ഹൈമനൊപ്ലാസ്റ്റി (കന്യാകത്വ പുനസ്ഥാപന ശസ്ത്രക്രിയ ) ഒരു വായനക്കിടുമ്പോൾ

ആശാവഹമല്ല സമൂഹത്തിന്റെ ജീവിത രീതി .വെറുതെ പറയുന്നതാണെന്ന് തെറ്റിദ്ധരിക്കരുത് .മുകളിലെ തലക്കെട്ട്‌ ഉണർത്തുന്ന ചിന്തകൾ അങ്ങിനെ മാത്രമേ വായിച്ചെടുക്കാൻ പറ്റുന്നുള്ളൂ .ചിലപ്പോൾ അളന്നെടുത്ത അളവ് യന്ത്രത്തിന്റെ തകരാറുമാവാം.ഇന്ത്യ ടുഡേ യിൽ വന്ന കവർ സ്റ്റോറി തന്നെയാണ് ഇത്തരം ഒരു എഴുത്തിന്റെ ആധാരം '.ഹൈമനൊപ്ലാസ്റ്റി (കന്യാകത്വ  പുനസ്ഥാപന ശസ്ത്രക്രിയ ) ഒരു വായനക്കിടുമ്പോൾ 'അത് കൊണ്ട് തന്നെയാണ് സെൻസെഷനൽ ന്യൂസ്‌ എന്നതിനുമപ്പുറം ഇത്തരം വിഷയം വായനക്കിട്ടതും .

ഇനിയെന്താണ് ഹൈമനൊപ്ലാസ്റ്റി ?ഇത്ര മാത്രം പ്രസക്തിയെന്ത് ഈ ശസ്ത്രക്രിയക്കു? സമൂഹത്തിന്റെ ജീവിത രീതിയുമയ് ഇതെങ്ങനെ ബന്ധം സ്ഥാപിക്കുന്നു?ചർച്ചകൾ നടക്കേണ്ടതുണ്ട് .ചോദ്യങ്ങൾ ഉയരേണ്ടതുണ്ട് .കാരണം ഇവ്വിഷയത്തിൽ പുരുഷ മേധാവിത്വം നിഴലിച്ചു കാണുന്നു എന്നും സമൂഹം എന്നോ കുപ്പതൊട്ടിയിലെറിയേണ്ട യാഥാസ്തികത്വം  അതിന്റെ രൗദ്രഭാവം കാണിക്കുന്നുവെന്നും മനുഷ്യന്റെ ലൈംഗിക ആസക്തി വർധിക്കുന്നു എന്നും  അതിനൊക്കെ പുറമേ അധാർമികതക്ക്  കുട പിടിച്ചു കൊടുക്കുന്നുവെന്നും വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ കഴിയുന്നു .

ഹൈമനൊപ്ലാസ്റ്റി അഥവാ ആവശ്യക്കാർക്ക് (പെണ്‍കുട്ടികൾക്ക്‌) തന്റെ നഷ്ടപ്പെട്ട കന്യകാത്വം റീമേക്ക് ചെയ്തു കൊടുക്കുന്ന ഒരു പുതിയ ശസ്ത്രക്രിയ ബിസിനെസ്സ്. ആവശ്യക്കാർ ധാരാളം കാണും എന്നുള്ള സ്ഥിരം മാർകെറ്റിങ്ങ് തന്ത്രം പയറ്റാൻ പറ്റിയ കച്ചവടം .പക്ഷെ അപ്പോഴും കുറ്റം പുരുഷന് ...കാര്യം പറയാം കന്യകയല്ലാത്ത ഒരു യുവതിയെ വിവാഹം ചെയ്യാൻ യുവാക്കൾ ഇന്നും മടി കാണിക്കുന്നു എന്നതാണത്രേ ഇത്തരം ശാസ്ത്രക്രിയകളിലേക്ക് ആധുനിക സ്ത്രീയുടെ അടയാളങ്ങളെ ആകർഷിക്കുന്നതിന്റെ ഒരു പ്രധാന കാരണം .അല്ലാതെ അവർ ചെയ്യുന്ന ചെയ്തികൾ അതിനൊരു കാരണമേ ആകുന്നില്ല എന്നു വേണം പുരുഷന്മാർ മനസ്സിലാക്കാൻ .പക്ഷെ അപ്പോഴുമുണ്ട്‌ ഒരു മറുചോദ്യം സ്ത്രീകളുടെ പക്ഷത്ത് നിന്ന് കാര്യം പറയുന്നവർക്ക് .ഒരു പുരുഷന്റെ കന്യാകത്വം നഷ്ടപ്പെട്ടോ ഇല്ലയോ എന്നു തെളീക്കാൻ ഒരു മാർഗവുമില്ലത ഇക്കാലത്ത് സ്ത്രീയുടേതു മാത്രം പവിത്രമാകണമെന്നു എന്തിനിത്ര വാശി പിടിക്കണം .ചോദ്യത്തിലൊരു കാര്യം കിടക്കുന്നുണ്ട് പുരുഷൻ കേൾക്കാതെ പോകരുത് .

