.ഒരു ചൂട്ടു പറഞ്ഞു തന്ന കഥ

നേരം ഇരുട്ടിതുടങ്ങി...
നഗരമൊക്കെ വർണങ്ങൾ വിതറുന്ന പ്രകാശം കൊണ്ട് ഭംഗിയാ യിരിക്കുന്നു..
നഗരം മാത്രമോ..?ഗ്രമാങ്ങളിലോ നഗരത്തെക്കാൾ നിറമുള്ള പ്രകാശത്തെ സ്വീകരിക്കാനിരിക്കുകയാണ് 
................................................................................................................................ 

കാലത്തിൻ    മാറ്റം മനസ്സിലാക്കാത്തവരായി ആരും തന്നെ ഇല്ലായിരിക്കാം ഇപ്പോൾ
പക്ഷെ ..അങ്ങ് കുന്നിൻ മുകളിൽ ഒരു ഓലക്കുടിലിനു മുമ്പിൽ ഓലക്കൊടികൾ കൂട്ടി കെട്ടിയ നിലയിൽ ഒരു വസ്തു ,പഴമക്കാർ അതിനെ ചൂട്ടെന്നും വിളിച്ചിരിന്നു.അടുത്ത് ചെന്ന് കുശലം പറയാനിരുന്നപ്പോൾ ഒരുപാടു കഥകൾ പറഞ്ഞു തന്നു.പുതു വെളിച്ചങ്ങൾ എത്തിയിട്ടില്ലാത്ത ഒരു കാലത്തെ കുറിച്ച് .

പുഴ താണ്ടി അങ്ങേ കരയിലെത്താൻ ഇരുണ്ട രാത്രിയിൽ ...
ആ രാത്രി... അധിക രാത്രിയിലും യാത്ര കാണും  ..ഇന്നെത്തെക്കാളും ഇരുട്ട് കൂടുതലായിരുന്നുട്ടോ...കാട്ടിലൂടെ വേണായിരുന്നു യാത്ര ,അന്നൊന്നും ഇത്ര ഗതാഗത സൗകര്യം ഇല്ലായിരുന്നല്ലോ ,എന്നെയും കക്ഷത്തിൽ വെച്ച് കുടിയിൽ നിന്ന് ഇറങ്ങും ആണുങ്ങൾ .പുരക്കാരത്തി പെണ്ണ് അഥവാ എന്നെയെങ്ങാനും എടുക്കാൻ മറന്നാൽ പടിപ്പുര വരെ ഓടി വന്നു എന്നെ തൻറെ ആണിന്റെ കയ്യിൽ എൽപ്പിക്കുമായിരുന്നു.അവളുടെ മുഖത്ത് കെട്ട്യോന്റെ സുരക്ഷിതത്വം ഉറപ്പിക്കുന്നത് എനിക്കിന്നും ഓർത്തെടുക്കാൻ കഴിയുന്നു .
ഞാനുണ്ടെങ്കിൽ പകുതി സമാധാനം ആവും അവർക്ക്.എന്റെയും സന്തോഷം അത് തന്നെയായിരുന്നു .ഇരുട്ട് തുടങ്ങിയാലൊന്നും അവരെന്നെ ഉപയോഗിക്കില്ല .ആവുന്നത്ര അക്കാലത്തെ ആണുങ്ങൾ മുന്നോട്ടു  പോവും .നല്ല ധൈര്യവാന്മാരയിരുന്നു  അവർ .അത് കൊണ്ട് തന്നെ അവരുടെ കൈകളിലും കക്ഷതും ഇരിക്കാൻ എനിക്കൊരു ആവേശമാ ...
എന്നും പറഞ്ഞു എന്നോടൊരു ഒരു ചെറിയ ചിരി ..

കുന്നിൻ മുകളിലെ ഓലക്കുടിൽ കൂടെ ചിരിക്കാൻ കൂടിയോ എന്ന് ഞാൻ സംശയിച്ചു .സത്യത്തിൽ  ചെറു ചിരി ആ ഓലക്കുടിലും ചിരിച്ചു കാണും അല്ലെങ്കിൽ ഞാൻ നോക്കുമ്പോൾ ചിരിയടക്കിയതായിരിക്കാം .എന്തായാലും ഞാനതിൽ പലതും ഊഹിച്ചെടുത്തു .

അങ്ങനെ രാത്രിയിലുള്ള നടത്തം ലക്ഷ്യ സ്ഥാനത്ത് എത്താൻ ആവുമ്പോഴേക്കും എന്നെപോലെത്തെ അഞ്ചാറു ചൂട്ടെങ്കിലും അവര് കത്തിച്ചു കാണും .
കത്തിക്കുമ്പോൾ നന്നായ് വേദനിക്കും ...അവർക്കും നല്ല വിഷമം കാണുമെന്നു ഞങ്ങൾക്ക് നന്നായ് അറിയാമായിരുന്നു .പക്ഷെ അവർ പതിയെ വേദനിപ്പിക്കാതെ തീ കൊളുത്തും ,ആളി കത്തി തുടങ്ങുമ്പോൾ ,നല്ല വണ്ണം വീശും അപ്പോൾ ചെറു  കാറ്റ് അടിക്കുമ്പോൾ  ഞങ്ങൾക്ക് സമാധാനമാവും ,നല്ല വെളിച്ചം കൊടുക്കാനുമാവും
നോക്കണേ എന്നാലും അവര് ഞങ്ങളെ മുഴുവനും കത്തിക്കാറില്ല...കുറച്ചു നടന്നു കഴിഞ്ഞാൽ അപ്പൊ കത്തിച്ചവനെ കെടുത്തി തൊട്ടടുത്ത കുറ്റിക്കാട്ടിൽ ഒളിപ്പിക്കും ,തിരിച്ചു വരുമ്പോ എടുത്തു വീണ്ടും കത്തിക്കാൻ ..തിരിച്ചു വരുന്നത് വരെ ആ കുറ്റിക്കാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്നത് ഇപ്പോഴും ഓർത്തു കൂടാ ..
നെടുവീർപ്പിനു നല്ല ദൈർഘ്യം ഉള്ളതായി എനിക്കനുഭവപ്പെട്ടു .സ്വയം എരിഞ്ഞവർ മറ്റുള്ളവർക്ക് വെളിച്ചമാകുകയായിരുന്നു എന്നോർത്തപ്പോൾ പഠിക്കാൻ ഒത്തിരി ഉണ്ടെന്നു മനസ്സിൽ കരുതി

