പാത്തുമ്മക്കുട്ടി -മേരിക്കുട്ടി -കല്യാണിക്കുട്ടി പിന്നെ ചില വർത്തമാനങ്ങളുംകാര്യം തുറന്നു പറയാം.ഇന്ത്യ രാജ്യത്ത് ആർക്കും അഭിപ്രായം പറയാനും ആ അഭിപ്രായത്തെ വിമർശിക്കാനും അവകാശമുണ്ട്.അതിനാൽ ഈ -ലോകതുള്ളവർക്കും അതൊക്കെ പറ്റുമെന്ന്.അപ്പൊ തോന്നും ഇ-ലോകം ഇന്ത്യ രാജ്യത്താണോ..എന്ന് ,ആണേലും അല്ലേലും' പാത്തുമ്മക്കുട്ടി -മേരിക്കുട്ടി -കല്യാണിക്കുട്ടി പിന്നെ ചില വർത്തമാനങ്ങളും' ഇന്ത്യ രാജ്യത്തെ  വിശിഷ്യ കേരള നാട്ടിലെ പെണ്‍ കൂട്ടത്തിന്റെ 'നാമ' പ്രതിനിധികളാണ് ..
എന്ന് കരുതി ആണ്‍ കൂട്ടത്തിനു പ്രധിനിധികളില്ലെന്നു ആരും തെറ്റിദ്ധരിക്കരുത് .അവർക്കുമുണ്ട് ഓരോ പ്രധിനിധികൾ അതും മുകളിലെ കൂട്ടത്തിനു ഒപ്പത്തിനൊപ്പം നിൽക്കുന്നതു തന്നെ .അഹ്മദ് കുട്ടി -തോമസ്‌ കുട്ടി -കൃഷ്ണൻ കുട്ടി .ഈ ആണ്‍ കൂട്ടവും  മോശമല്ലാലോ ..അതൊക്കെ അംഗീകരിച്ചു .ഇപ്പോൾ  എന്തിനാണാവോ ഉറങ്ങുന്ന ചിന്തകളെ ചില വർത്തമാനങ്ങൾ പറയാൻ ഉണർത്തിയത് എന്നാവും നിങ്ങളിപ്പോൾ ആലോചിക്കുന്നത്...