പക്ഷെ അധിക സ്ത്രീകളും ഇത്തരം ശസ്ത്രക്രിയക്കു വിധേയമാകുന്നതു   പുരുഷന്റെ കന്യാകത്വ പവിത്രത ഇല്ലാത്തതു കൊണ്ടല്ല മറിച്ചു തനിക്കു ജന്മന കിട്ടിയ ഒരു പുണ്യമായ ആ പവിത്രത മറ്റേതോ പുരുഷന് മുമ്പിൽ ഇവൾ നശിപ്പിച്ചത് കൊണ്ടാണെന്ന് വ്യക്തമാവുന്നു .ഇവിടെയും സ്ത്രീ മാത്രമാണ് കുറ്റക്കാരി എന്നു അഭിപ്രായമില്ല .അത് കൊണ്ടാണ് തുടക്കത്തിൽ 'ആശാവഹമല്ല സമൂഹത്തിന്റെ ജീവിത രീതി' എന്ന ഒരു വാചകം കൊണ്ട് തുടങ്ങിയതും .അതൊക്കെ പോട്ടെ ഈ ശസ്ത്രക്രിയക്കു വിധേയമാവുന്നവരിൽ 'ആദ്യമായിട്ടാണെന്ന തോന്നലുണ്ടാക്കാൻ ' വേണ്ടി ഉള്ളവരും കുറവല്ല .ലൈംഗിക ആസ്വാദനത്തിനു മറ്റൊരു പോം വഴി .ഇത് കാണിക്കുന്നത് സമൂഹത്തിന്റെ കാഴ്ചപ്പാടിന്റെ മാറ്റത്തെയാണ് .അതിൽ  നന്മയും തിന്മയും സ്വന്തത്തിന്റെ താല്പര്യമാകുന്നു .ഇനി കായിക ഇനങ്ങളിൽ മത്സരിക്കുന്ന കായിക താരങ്ങളോ അതല്ല മറ്റു ജീവിത സാഹചര്യങ്ങളും(അസാന്മാർഗികമല്ല) മൂലം കന്യകാത്വം നഷ്ടപ്പെടുന്നവരുമുണ്ടാവും അത്തരം സാഹചര്യങ്ങൾ പുരുഷന് മനസ്സിലാക്കാൻ പറ്റാതെ പോവുന്നത് കൊണ്ടോ, ഇനി ഇന്ത്യയിലെ വിവാഹ മോചന കേസുകൾ എടുത്തു നോക്കിയാൽ ഇക്കാരണം കൊണ്ടുള്ള വിവാഹ മോചനം ശതമാനത്തിൽ കൂടുതലാണോ എന്നതും അത് മൂലമാണ് ഇത്തരം രീതികളിലേക്ക് നമ്മുടെ സ്ത്രീ ജനത്തെ തള്ളിയിടുന്നത് എന്നും സംശയിച്ചു പോകുന്നു. ചോദ്യം ഇതാണ് ഈ പരക്കം പാച്ചിലിൽ സ്ത്രീത്വത്തിനു അപമാനമുണ്ടോ..അതോ അഭിമാനമോ ?ഉത്തരങ്ങൾ പുരുഷ മേധാവിത്വം എന്ന വാക്കിൽ ഒതുക്കാതെ(അതും ആവാം) സ്ത്രീക്ക് ഇതിൽ വല്ല തെറ്റും സംഭവിച്ചോ എന്നു സ്ത്രീക്ക് വേണ്ടി വാദിക്കുന്ന പെണ്‍ശബ്ദങ്ങളിൽ നിന്ന് ഒരു ഉത്തരം ഉയര്ന്നു വരേണ്ടതുണ്ട് .ചർച്ചകൾ നല്ലതിനാവട്ടെ

