മൈലാഞ്ചി


'മൈലാഞ്ചി' അങ്ങിനെയായിരുന്നു അവളെ എല്ലാവരും വിളിച്ചിരുന്നത്‌ .അവളുടെ യഥാർത്ഥ പേര് സഹ്ര എന്നാണെങ്കിലും  മൈലാഞ്ചി എന്ന്  വിളിക്കുന്നത്‌ കേൾക്കാനാണ്‌ അവൾക്കു കൂടുതൽ ഇഷ്ടം .കൊച്ചു കുട്ടിയായിരിക്കുമ്പോൾ തൊട്ടു തുടങ്ങിയതാ മൈലഞ്ചിയോടുള്ള അടുപ്പം.
അല്ലേലും ഏതു പെണ്‍കുട്ടികളാ മൈലാഞ്ചിയെ  ഇഷ്ടപ്പെടാത്തത് .

അബൂക്കന്റെ  മകൻ ജുനൈദ് വരണം അവൾക്കു മൈലാഞ്ചി കിട്ടാൻ .അതിനൊരു കാരണവും ഉണ്ട്.അവന്റെ വീട്ടിലെ  മൈലാഞ്ചിയുള്ളൂ .അവനോടു തന്നെ എത്ര കെഞ്ചി പറയണം ഒരു നുള്ള് കിട്ടാൻ .അവൾ ചോദിയ്ക്കാൻ ചെന്നാൽ അവൻ വള്ളി ട്രൌസറിന്റെ രണ്ടു വള്ളിയിലും പിടിച്ചു പറയും
 "ഹും ..നോക്കട്ടെ എന്ന് "..
അന്നേരത്തെ അവന്റെ ഒരു പത്രാസ് എത്രയാ ..
ബട്ക്കൂസ് ..വല്യ പത്രാസുകാരാൻ ..എന്നൊക്കെ വിളിക്കണമെന്ന്  തോന്നും ..
വിളിക്കാൻ നാവു പൊങ്ങൂല ..
വിളിച്ചാൽ പിന്നെ അവൻ ഈ ജന്മതിൽ മൈലാഞ്ചി കൊണ്ട് തരൂല എന്ന് സഹ്രക്ക് നല്ല ബോധ്യമുണ്ട് ...
എന്തായാലും അവൻ വന്നു പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു ..ഇത്തവണ വരുമ്പോ ഒരു മൈലാഞ്ചി കമ്പ് കൂടി കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട് .എന്താന്നറിയൂല..അവൻ കൊണ്ട് വരുമോ ..അവന്റെ കാര്യമാ ഒന്നും ഉറപ്പിക്കാൻ പറ്റൂല .കഴിഞ്ഞ തവണ ഉമ്മ അവനോടു സ്കൂളിൽ പോവുമ്പോ കൊണ്ട് പോവാനുള്ള ചോറ്റു പാത്രം അവിടെ ഉണ്ടെങ്കിൽ കൊണ്ട് വരാൻ പറഞ്ഞിരുന്നു .അവിടെ കാണുമെന്നു ഉമ്മാക്ക് അറിയാം .അവന്റെ ഇത്ത പ്ലസ്‌ റ്റു കഴിഞ്ഞു ഇഞ്ഞു പഠിക്കാൻ പോണില്ലാന്ന് പറഞ്ഞു ഇരിക്കാത്രെ..അവനാണെങ്കിൽ സ്കൂളിലേക്ക് ചോറ് കൊണ്ട് പോവാറുമില്ല.അത് കുറചിലാത്രേ.അതിനെ പറ്റി ഒരിക്കൽ ചോദിച്ചപ്പോൾ അവൻ പറയാ..
"ആണ്‍ കുട്ട്യോള് ചോറ് കൊണ്ടോവാൻ പാടില്ല.ഞങ്ങൾ പുറത്തു പോയ്‌ ജോലി ചെയ്യാനുള്ളോരാ..ങ്ങള പോലെ അടുക്കളയിൽ കഴിയാനുള്ളോരല്ലന്നു"
"അന്റെ ഇത്ത യെ പോലെ എന്നെ കൂട്ടണ്ട..ഞാൻ തോനെ പഠിക്കും "
അവൾ അപ്പൊ തന്നെ അതിനു മറുപടിയും  കൊടുത്തു

