കൊണ്ടോട്ടിക്കടുത്തൊരു മിനി ഊട്ടിഒരു യാത്ര പോയാലോ..
വെറുതെയിരിക്കുമ്പോൾ തോന്നിയതാ രണ്ടു പേർക്കും ...അങ്ങനെ ഒരു മോഹം 
ഊട്ടിയാക്കിയാലൊ ..എന്ന് ഞാൻ ..
വേണ്ട മലയിൽ ..ഇവിടെയടുത്തൊരു മിനി ഊട്ടിയുണ്ട്..അവിടം വരെ ഒന്ന് പോയാലോ എന്ന് അവൻ 
അവൻ ആരെന്നല്ലേ. സുഹൃത്ത്‌ സഹീർ.,,ആട്ടെ ...
എങ്കിൽ അവിടെയൊന്ന് കാണണമെന്ന് എനിക്കൊരു ആശ ...
ഞങ്ങൾ തീരുമാനമെടുത്തു..അടുത്ത ഞായർ വൈകിട്ട് 

ചാറ്റൽ മഴക്കെപ്പോഴും ഒരു പ്രത്യേക താളമാണ് ..പ്രത്യേകിച്ച് ഒഴിവു സമയങ്ങളിലെ യാത്രയിൽ !!മഴയുടെ കുഞ്ഞു തുള്ളികൾ മുഖതെക്കിറ്റി വീഴുമ്പോൾ മനസ്സൊന്നു സന്തോഷിക്കും ...ബൈക്ക് യാത്ര കൂടിയാണെങ്കിലൊ..!!!

രാമനാട്ടുകരയിൽ നിന്ന് യാത്ര തിരിച്ച ഞങ്ങൾ കൊണ്ടോട്ടി മുസ്ല്യാരങ്ങാടി എത്തുന്നതിനു മുമ്പ് കൊട്ടുക്കര കഴിഞ്ഞു കോളനി റോഡ്‌ വഴി മിനി ഊട്ടിയിലേക്ക് ..നല്ല റോഡ്‌ ..യാത്രക്ക് പറ്റിയ അന്തരീക്ഷം ..

തുടക്കത്തിൽ ഒരു ചുരം കയറുന്ന പോലെ തുടങ്ങി മേലെ പറമ്പ് അങ്ങാടി കഴിഞ്ഞു റോഡിനിരുവശതായ് ഉയരത്തിലുള്ള കുന്നുകൾ കാണാമായിരുന്നു .
ഇടക്കെപ്പോഴോ വയനാടാൻ ചുരത്തിലെ 9 - ആം വളവിൽ നിന്ന് താഴോട്ട് നോക്കുന്ന അനുഭൂതി !!കണ്ണിനു ആനന്ദമുള്ള കാഴ്ച ..
ചാറ്റൽ മഴക്കൊപ്പം ചെറിയ തണുപ്പ് കൂടി വരുന്നതായ് അനുഭവപ്പെട്ടു 

കിഴക്കേ പറമ്പും കഴിഞ്ഞു മുന്നോട്ടു  പോകുമ്പോൾ റോഡരികിലൂടെ നടന്നു വരുന്ന പ്രായം ചെന്ന കോളനിയുടെ കാരണവന്മാരും വലതു വശത്തിലൂടെ ഒഴുകുന്ന നീർച്ചാലുകളിൽ നിന്ന് കുളിക്കുന്നവരെയും കാണാമായിരുന്നു .നേരെയെതുന്നിടത് ചെറിയ അങ്ങാടി .എൻ.എച് കോളനി എന്ന് എഴുതിയ ബോഡ് കാണാം .
വലതു ഭാഗത്ത്‌ ഒരു പൊളിഞ്ഞു തുടങ്ങിയ റോഡുണ്ടായിരുന്നു അവിടെ മഞ്ഞ ബോഡിൽ ചെറുതായ് ,സ്ഥല വിവരവും കൊടുത്തിരുന്നു .അങ്ങോട്ട്‌ തിരിയാതെ നേരെ ഞങ്ങൾ യാത്ര തുടർന്നു.