ആലോചനക്കു വകയെന്തെല്ലാമുണ്ട് ഈ കൊച്ചു മലയാള നാട്ടിൽ.ഒരു പേര് തന്നെ പ്രശ്നം.'പതുമ്മക്കുട്ടിയിൽ നിന്ന് ഫാതിമായിലെക്കെത്തിയ സമുദായം' എന്നാ ഒരു തലക്കെട്ടിൽ ഒരു ലേഖനം വായിക്കാനിടയായി .കൊള്ളാം ,നന്ന് പക്ഷെ  വിദ്യാഭ്യാസം കിട്ടിയത് കൊണ്ടാണ് പാത്തുമ്മക്കുട്ടി എന്ന പേര് മാറ്റി സമുദായം ഫാത്തിമ ഇട്ടതു അല്ലെങ്കിൽ ഫാത്തിമ എന്ന് പേര് ഇടാൻ ആവേശം കാണിക്കുന്നതെന്ന് ലേഖകൻ.വിദ്യാഭ്യാസം നല്ലത് തന്നെ മാത്രമല്ല നിർഭന്ധവുമാണ്.അതിനെ ഇവിടെ ഭൂമി മലയാളത്തിൽ ഒരാളും എതിർക്കുമെന്ന് ഞമ്മക്ക് അഭിപ്രയല്ല്യ .അപ്പൊ പിന്നെ ഒന്നും അറിയാത്ത അല്ലേൽ അറിയാതിരിക്കാൻ ശ്രമിക്കുന്ന നമ്മളെന്തിനാവോ അറീക്കുന്നത് എന്നാവും ചിന്ത .മുകളിൽ ചൂണ്ടിക്കാണിച്ച ലേഖനത്തിന്റെ തലക്കെട്ട്‌ ഒറ്റയടിക്ക് വായിച്ചാൽ അപ്പറഞ്ഞത്‌ തന്നെയെല്ലേ നേര് എന്ന് വായിക്കുന്നവർക്ക് തോന്നിയാലോ.അപ്പൊ ആരാവും കുറ്റക്കാർ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നവർ തന്നെ .
ഇനി അത്തരമൊരു ലേഖനം വരാനിടയായ സന്ദർഭം.വിവാഹ പ്രായം തന്നെ .ലേഖനത്തെ പരിപൂർണമായ് തള്ളിക്കളയുന്നില്ല .അതിലെ പല കാര്യങ്ങളും സദുദേശ പരമാണ് എങ്കിൽ സ്വാഗതം ചെയ്യുന്നു .പക്ഷെ ഓരോ തലക്കെട്ടിനും ഓരോ പ്രത്യേകതയുണ്ട്.ഒരു സമുദായത്തിന്റെ വിദ്യാഭ്യാസ വളർച്ച കാണിക്കാൻ ഒരു സംസ്കാരത്തിന്റെ ഭാഗമായ് പഴമക്കാർ ,അല്ലെങ്കിൽ ഒരു അതിഥി ആ ആതിഥേയന്റെ സംസ്കാരത്തോട്‌ തന്റെ മതത്തിനു എതിരല്ലാത്ത രീതിയിൽ ഇഴകി ചേർന്നതിന്റെ പരിണിത ഫലമായിരുന്നു ഇത്തരുതിൽ മലയാള നാട്ടിൽ പേരുകൾ ഇട്ടിരുന്നത്.അത് കൊണ്ടാണ് മുകളിൽ സൂചിപ്പിച്ച പാതുമ്മകുട്ടിയും,മേരിക്കുട്ടിയും ,കല്യാണിക്കുട്ടിയും നമ്മുടെ നാട്ടിൽ സുലഭമായതു .ഇന്ന് കാണുന്ന പേരുകളിലെ മാറ്റം വിദ്യാഭ്യാസം നേടിയത് കൊണ്ടാണെന്ന് എന്നും തന്റെ ന്യായത്തെ ന്യായീകരിക്കാൻ ലേഖകൻ മുതിരരുതായിരുന്നു .പിന്നെ വിവാഹ പ്രായം ഒരുപാട് ചർച്ചകൾ നടന്നു .ജനാധിപത്യ രാജ്യത്ത് അങ്ങിനെ തന്നെ വേണം .അതിനെ സ്വാഗതം ചെയ്യുകയും വേണം .
....
പക്ഷെ അടിയൻ ഒരു സംശയം ,ചോദിക്കാവോ എന്ന് അറിയില്ല .തെറ്റാണെങ്കിൽ വിമർശിക്കാം. പതിനാറാം വയസ്സിൽ പരസ്പര സമ്മദ പ്രകാരമുള്ള ലൈംഗിക അനുമതി നൽകിയതിനെതിരെ സാംസ്കാരിക കേരളം എന്ന് വീമ്പു മുഴക്കുന്ന ഇവിടമിൽ സ്ത്രീ ജനത്തിന്റെ ഒരു കൂട്ടായ്മയും നിയമ സഭ മന്ദിരം വളയലും ,ഒരു ചാനലുകാരനും ഒരു സ്കൂൾ മുറ്റത്തും പോയ്‌ സെൻസെസ് എടുത്തതും കണ്ടില്ല .വിവാഹ പ്രായം ചര്ച്ച വന്നപ്പോൾ കൂട്ടി വായിക്കാതെ പോയതാണെന്ന് തോന്നിയപ്പോൾ ഒർമിപ്പിചെന്നു മാത്രം .
......
ഇനി വിവാഹ പ്രായം കുറയ്ക്കുന്നതിനെ അനുകൂലിക്കുന്നൊ എന്നാണ് അറിയാനുള്ളത് .അങ്ങിനെ ഒന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല .എന്നതാണ് വസ്തുത ,അങ്ങിനെ പറയാൻ ഇവിടെത്തെ ഒരു നേതൃത്വവും മുതിരില്ല എന്നും മാത്രമല്ല പരമാവധി നിരുല്സാഹപ്പെടുത്താൻ ശ്രമിക്കണം എന്നും നിർദേശിചുണ്ടെന്നു അറിയുന്നു..അപ്പൊ പിന്നെ ആരാ ഇത് കൊട്ടിഘോഷിച്ചത് .സംഗതികൾ മനസ്സിലാക്കുന്നതിനു മുമ്പ് ഫ്ലാഷ് ന്യൂസുകൾ കൊടുക്കുന്ന ദ്രിശ്യ മാധ്യമങ്ങൾക്ക് പങ്കില്ലേ..?ചോദിക്കുന്നത് കൊണ്ട് വിയോജിക്കാതിരിക്കണ്ട,അങ്ങിനെ നിൽക്കുകയുമില്ല എന്ന് അറിയാം ..അതല്ലേ നമ്മുടെ ഒരു വിജയം..ഇനി ഒരു കൂട്ടർ 'അവകാശങ്ങൾ' നേടിയെടുക്കാൻ ഇന്ത്യുടെ പരമോന്നത നീതി പീഠം  സമീപിച്ചു എന്നിരിക്കട്ടെ ,എന്ന് കെൽക്കുമ്പൊഴെക്കുമെന്തിനാ കൊടവാൾ എടുക്കുന്നത് .കോടതി കുറ്റക്കാരനെന്നു കണ്ടെത്തി വധ ശിക്ഷക്ക് വിധിച്ച പ്രതിക്ക് പോലും ദയ ഹരജി കൊടുക്കാൻ നിയമം അഗീകരിക്കുന്ന രാജ്യത്ത് ,പൊലിപ്പു കൂട്ടി വാർത്തകൾ പടച്ചുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് സുപ്രീം കോടതിയുടെ നിലപാട് വരെ കാത്തിരുന്നു കൂടെ ,അനുകൂലമായാലും പ്രതികൂലമായാലും ജഡീഷ്യരിയിൽ ഒരു വിശ്വാസമുണ്ടല്ലോ നമുക്ക് .
..................
പോട്ടെ ചർച്ചകൾ അവസാനിക്കട്ടെ ,അവസാനമായ് തലക്കെട്ട്‌ പോലെ വേറെ ഒരു പേര്   വിശേഷം കൂടി ചര്ച്ച ചെയ്യാനൊരു ആശ .ബാങ്കുകളിൽ അക്കൌണ്ട് എടുക്കാൻ ചില പേരുകാർക്ക് കർശന നടപടികൾക്ക് ശേഷം മാത്രം പറ്റുവുള്ളൂ എന്ന് ഒരു കേൾവി കേട്ടു.പക്ഷെ ശരിയായിരിക്കരുതെ എന്നാണ് പ്രാര്ത്ഥന ,അല്ലെങ്കിൽ പേരിൽ മതം നിഴലിക്കാത്ത പേരിടാൻ നിർബന്ധം ആയി വരും .എന്തൊക്കെ ആണേലും ഈ ഇന്ത്യയുടെ വിവിധ വർണങ്ങളുള്ള,വിവിധ മതങ്ങളുള്ള,വിവിധ ഭാഷകളുള്ള ഐക്യ ബോധത്തെ തകർക്കാൻ കഴിയാതിരിക്കട്ടെ ....
ജനാധിപത്യ ഇന്ത്യ ഉയരത്തിലെതട്ടെ ..