"തോനെ എന്ന് വെച്ചാൽ ഏതു വരെ പഠിക്കും.."
"പഠിപ്പ് എത്ര ഉണ്ടോ അത്ര വരെ .."സഹ്രയുടെ മറുപടിക്ക് ഇത്തവണയും താമസമുണ്ടായില്ല .
ഹഹ ...ഹഹ്
അവൻ ആാർതു ചിരിച്ചു ..
അപ്പൊ ഇയ്യ്‌ കല്യാണം കയ്ക്കൂലെ ..
'കല്യാണം കയ്ചാലെന്ത പഠിച്ചൂടെ" ...അവൾ ഒരു സംശയത്തോടെ ചോദിച്ചു ..
അന്നേ അയ്നു പുയ്യാപ്ല വിടണ്ടേ ..
മൈലാഞ്ചിയുടെ മുഖമൊന്നു വാടി ...
പിന്നെ ഒന്നും മിണ്ടീല ..
അത് കേട്ടപ്പോ രണ്ടു പറയണമെന്ന് തോന്നിയതാ ..അപ്പോഴും മൈലാഞ്ചി ആലോചിച്ചു മിണ്ടാതിരുന്നതാ...
വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടും പൊട്ടത്തി ..സ്വയം ഒരു കുറ്റപ്പെടുത്തൽ
അവൻ ഉമ്മ പറഞ്ഞിട്ട് ചോറ്റു പാത്രം കൊണ്ട് വന്നതല്ലേ ..മൈലാഞ്ചി കമ്പ് കൊണ്ട് വരാതിരിക്കില്ല .മനസ്സിനെ ആശ്വസിപ്പിച്ചു .