ആധുനിക വിദ്യ തേടിയിറങ്ങുന്ന നമ്മുടെ അധിക പെണ്‍കുട്ടികളും ലൈംഗിക മാഫിയാകളുടെ കരങ്ങളിൽ അകപ്പെടുന്നുണ്ട് .അവിടെ ഒരു പക്ഷെ പുരുഷൻ കാമുകന്റെയും  രക്ഷകന്റെയും വേഷതിലെതുമ്പോൾ ചതിക്കുഴികൾ മനസ്സിലാക്കാൻ ന്യൂ ജനറേഷൻ എന്നു വീമ്പു പറയുന്ന നമ്മുടെ പെണ്‍കൊടികൾക്കാവുന്നില്ല  എന്നു വേണം കരുതാൻ .അതിനു വേണ്ടി എവിടെയെങ്കിലും ഒരു ചെറിയ അവബോധനങ്ങൾ നടത്തിയതായും കാണാറില്ല .സ്ത്രീ വെറും ശരീരം മാത്രം എന്നു വിലപിക്കുന്നതിനു പകരം  പുരുഷ മേധാവിത്വതെ 'തുറന്നു' കാട്ടുന്നതിനോപ്പം ഉണർത്തലുകൾ നടക്കേണ്ടതുണ്ട് .പ്രണയത്തിന്റെ പവിത്രത ഇന്ന് തൊട്ടും  തലോടിയും കീഴ്പെട്ടും മാത്രമേ നേടാനാകൂ എന്നും അതിനെയൊക്കെ ആരെങ്കിലും ഒന്ന് എതിരഭിപ്രായം പറഞ്ഞാൽ അത്തരക്കാർക്കു ചാനലുകാരും ഈ പെണ്‍ വാദികളും കൊടുക്കും ഒരു വിളിപ്പേര് 'സദാചാര പോലീസ്'. അവർ ആ പേരിനു അർഹർ അല്ലെങ്കിൽ പോലും .അത് കൊണ്ട് തന്നെ തിന്മ നേരിൽ കണ്ടാൽ പോലും എതിർക്കരുതെന്ന് ഒരു കൂട്ടം വായിച്ചെടുത്തു .ഫലം പത്രതാളുകളിലെ പീഡന കഥകളും ..(കൂടെ ഇങ്ങനെ ഒരു മഹദ് വചനം ഓർക്കുക കൂടി ചെയ്യാം 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ' )