ഇട തൂർന്നു നിൽക്കുന്ന റബ്ബർ കൃഷിയും കാട്ടു ചീരയും റോഡിനെ പൊതിഞ്ഞു ഇരു വശത്തുമായ് നിലയുറപ്പിച്ച മരച്ചില്ലകളും യാത്രയെ കൂടുതൽ മനോഹരമാക്കി .ഇപ്പോൾ ഏകദേശം മുസ്ല്യാരങ്ങടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ കഴിഞ്ഞു കാണുമെന്നു മനസ്സ് കണക്കു കൂട്ടി.ചെറിയ വെള്ളച്ചാട്ടം ശ്രദ്ധയിൽ പെട്ടു..നല്ല കാഴ്ച !!അവന്റെ ക്യാമറ അതൊന്നു ഒപ്പിയെടുത്തു  

ഏകദേശം 3 കിലോമീറ്റർ കഴിഞ്ഞപ്പോൾ കുറെ ചെറുപ്പക്കാർ മൂന്നു പേരുമായ് മഴ നനഞ്ഞു ബൈകുകളിൽ അതിവേഗത്തിൽ താഴേക്ക്‌ വരുന്നതായ് കണ്ടു .അവർ ശരിക്കും യാത്ര ആസ്വദിക്കുന്നതായ് തോന്നി.കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ ചെറിയ കയറ്റത്തോടെയുള്ള വളവ്.പ്രകൃതിയുടെ സൗന്ദര്യം പാളികളായി കാണുന്ന മസനഗുഡി യാത്രയെ ഒന്നോർമപ്പെടുത്തുന്ന പോലെ !!.

മലപ്പുറത്തിന്റെ ഹരിത ഭംഗി നല്ല വണ്ണം ആസ്വദിച്ചു .പഴക്കം ചെന്ന ചർചിനെയും പിന്തള്ളി ഇടത്തോട്ടുള്ള വഴിയിലൂടെ ചെരിഞ്ഞ കുന്നിൽ കൃഷി ചെയ്ത റബ്ബർ തോട്ടവും കഴിഞ്ഞു ഒരു ചെറിയ കട കാണുന്നിടത്ത് എത്തി ...ദ..സ്പോട്ടെത്തി!!അവൻ പറഞ്ഞു .
ചുരം കയറി കഴിഞ്ഞാൽ കാണുന്ന ചെറിയ പെട്ടിക്കടകൾ യാത്രയിലെപ്പോഴും ഒരു സുഖമാണല്ലോ ..ഊട്ടി പോലെ ...

സ്ഥലമെത്തിയപ്പോൾ അവന്റെ ക്യാമറ പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുക്കാൻ തുടങ്ങി .ഉയരത്തിൽ നിന്ന് താഴേക്കുള്ള കാഴ്ചകളും കാറ്റിനനുസരിചു മുടിയിഴകൾ പാറിക്കളിക്കുന്നത് പോലെ തെങ്ങോലകളുടെ താളവും..എല്ലാം മനസ്സ് ഏറ്റു വാങ്ങി .കാഴ്ച്ചക്കിടെ അങ്ങ് ദൂരെ മഞ്ഞു കണങ്ങൾ കൂട്ടമായ്‌ ആകാശത്തിലൂടെ ഒഴുകുന്നത്‌ കൂടി കണ്ടപ്പോൾ മനസ്സറിയാതെ പറഞ്ഞു ഊട്ടി പോലെ !!!


ചെരുപ്പടി മലയിൽ!!
.
അരിമ്പ്ര മലയിൽ നിന്ന് മടങ്ങുകയായ്.ഇറക്കം ഇറങ്ങി നേരത്തെ കണ്ട എൻ എച്.കോളനി എന്ന ബോഡിനടുത്ത് നിന്ന് ചെരുപ്പടി മലയിലേക്ക്.തുടങ്ങുന്നിടത്ത് റോഡ് അല്പം മോശം ..പിന്നീട് അങ്ങോട്ട്‌  നല്ല റോഡ് ആയിരുന്നു .പ്രകൃതിയുടെ ഉറപ്പുകളെ തുരന്നെടുത്ത സ്ഥലത്ത് ഇന്ന് ജലാശയങ്ങൾ രൂപപ്പെട്ടിരിക്കുന്നു .രണ്ടു വശത്തും ക്വാറികൾ..ദൂരത്തു നിന്നും തൊട്ട ഉപയോഗിച്ച് പാറ പൊട്ടിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.കുന്നിനു മുകളിൽ നിന്ന് നോക്കിയപ്പോൾ കാലികറ്റ് എയർ പോർടിന്റെ റണ്‍വേ കാണാമായിരുന്നു .
രണ്ടു മണിക്കൂറോളം അവിടെ ചിലവഴിചെന്നു തിരിച്ചു പോരാനൊരുങ്ങുമ്പോൾ സമയം നോക്കിയപ്പോഴാണറിഞ്ഞത്..