സഹ്രെ ..മൈലാഞ്ചി പറിക്കാൻ വന്നിട്ട് എന്താ ഇയ്യ്‌ ആലോചിക്കുന്നെ ..
എളേമ്മയുടെ മകൾ ആസ്യ വീടിന്റെ അടുക്കളയിൽ നിന്ന് നീട്ടി വിളിച്ചു ചോദിച്ചു
പെട്ടെന്നാണ് ചിന്തയിൽ നിന്നുണർന്നത്‌.
അവൻ തന്ന മൈലാഞ്ചി കമ്പ് വലുതായിരിക്കുന്നു .വീടിന്റെ അതിർത്തിയിൽ ഉയര്ത്തികെട്ടിയ മതിലിൽ അന്ന് തന്നെ കൊണ്ട് പോയ്‌ കുഴിച്ചിട്ടു .വെള്ളമൊഴിച്ച് പൊന്ന് പോലെ നോക്കി വലുതാക്കിയതാ.അതിനു ശേഷം എത്ര തവണ അരച്ച് തന്റെ കയിൽ മൈലാഞ്ചി ഇട്ടു കല്യാണത്തിന് പോയി .എത്ര പെരുന്നാൾ ..അന്നൊക്കെ ആഘോഷത്തിൽ മൈലാഞ്ചി ഇല്ലാത്ത ഒന്ന് പോലുമില്ല .അത് ആലോചിക്കാൻ പോലും അവൾക്കാകില്ലയിരുന്നു.
ഇന്ന് എന്റെ നിക്കാഹല്ലേ ..
ഇപ്പൊ എന്താ ഇങ്ങനെ അവനെ കുറിച്ചൊരു ചിന്ത ..
മനസ്സിന്റെ ഏതെങ്കിലും കോണിൽ അവനുണ്ടായിരുന്നോ?
അവൾ പല വട്ടം മനസ്സിനോട് ചോദിച്ചു ..
"ഇല്ല "
ഉത്തരം അത് തന്നെയായിരുന്നു
"ഇയ്യ്‌ എന്ത് ചോദിച്ചാലും ഈ പത്രാസുകാരാൻ  തരും "
അന്ന് ആ കമ്പ് തരുമ്പോ അവൻ പറഞ്ഞത് ഇപ്പൊ ഓര്തെടുക്കാനവുന്നു..
അന്നെന്തിനാ അവൻ അങ്ങനെ പറഞ്ഞത് ..അന്നതിന്റെ അർത്ഥം മനസ്സിലാക്കാൻ പറ്റിയിരുന്നില്ല ..
..
ആ ബട്ക്കൂസിനു എന്നെ ഇഷ്ടായിരുന്നോ ...?
അതെ ഈ മൈലാഞ്ചി കുട്ടിയെ ഇഷ്ടായിരുന്നു ..
അവൻ തന്റെ മനസ്സിൽ വന്നു പറയുന്ന പോലെ തോന്നി ...
എന്നിട്ടെന്ത എന്നോട് പറയാതിരുന്നെ ...
അന്നെ കെട്ടിയാൽ ഞമ്മക്ക് അന്നെ പഠിപ്പിക്കാൻ അവൂല ...
അതോണ്ട് .?.സഹ്ര തിരിച്ചു ചോദിച്ചു ..
ഈ മൈലാഞ്ചി കുട്ടിനെ നല്ല പഠിപ്പുള്ള ഒരാള് കെട്ടെട്ടെ ന്നു ഞമ്മള് കരുതി ...
വല്യ കാര്യായ്..അവളുടെ ആ  വാകുകളിൽ പരിഭവം ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു .
"പുറത്തു പോയ്‌ ജോലി ചെയ്തു വല്യ ആളായ് തിരിച്ചു വന്നിട്ട് അന്റെ ഉമ്മാനോട് ഈ മൈലാഞ്ചി മൊഞ്ചതിയെ ചോദിക്കാൻ ഇരുന്നതാ .."
എന്നിട്ട് ..ന്തേ യ്യ് ചോദിച്ചില്ല ...
അത് ..

സഹ്രെ ..കഴിഞ്ഞീലെ ..
അവൻ പറയാൻ ഒരുങ്ങിയപ്പോഴേക്കും വിളി വന്നു .ഇത്തവണ ഉമ്മാന്റെ വകയായിരുന്നു ..
ദാ..വരുന്നു ..
അവൾ മൈലാഞ്ചി നിറച്ച പാത്രവുമായ് അടുക്കളയിലേക്കു ഓടി ..
വല്യ പെണ്ണ് ആയിന്നുള്ള വിചാരമൊന്നുമില്ല.ഇപ്പോഴും മൈലാഞ്ചിയും ആയിട്ട് നടക്കാ..
ഉമ്മാന്റെ വക ..
ഇന്ന് ന്റെ നികാഹല്ലേ ഉമ്മാ..
അയ്നു ..
അപ്പൊ മൈലാഞ്ചി ഇടണ്ടേ ..
അയ്നു പറിച്ചിട്ടു തന്നെ ഇടണം ന്നുണ്ടോ ...ഉപ്പ പുതിയ ട്യൂബ് കൊണ്ട് വന്നില്ലേ ..അത് പോരെ .
ഒന്നും പറഞ്ഞില്ല ...പറയാൻ തോന്നിയില്ല ..
ഹഹ ..ഹഹ
അവൻ മനസ്സിൽ വന്നു കളിയാകി ചിരിക്കാ ..
ജുനു ..നീയെന്തിനാ ചിരിക്കുന്നെ ..
ഒന്നുലല്യ...
..
നീ വരോ ...
ഹും..മതി ..നീയകത്തു പോയ്‌ ഫ്രഷ്‌ ആയെ ..
ചോദ്യം ..മുഴുമിപ്പിക്കാനക്കാതെ ആസ്യ ഇടയിൽ കയറി .
ഇപ്പൊ ശരിക്കും ദേഷ്യം തോന്നി ...ആസ്യയോടു ..

