത് ഒരു ഹിന്ദി സിനിമയാണ് ..my name is khan and i am not a terrorist .. അതിനെ കുറിച്ച് പണ്ട് ബ്ലോഗില്‍ എഴുതിയിരുന്നു http://pravin-sekhar.blogspot.ae/2013/02/blog-post.html

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍ ..
   വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും..
   ഞാൻ ആ പോസ്റ്റ്‌ വായിച്ചു ..
   ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ..

   Delete