പുരുഷനും സ്ത്രീക്കും ഒരു ധർമമുണ്ട്‌.അത് സമൂഹത്തോടും സ്വന്തത്തോടും കുടുംബത്തോടും അത് പഠിക്കാനൊരു പാഠശാലയുണ്ടായിരുന്നു പണ്ട് .ആ പാഠശാലയിലെ പാഠങ്ങൾ ഒരു സംസ്കൃതിയുമായ് ലയിച്ചു ചേർന്നിരുന്നു.നമുക്കെപ്പോഴോ അതൊക്കെ കൈമോശം വന്നിരിക്കുന്നു .അതിലെ യാഥസ്ഥികത്വം നന്മക്കു വേണ്ടിയായിരുന്നു .ഇന്നതിനു വേണ്ടി മാത്രം വാശി പിടിക്കുകയും മറ്റുള്ളത് തിരസ്കരിക്കുകയും ചെയ്യുന്നതിനെ സ്വാർഥത എന്നു  വിളിക്കേണ്ടി വരും . അതിൽ പുരുഷനാണ് ആവേശം കാണിക്കുന്നതെങ്കിൽ പോലും .ഒരുപാട് തിരിച്ചറിവുകൾ നേടേണ്ടതുണ്ട് സമൂഹം,നേടിക്കൊടുക്കേണ്ട ഉത്തരവാദിത്വമുള്ളവർ മൌനം വെടിയാത്തിടത്തോളം കാലം തെറ്റിന്റെ മറു മരുന്ന് തേടി മനുഷ്യർ അലച്ചിൽ നടത്തുക തന്നെ ചെയ്യും .അവസാനം തെറ്റും ശരിയും ലയിക്കുകയും ചെയ്യും .

You Might Also Like

6 comments

 1. ഉത്തരവാദിത്വമുള്ളവർ മൌനം വെടിയാത്തിടത്തോളം കാലം തെറ്റിന്റെ മറു മരുന്ന് തേടി മനുഷ്യർ അലച്ചിൽ നടത്തുക തന്നെ ചെയ്യും .അവസാനം തെറ്റും ശരിയും ലയിക്കുകയും ചെയ്യും

  ReplyDelete
 2. അതെ അത് തന്നെയാണ് നാളെയുടെ ലോകത്തെ കാതിരിക്കുനതും ഷംസു ..
  നന്ദി ..വീണ്ടും വരണം

  ReplyDelete
 3. പാവം കന്യക.അവള്‍ക്കൊരു പുല്ലിംഗം പോലുമില്ല.

  ReplyDelete
 4. ഒരു പുരുഷന്റെ കന്യാകത്വം നഷ്ടപ്പെട്ടോ ഇല്ലയോ എന്നു തെളീക്കാൻ ഒരു മാർഗവുമില്ലത ഇക്കാലത്ത് സ്ത്രീയുടേതു മാത്രം പവിത്രമാകണമെന്നു എന്തിനിത്ര വാശി പിടിക്കണം .ചോദ്യത്തിലൊരു കാര്യം കിടക്കുന്നുണ്ട് പുരുഷൻ കേൾക്കാതെ പോകരുത് .

  ReplyDelete
 5. കുറച്ചു കാലം മുന്‍പാണെന്നു തോന്നുന്നു ഹൈമനൊപ്ലാസ്റ്റിയെ കുറിച്ച് ടി വി യില്‍ ഒരു റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു. ലോകത്ത് പലയിടത്തും ഇതൊരു സാധാരണ സംഭവമായിക്കൊണ്ടിരിക്കുന്നുവത്രേ! ഇതില്‍ നിന്ന്‍ എന്താണ് വായിച്ചെടുക്കേണ്ടതെന്നു അറിയില്ല. പ്രത്യേകിച്ചും അതൊരു ഫാഷന്‍ പോലെ ആയിത്തീരുന്നു എന്ന അറിവ്!
  ലേഖനം ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമോ എന്ന് കണ്ടറിയണം.

  ReplyDelete
 6. അവിടെയാണ് പ്രശ്നം...ഉത്തരം കണ്ടെത്തുമോ എന്നറിയില്ല

  പെണ്‍ശബ്ദങ്ങളിൽ നിന്ന് ഒരു ഉത്തരം ഉയര്ന്നു വരേണ്ടതുണ്ട് .ചർച്ചകൾ നല്ലതിനാവട്ടെ

  നന്ദി വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും ...
  വീണ്ടും വരുമല്ലോ ?

  ReplyDelete