ഫോട്ടോ കടപ്പാട് :ഗൂഗിൾ 

You Might Also Like

26 comments

 1. ഊട്ടിപോലെയൊരു ഊട്ടി

  ReplyDelete
  Replies
  1. പോരുന്നോ...അജിതെട്ടാ എൻ നാട് കാണാൻ ...

   Delete
 2. ഇത്ര അടുത്തായിട്ടും ഞാന്‍ ഈ സ്ഥലം കണ്ടില്ലല്ലോ ?? അടുത്ത വെക്കേഷനിലെ ആദ്യ യാത്ര അങ്ങോട്ട്‌ തന്നെ

  ReplyDelete
  Replies
  1. ഒന്ന് പോയി കാണണം...ഫൈസൽകാ ...നന്ദി വീണ്ടും വരണം

   Delete
 3. Replies
  1. താങ്ക്സ്...വന്നതിനും വായിച്ചതിനും വീണ്ടും വരണം

   Delete
 4. ഗൂഗിള്‍ മാപ്പ് ഒന്ന് ഉള്‍ക്കൊള്ളിച്ചിരുന്നുവെങ്കില്‍ നന്നായേനെ

  ReplyDelete
 5. ഹും..ട്രൈ ചെയ്യാം ..നന്ദി വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും

  ReplyDelete
 6. പണ്ട് കാക്കഞ്ചേരി കിന്‍ഫ്ര യില്‍ ജോലി ചെയ്തിരുന്ന സമയത്ത് എവിടെ പോയിട്ടുണ്ട്. നല്ല സ്ഥലമാണ്‌ കേട്ടോ...

  ReplyDelete
  Replies
  1. ആഹാ ..അപ്പൊ നാടൊക്കെ നല്ല പരിചയമുണ്ടല്ലേ ...
   നന്ദി വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും

   Delete
 7. നല്ല ഊട്ടി,,,പദങ്ങളും കൊള്ളാം,,,

  ReplyDelete
 8. താങ്ക്സ്...വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും

  ReplyDelete
 9. നമ്മുടെ അടുത്തുള്ള സ്ഥലങ്ങളുടേ സൗന്ദര്യം കാണാതെ നമ്മൾ മറ്റിടങ്ങളിലേക്ക് പായുന്നു...

  ReplyDelete
  Replies
  1. മുറ്റത്തെ മുല്ലക്ക് മണം കുറവായിരിക്കുമെന്ന ചൊല്ലുണ്ടല്ലോ ..
   വരണം വീണ്ടും -നന്ദി

   Delete
 10. ഐവാ ...ഇതിപ്പോഴാ കാണുന്നത്. മിനി ഊട്ടി കൊള്ളാല്ലോ .. അടുത്ത തവണ എന്തായാലും പോയിരിക്കും ..ശരിക്കും പറഞ്ഞാൽ നമ്മുടെ തൊട്ടടുത്ത് തന്നെ എത്രയോ മനോഹരമായ സ്ഥലങ്ങൾ നമ്മൾ അറിയാതെ കിടക്കുന്നു. അവിടെക്കൊക്കെ തന്നെ ആദ്യം പോകണം. എന്നിട്ട് മതി പുറം ലോകത്തേക്ക് പോകാൻ. ഇഷ്ടായി ഈ എഴുത്തും വിവരണവും ഫോട്ടോകളും .. ആശംസകളോടെ

  ReplyDelete
  Replies
  1. മുറ്റത്തെ മുല്ലക്ക് മണം കുറവായിരിക്കുമെന്ന ചൊല്ലുണ്ടല്ലോ ..
   വരണം വീണ്ടും -നന്ദി

   Delete
 11. മുറ്റത്തെ മുല്ലക്ക് മണം കുറവായിരിക്കുമെന്ന ചൊല്ലുണ്ടല്ലോ ..
  വരണം വീണ്ടും -നന്ദി

  ReplyDelete
 12. നല്ല എഴുത്ത്...എടുത്ത ഫോട്ടോകൾ മാത്രം ഇടാമായിരുന്നു ..ഗൂഗിൾ പൊക്കാതെ ...