You Might Also Like

8 comments

 1. വിവാഹസർക്കുലർ,അറബിക്കല്ല്യാണം എന്നീ വിവാദങ്ങൾക്ക് പിന്നാലെ വന്നത് കൊണ്ടാണ് പ്രായവിവാദവും ഇത്രക്ക് ചർച്ചയായത്. പ്രായം കുറക്കാൻ സുപ്രീംകോടതിയിൽ പോകുമെന്ന് പറഞ്ഞവർ തങ്ങളുടെ വാദത്തെ പ്രതിരോധിച്ച് നിൽക്കുന്നതിൽ വൻ പരാജയമായിരുന്നു..അത് കൊണ്ടാണ് വിമർശനം കൂടാൻ കാരണം.

  ReplyDelete
  Replies
  1. പരാജയത്തിനു കാരണം ..അവർ പറയുന്നത് കേള്ക്കാൻ സമൂഹം മുതിരുന്നില്ല എന്ന് കൂടി ഉണ്ടെന്നു തോന്നുന്നു
   എന്തായാലും എല്ലാവരുടെ ഉദ്ദേശവും നന്മയാവട്ടെ
   നന്ദി ..വീണ്ടും വരണം

   Delete
 2. നോ കമന്റ്സ്

  ReplyDelete
  Replies
  1. ആ പക്വതയെ ഞാൻ മാനിക്കുന്നു ..
   ഇത്തരം ചർച്ചകൾ നടന്നിടത്ത് നിന്നൊക്കെ അങ്ങ് മിണ്ടാതിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട് .
   മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ ..അജിതെട്ട ..
   നന്മകൾ നേരുന്നു ,നന്ദി ..എന്നോട് പ്രതികരിക്കാതെ പ്രതികരിച്ചതിന്

   Delete
 3. എന്തൊക്കെ ആണേലും ഈ ഇന്ത്യയുടെ വിവിധ വർണങ്ങളുള്ള,വിവിധ മതങ്ങളുള്ള,വിവിധ ഭാഷകളുള്ള ഐക്യ ബോധത്തെ തകർക്കാൻ കഴിയാതിരിക്കട്ടെ ....
  ജനാധിപത്യ ഇന്ത്യ ഉയരത്തിലെതട്ടെ ..

  ReplyDelete
  Replies
  1. അതെ ആഷിഖ് ..
   അത് തന്നെയാണ് വേണ്ടതും ..
   നമൊക്കൊതൊരുമിക്കം

   Delete
 4. നിയമം അത് ഒരു വിഭാഗത്തിനു വേണ്ടി മാത്രം ഉണ്ടാക്കുന്നതല്ല. നമ്മുടെ രാജ്യത്തെ നിയമം പാലിക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണ്. മതം ജാതി ഇതൊന്നും അതില്‍ ഒരു ഘടകമേ അല്ല.

  ReplyDelete
 5. അങ്ങിനെയാവും ചെയ്യരുത് ..നിയമവും മതവും

  ReplyDelete