 മണവാട്ടി ഇറങ്ങാനായ് ..
കൂടെ പോകുന്നോലോക്കെ ആ വണ്ടി കേരിക്കോളി..
മുതിര്ന്ന ആൾ പറഞ്ഞു ..
നിറഞ്ഞ മൈലാഞ്ചി കയ്യുമായ് സഹ്ര വീട്ടില് നിന്നിറങ്ങി ...നനഞ്ഞ കണ്ണുകൾ അവളെ കൂടുതൽ സൗന്ദര്യവതി ആക്കിയിരുന്നു ..
പുതു നാരിയുടെ സാരി അവൾക്കു ചേരുന്നതാണെന്ന് ഏതോ പെണ്ണ് അടക്കം പറഞ്ഞു ..
പള്ളിക്കാടിനോട് ചേർന്ന റോഡിലൂടെ അവളും അവനും കയറിയ വാഹനം നീങ്ങി ..
"ങ്ങള് ന്നെ പഠിക്കാൻ വിടോ .."
അതെന്തേ .അടുത്തിരുന്ന മാരൻ ചോദിച്ചു ...
വിടോ ...അത് പറീ..
ഹും ..അയാള് തലയാട്ടി ...
അവൾ കാഴ്ച പുറത്തേക്കിട്ടു ..
പള്ളിക്കാട്ടിൽ അവന്റെ ഖബറിൽ നിന്ന് അവൻ ചിരിക്കുന്നുണ്ടായിരുന്നു ...
കൂടെ മീസാൻ കല്ലിനോട് ചാരി കുഴിച്ചിട്ട മൈലാഞ്ചി അവനു തണൽ വിരിക്കുന്നുണ്ടായിരുന്നു ..You Might Also Like

41 comments

 1. കുഞ്ഞുകഥ നെഞ്ചില്‍ തൊട്ടല്ലോ സ്നേഹിതാ....!

  ReplyDelete
  Replies
  1. സന്തോഷം അജിതെട്ടാ ...
   വായിച്ചതിനും ...ആദ്യഭിപ്രയത്തിനും

   Delete
 2. നല്ല എഴുത്ത്
  ആശംസകൾ

  പള്ളിക്കാട്ടിൽ അവന്റെ ഖബറിൽ നിന്ന് അവൻ ചിരിക്കുന്നുണ്ടായിരുന്നു ...
  കൂടെ മീസാൻ കല്ലിനോട് ചാരി കുഴിച്ചിട്ട മൈലാഞ്ചി അവനു തണൽ വിരിക്കുന്നുണ്ടായിരുന്നു ..

  ReplyDelete
  Replies
  1. ഷാജു ഭായ് ..നന്ദി
   ഇനിയും വരണം .

   Delete
 3. This comment has been removed by the author.

  ReplyDelete
 4. Replies
  1. വായിച്ചതിനും അഭിപ്രായം പങ്കു വെച്ചതിലും സന്തോഷം ....
   വീണ്ടും വരുമല്ലോ

   Delete
 5. This comment has been removed by the author.

  ReplyDelete
 6. Ashraf ee old friendinte ashamsakal .. nalla rachana

  ReplyDelete
  Replies
  1. താങ്ക്സ് ..സാജീ
   ഇനിയും വരണം ...

   Delete
 7. Ashraf ee old friendinte ashamsakal .. nalla rachana

  ReplyDelete
 8. ഹൃദയത്തിലേക്ക് കടക്കുന്ന എഴുത്ത്.
  ഒടുവില്‍ അങ്ങനെ തീര്‍ത്തില്ലായിരുന്നെങ്കില്‍.......
  അല്ലേലും ഈ കഥാകാരന്‍മാരൊക്കെ കണ്ണില്‍ ചോരയില്ലാത്തവരാ...

