പ്രണയത്തെ കുറിച്ച് ....
എന്റെ പ്രണയം തീവ്രമാണ് .എനിക്ക്  പ്രണയത്തോട് അസൂയ തോന്നുന്നു.ഇപ്പോഴെനിക്ക്‌ അവളെക്കാൾ അധികം പ്രണയം നിന്നോട് തന്നെയാണ് .എന്താന്നറിയില്ല നിന്നെക്കുറിച്ച് പാടിയത്  പോലെ ഒരു കവിയും വേറെയൊന്നിനെക്കുറിച്ചും പാടിയില്ല.ഞാൻ വായിച്ച അക്ഷരകൂട്ടങ്ങളിൽ ഒരിക്കലെങ്കിലും നിന്റെ പവിത്രത  വായികാതിരുന്നിട്ടില്ല .കുയിൽ നാദവും പുഴയുടെ ഒഴുക്കും കൂടി ചേരുമ്പോഴും നിന്നെ തലോടാതെ പറ്റുന്നില്ലല്ലോ ! അതിനു മാത്രം എന്ത് ലഹരിയാണ് നിന്നിലുള്ളത് .ഉറക്കത്തിന്റെ കൂട്ടായ  സ്വപ്നത്തിൽ  നീ വിരുന്നിനെതുകയാണെങ്കിൽ മാത്രം  അതിനു പൂർണത കിട്ടുന്നുള്ളൂ ...അത്ര മാത്രം നിന്റെ  ദൃശ്യ സൗന്ദര്യം ഈ ലോകം ആസ്വദിക്കുന്നു.എനിക്ക് നിന്നോടുള്ള പ്രണയം കൂടി വരുന്നു .നറൂ നിലാവിനോട് ഒരു കഥ ചോദിച്ചാൽ പുലരുവോളം നിന്നെ പുകഴ്ത്തി മാത്രമേ എന്നോട് പറഞ്ഞിട്ടുള്ളൂ . വെറുതെയല്ല നിന്നെ നെഞ്ചോട്‌ ചേർത്ത്  ഓരോ ആണും പെണ്ണും മിഴികളടിച്ചു ഹൃദയത്തിന്റെ ആരും കാണാത്ത പ്രണയ വാതിൽ തുറന്നിടുന്നതും . എന്റെ പ്രണയവും  തീവ്രമായതും .

You Might Also Like

3 comments

  1. എന്താ പറ്റിയെ???

    ആശൂത്രീ പോണ്ടി വര്വോ???

    ReplyDelete
  2. അവളെക്കാള്‍ നിന്നോടാണെന്ന് പറഞ്ഞാല്‍...??

    ReplyDelete