വീട്ടിലെത്തിയാൽ അവർ തന്നെ മുറ്റത്തെ കല്ലിലോ മറ്റോ കുത്തി കെടുത്തും ,നാളെയും കൂട്ടിനു വേണമല്ലോ ,,
കഥ കേട്ട് തുടങ്ങിയപ്പോൾ ഒരുപാടുണ്ടെന്നു തോന്നി ...
നാളെ വരാമെന്ന് പറഞ്ഞു തിരിച്ചു നടക്കാനോരുങ്ങിയപ്പോഴേക്കും ആ കുന്നിൻ മുകളിലും ഇരുട്ട് നിറഞ്ഞിരുന്നു
വഴിയറിയില്ല ,താഴെ ആ കാണുന്ന നഗരം വരെ ഒന്ന് എത്തിക്കാമോ എന്ന് വർണം വിതറുന്ന ആധുനിക വെളിച്ചം ചൂണ്ടി
ചോദിച്ചപ്പോൾ മറുത്തൊന്നും പറയാതെ കൂട്ടിനു പോന്നു ...

ആളുകൾ എന്നെയാണ് നോക്കി ചിരിക്കുന്നതെന്ന് ആദ്യമൊന്നും മനസ്സിലായില്ല ...പിന്നെ  ഇങ്ങനെ ഈ പ്രധാന നഗരത്തിൽ രാത്രി ചൂട്ടു കത്തിച്ചു നടക്കുന്നവനെ കണ്ടാൽ ആളുകൾ ചിരിക്കാതിരിക്കുമോ?
ഞാൻ മെല്ലെ അടുത്ത് കണ്ട ഇലക്ട്രിക്‌ പോസ്റ്റിൽ തന്നെ കുത്തി ആ ചൂട്ടു കുത്തി കെടുത്തി നാല് പാടും നോക്കി നഗരത്തിലെ മാലിന്യം നിക്ഷേപിക്കുന്ന ചവറു പെട്ടിയിലിട്ടു .ചിലപ്പോൾ ഇത് കണ്ടു ആ കുന്നിൻ മുകളിലെ ഓലക്കുടിൽ കണ്ണീർ വാർത്തിരിക്കാം ..


You Might Also Like

10 comments

 1. ചൂട്ട് വീശിവീശി എത്രയെത്ര യാത്രകള്‍

  ReplyDelete
  Replies
  1. വായനയിൽ നിന്ന് കിട്ടിയ ശകലങ്ങൾ മാത്രം ..
   അജിതെട്ട നന്ദി

   Delete
 2. വേണ്ടാതെ പോകുന്നവര്‍ എന്നാണോ ഉദ്ദേശിച്ചത്? അക്ഷര തെറ്റുകള്‍ ഉണ്ട് ട്ടോ - നോക്കണം :) ആശംസകള്‍

  ReplyDelete
  Replies
  1. കത്തിയെരിയുന്നവർ...
   ഉം.. വീണ്ടും വരണം നന്ദി

   Delete
 3. ഞാന്‍ എഴുതിയ കമന്റ് കാണുന്നില്ലല്ലോ
  ചൂട്ടും കത്തിച്ച് വല്ലയിടത്തേയ്ക്കും ഇറങ്ങിപ്പോയോ!!

  ReplyDelete
  Replies
  1. ചെറിയ സെറ്റിംഗ്സ് പ്രശ്നമായിരുന്നു കമന്റിനു ..
   ഇപ്പൊ ശരി ആയി

   Delete
 4. സ്വയം എരിഞ്ഞവർ മറ്റുള്ളവർക്ക് വെളിച്ചമാകുകയായിരുന്നു എന്നോർത്തപ്പോൾ പഠിക്കാൻ ഒത്തിരി ഉണ്ടെന്നു മനസ്സിൽ കരുതി ...... ( Ashraf Good)

  ReplyDelete
  Replies
  1. അതെ അവർ മറ്റുള്ളവർക്ക് വെളിച്ചമാകുകയായിരുന്നു ..
   നന്ദി വീണ്ടും വരണം

   Delete
 5. വെളിച്ചം പകരുന്നവര്‍ അങ്ങനെയാണ് - സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്നു... സ്വിച്ചിട്ടാല്‍ കത്തുന്ന, മൈലുകള്‍ വരെ വെളിച്ചം വീശാന്‍ കഴിവുള്ള ടോര്‍ച്ചുകള്‍ ഉള്ള ഈ കാലത്ത് സ്വയം കത്തിയെരിയുന്ന ചൂട്ടിനെ ആര്‍ക്ക് വേണം!!!
  എരിഞ്ഞു തീരാറാവുമ്പോള്‍ അവയും മാലിന്യക്കൂമ്പാരത്തില്‍ ഇടം പിടിക്കും ..

  ReplyDelete
  Replies
  1. വെളിച്ചം പകരുന്നവര്‍ അങ്ങനെയാണ് - സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്ക് വെളിച്ചമേകുന്നു...

   Delete