  ReplyDelete
  Replies
  1. കഥകൾ അധികവും ജീവിതം തന്നെയാ .....
   ഒന്നും പ്രതീക്ഷിച്ച പോലെ ആവരുതല്ലോ ..
   നന്ദി വായിച്ചതിനും അഭിപ്രായം പങ്കു വെച്ചതിനും

   Delete
 9. വളരെ നല്ല കഥ ഉഷാറായി എഴുതി

  ReplyDelete
  Replies
  1. നന്ദി ...
   സമയം ഉണ്ടാക്കി വായിച്ചു അഭിപ്രായം
   പറഞ്ഞതിന് ...
   വീണ്ടും ഇതും വഴി വരുമെന്ന് പ്രതീക്ഷിക്കുന്നു

   Delete
 10. സ്നേഹിതാ.....
  ഒരായിരം രചനകൾ വിരിയട്ടെ.....
  നന്നായി എഴുതി..!!

  ReplyDelete
  Replies
  1. പ്രിയ സ്നേഹിതാ നന്ദി
   അഭിപ്രായത്തിനും പ്രോത്സഹത്തിനും
   വീണ്ടും വരുമല്ലോ

   Delete
 11. കഥാ പ്രമേയത്തില്‍ പുതുമ ഒന്നും തോന്നിയില്ല .സമാനമായ വിഷയം പല കഥകളിലും വായിച്ചിട്ടുണ്ട് ."എന്തായാലും അവൻ വന്നു പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു ..ഇത്തവണ വരുമ്പോ ഒരു മൈലാഞ്ചി കമ്പ് കൂടി കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട് .എന്താന്നറിയൂല" ഈ വാചകം ഒര അധികപറ്റായോ എന്ന് സംശയം , ഈ വരികളില്‍ കഥ നടക്കുന്നത് രണ്ടാഴ്ചക്കു മുമ്പ് ആണെന്ന് തെറ്റിദ്ധരിക്കാന്‍ വഴിയുണ്ട്. നായകനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണല്ലോ കഥയുടെ ഒടുക്കം വരെ അപ്പോള്‍ ആ ഫ്ലാഷ്ബാക്ക് ഭാഗത്ത് ചില ആശയ കുഴപ്പം തോന്നി . എന്റെ വായനയുടെ കുഴപ്പവും ആവാം . എങ്കിലും മനസ്സിനെ വല്ലാതെ നോവിക്കുന്ന ഒരു കഥാന്ത്യം കൊണ്ട് വരുന്നതില്‍ വിജയിച്ചിരിക്കുന്നു .ആശംസകള്‍ .

  ReplyDelete
  Replies
  1. ഫൈസൽ ഇക്ക ..
   സന്തോഷം അളന്നു മുറിച്ച വിശകലനത്തിന് ...
   അങ്ങിനെ ഒന്ന് എനിക്കും തോന്നിയിരുന്നു ...
   ഇത്തരം അഭിപ്രായത്തിനു ഇനിയും വില നല്കുന്നു ..പ്രതീക്ഷിക്കുന്നു ,
   പ്രോത്സാഹനങ്ങൾക്ക് ഒത്തിരി നന്ദിയോടെ ..വീണ്ടും വരണം ..
   സ്നേഹിതൻ

   Delete
  2. ഫൈസലിന്റെ അഭിപ്രായമാണ് എനിക്കും. പുതിയ വിഷയങ്ങൾ കണ്ടെത്താൻ കഴിയട്ടെ.