  ReplyDelete
  Replies
  1. എടുത്ത ഫോട്ടോ അവന്റെ കൈവശമായിപ്പോയ്..
   പോസ്റ്റുന്ന നേരത്ത് കിട്ടിയില്ല ..
   പിന്നയങ്ങു പൊസ്റ്റി..
   അൻവർ ഇക്ക ആദ്യമായിട്ടാ സ്നേഹുതനിൽ എത്തുന്നത്‌ ..സന്തോഷം വന്നഭിപ്രായം പങ്കു വെച്ചതിനു

   Delete
 13. പണ്ട് 10 കൊല്ലം മുൻപ് വീട്ടിന്റെ അടുത്ത് നിന്ന് ഞങ്ങൾ എല്ലാവരും കൂടി ഊട്ടിക്കു പോകാൻ പ്ലാൻ ഇട്ടു.ആറ്ക്കും മുൻപ് പോയ പരിചയമില്ല.അങ്ങനെ ഞങ്ങൾ ഉന്നിയെട്യനെ സമീപിച്ചു.ആളൊരു ഉടായിപ്പാന്.ഞങ്ങളുടെ കയ്യിൽ നിന്ന് പൈസയും വാങ്ങി ജീീപിൽ യാത്ര തുടങ്ങി,പെരിന്തൽമണ്ണ എത്തിയപ്പോൾ ഞങ്ങള്ക്ക് ഊട്ടി റോഡ്‌ എന്ന ബോർഡ്‌ കാണിച്ചു തന്നു.വണ്ടി കുറെ മുന്നോട്ട് പോയി.അതാ കോടമഞ്ഞ്‌ പുതപ്പുട്ട മലകൾ.ചെറുതായി തനുക്കുന്നുമുണ്ട്.മലയുടെ അടിയിൽ വണ്ടി നിരത്തി ഉണ്ണിയേട്ടൻ പറഞ്ഞു.ആ കാണുന്നതാണ് ഊട്ടി.ഇവിടെ തന്നെ ഇത്ര തണുപ്പ് ഇനി ങ്ങോട്ട്‌ തണുപ്പ് കൂടുകയേ ഉള്ളൂ.ഞങ്ങൾ ഊട്ടി കണ്ട സന്തോഷത്തിൽ വീടിലേക്ക്‌ പോന്നു.പിന്നെ ഒരു മാസം കഴിഞ്ഞു മന്നർക്കട്ടെക്കു ഒരു കല്യാണത്തിന് അമ്മയുടെ കൂടെ ബസിൽ പോകുമ്പോൾ അമ്മയോട് പറഞ്ഞു അമ്മേ..ദേ ഊട്ടി..ഞാൻ ഇവിടെ വന്നിട്ടുണ്ട്.മിണ്ടാതിരിയട ഇതു ഊട്ടിയും ചട്ടിയോന്നുമല്ല.കൊടികുത്തിമലയാണ്.ഇതിൻറെ അപ്പുറത്താണ് താഴെകോട്.മലപ്പുറം ജില്ല.

  ReplyDelete
 14. നല്ല വിവരണം...ആസ്വാദ്യം

  ReplyDelete
 15. Good one!
  Me too a humble kondottikkaaran :P

  ReplyDelete
 16. നല്ല വിവരണം . അന്‍വര്‍ ഇക്ക പറഞ്ഞ പോലെ ചിത്രങ്ങള്‍ സ്വന്തമായി എടുത്തത് ഇടാമായിരുന്നു . സ്നേഹത്തോടെ പ്രവാഹിനി

  ReplyDelete
 17. ഇത് കലക്കി എന്തായാലും ഇത്തവണ പെരുന്നാളിന് ഊട്ടി മൈസൂർ പോകാനായിരുന്നു പ്ലാൻ ഊട്ടി പ്പോ മ്മടെ അയാലോക്കത് ണ്ടെങ്കിപ്പോ മ്മള് പെന്തിനാ അങ്ങട് പോണത് ഞമ്മക് നമ്മടെ നാടല്ലേ ബലത്
  എനിക്ക് ഈ സ്ഥലത്തിന്റെ കുറച്ഛ് ഫോട്ടോ അയച് തരാൻ പറ്റുമോ എന്റെ വാട്സ്ആപ്പ് നംബർ:9567114952

  ReplyDelete