   Delete
  3. ഇവിടം ..
   വിദ്ദിമാനും എത്തി..
   ഇതിൽ പരം എന്ത് സന്തോഷം..
   വീണ്ടും വരണം

   Delete
 12. വളരെ ഭംഗിയായി പറഞ്ഞു . അക്ഷരത്തെറ്റുകള്‍ ആണ് പിന്നെയുള്ള വില്ലന്‍ . ശ്രദ്ധിക്കുക. ആശംസകള്‍ @PRAVAAHINY

  ReplyDelete
  Replies
  1. നന്ദി നല്ല തിരുത്തിനും.....അഭിപ്രായത്തിനും
   ഇനിയും വരുമല്ലോ

   Delete
 13. അവസാന വരികള്‍ എവിടെയൊക്കെയോ കോറി വലിച്ചു ...മൈലാഞ്ചി ചെടിയുടെ ചെറിയ മുള്ളുകള്‍ തട്ടി !!

  നല്ല ആശംസകളോടെ
  @srus..

  ReplyDelete
  Replies
  1. ഒത്തിരി നല്ല നന്ദി ..
   പ്രിയ അസ്രുസ്..ഇവിടം വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും ..

   Delete
 14. മനോഹരമായ കഥ. ചെറു സങ്കടം നല്‍കി...

  ReplyDelete
  Replies
  1. ചെറു സങ്കടതിനൊരു സുഖമുണ്ടല്ലോ .
   നന്ദിയുണ്ട്ട്ടോ ..
   പ്രതീക്ഷിക്കുന്നു
   ഇനിയും വന്നു അഭിപ്രായം പറയുമെന്ന്

   Delete
 15. വായിച്ചു ...ഇനിയും വരാം .

  ReplyDelete
  Replies
  1. വായിച്ചതിൽ സന്തോഷം ..
   ഇടക്കൊക്കെ വന്നേക്കണം ..
   നന്ദി ..

   Delete
 16. വിഷയത്തിനു പുതുമയില്ലെങ്കിലും അവതരണവും പ്രര്യവസാനവും കൊള്ളാമായിരുന്നൂട്ടൊ.

  ReplyDelete
  Replies
  1. നന്ദി...വന്നതിനും അഭിപ്രായം പറഞ്ഞതിനും

   Delete
 17. നന്ദി...വന്നതിനും അഭിപ്രായം പറഞ്ഞതിനും .

  ReplyDelete
 18. കൊള്ളാം ഇഷ്ടായി.. ചെറുകഥകൾ പൂർണത നല്കില്ല എനികിലും നായകന് എങ്ങനെ മരിച്ചു എന്നൊരു സംശയം ഉടലെടുത്തു.. ആശംസകൾ..

  ReplyDelete
  Replies
  1. വായനക്കാരന് വിടാം നായകൻറെ മരണം ..
   നന്ദി വിഷ്ണു ..
   സന്തോഷം വീണ്ടും വരുമല്ലോ

   Delete
 19. അഷ്‌റഫ്‌ ക്ക നന്നായിരിക്കുന്നു മനസ്സിൽ തട്ടിയ എഴുത്ത്

  ReplyDelete
 20. വന്നതിൽ സന്തോഷം ..വീണ്ടും വരുമല്ലോ

  ReplyDelete
 21. ഒരു കുഞ്ഞു കഥ (അവതരണം നന്നായി -കഥാതന്തു പഴയതു തന്നെയെങ്കിലും) . അക്ഷരത്തെറ്റുകള്‍ തിരുത്തിയില്ല എങ്കില്‍ സ്നേഹിതനനിയനെ ശരിയാക്കും ട്ടാ ;)

  ReplyDelete
  Replies
  1. അടുത്തതിൽ അക്ഷരപ്പിശക് ശ്രദ്ധിക്കാം ചേച്ചി ..
   സന്തോഷം വന്നതിനും അഭിപ്രായം പങ്ക് വെച്ചതിനും

   Delete
 22. വായിച്ചു.....
  ഹൃദ്യമായിരിക്കുന്നു കഥ
  ആശംസകള്‍

  ReplyDelete