അവൾ കാത്തിരിക്കുന്നു...


ഒരുപാട് നാളായി അവളവനെ കാത്തിരിക്കുന്നു..അവളുടെ എല്ലാം അവനാണ്.അവനെക്കുറിച്ചു ആരെങ്കിലും സംസാരിച്ചു തുടങ്ങിയാൽ അപ്പൊളവളുടെ നുണക്കുഴി കാണിച്ചുള്ള നാണം ചാലിച്ച ചിരി ആ ചുണ്ടിൽ വിരിയാറുണ്ട്.അവനോടുള്ള അവളുടെ ഇഷ്ടം കണ്ടിട്ട് അവളെ കാണുന്നവരൊക്കെ പറയും..അവനൊന്നു വന്നു കൊണ്ട് പൊയ്ക്കൂടെ ഈ നാണം കുലുങ്ങിയെ..
ഇത് കേട്ടാൽ അവളുടെനെ പറയും... അവൻ വരും
എന്ന് വരുമെന്നാ നീ പറയുന്നേ..
എന്നോട് കാത്തിരിക്കനാ പറഞ്ഞെ...
അവൾക്കങ്ങിനെയെ കഴിയൂ..അത്രക്ക് വിശ്വാസമാ.അവൾക്കവനെ .
അവനവളിൽ ഒരു നാൾ മാത്രമേ..അലിഞ്ഞു  ചേർന്നിട്ടുള്ളൂ ...
ആ..നിമിഷം അവളിന്നും ആസ്വദിക്കുന്നു..അന്ന് മനസ്സില്ലാ മനസ്സോടെയാണ് അവളിൽ നിന്നവൻ വേർ പിരിഞ്ഞു പോയത്..
എന്തിനാ എന്നെ വിട്ടു പോകുന്നെ.....?
എന്ന ഭാവത്തിലുള്ള അവളുട നോട്ടം അവനാ മുഖത്തിൽ നിന്ന് വായിച്ചെടുത്തിരുന്നു...എന്നിട്ടും അവൻ...
ഓർമ്മകൾ അവളെ  പാതിയാക്കി പോയ അവന്റെ സാമീപ്യത്തിൽ കൊണ്ടെത്തിച്ചു.
എന്നെക്കാളിഷ്ടം....വേറെ ആരോടാ ?
പ്രാണനെ പോലെ സ്നേഹിക്കുന്നില്ലേ ഞാൻ ..?
എന്നൊക്കെ ചോദിയ്ക്കാൻ മനസ്സ് കൊതിച്ചതാണ്, പക്ഷെ  അവൾക്ക് അതിനു പോലും ആകുന്നില്ല 
ഈ മുഖം കണ്ടാലറിയാം...മോൾക്ക്‌ ഞാൻ പോകുന്നതിഷ്ടമില്ലെന്ന് അവൻറെ വാക്കുകളിലും വേർപിരിയലിൻറെ വേദനയുടെ താളമുണ്ടായിരുന്നു .
എന്നോടത്രക്കിഷ്ടണ്ടോ...? അവൻറെ ചൂട് കൊണ്ടിരിക്കെ അവൾ ചോദിച്ചു 
ഉം...എത്രക്കു ഇഷ്ടാ വേണ്ടത്...? അവൻ അവളുടെ തണുപ്പ് ആസ്വദിച്ചു ഒരു മുത്തം കൊടുത്തു ചോദിച്ചു
ഒരുപാടിഷ്ടം...
ഒരുപാടിഷ്ടംന്ന് വെച്ചാൽ...
ഇങ്ങനെ എന്നും എൻറെ കൂടെ തന്നെ വേണം....-അവൾ 
ണ്ടല്ലോ...എന്നും മോളുടെ കൂടെ തന്നെ...
എപ്പോ..വെറുതെ പറയല്ലേ.?
ഹേയ്...നിൻറെ സാമീപ്യമാണ് എന്നെ  ശാന്തനാക്കുന്നത്.നിന്നിൽ നിന്ന് ഞാനിപ്പോ പിരിയണമെന്നറിയുമ്പോൾ മുതൽ നിന്നിലേക്കലിഞ്ഞു  ചേരാനാണ് ഞാൻ കൊതിക്കുന്നത്....
പിന്നെന്തിനാ വിട്ടു പോകുന്നെ ...
പോകാതെ പറ്റില്ലാലോ ...? എന്നെ വിശ്വാസമില്ലേ...?
വിശ്വാസക്കുറവ് കൊണ്ടല്ല...ഇഷ്ടക്കൂടുതൽ കൊണ്ട്.
അവനൊന്നും പറയാനുണ്ടായിരുന്നില്ല....
അൽപ നേരം മൗനം...
വാക്കുകൾ പതിഞ്ഞ നേരം ആകാശത്ത് നിന്നും മാലാഖമാർ ചിറകു വിടർത്തി അവരെ  ആശീർവദിക്കുന്നുണ്ടായിരിന്നു.. 
നീ എത്ര ശാന്തമാണ്‌.....അവനവളെ നന്നായ് ആസ്വദിക്കുകയായിരുന്നു 
............................
പിരിയുമ്പോൾ അവനവളുടെ കാതിൽ മെല്ലെ പറഞ്ഞു."നിന്റെ ഈ മൗനം.എന്നെ വല്ലാതെ കൊതിപ്പിക്കുന്നു ....തേടി വരാതെയിരിക്കാൻ എനിക്കാവില്ല .....എന്നെ കാത്തു , ഞാൻ നിന്നിൽ  നിന്ന് പിരിയുന്നതും പ്രതീക്ഷിച്ചിരിക്കുന്ന  ഒരുപാട് സ്വപ്‌നങ്ങൾ ഇല്ലേ ....അവർക്ക് വേണ്ടി..."
"ഉം ....കാത്തിരിക്കും..
എന്റെ കാത്തിരിപ്പും മറ്റു ചില സ്വപ്നങ്ങളുടെ സാക്ഷാൽക്കാരത്തിനല്ലേ...?"
വിട പറിചിലിൽ  ഉദിച്ചുയരുന്ന സൂര്യന്റെ വെളിച്ചമായ് അവനും തണുപ്പിന്റെ ശാന്തത കലർന്ന ഇരുട്ടായ് അവളും എന്നുമങ്ങനെ കാത്തിരിക്കുന്നു ...ഒരുപാട് സ്വപ്‌നങ്ങൾ പൂവണിയാൻ  വേണ്ടി  ....................................................
കാത്തിരിപ്പിന് ചെറു വിരാമമായ് 
അവനെന്ന വെളിച്ചം അവളിലേക്ക് അണയനായ് ഒത്തിരി നേരം കൂടി .........
അവളുടെ ഹൃദയം ഇന്നവനെ വല്ലാതെ കൊതിക്കുന്നു ...
----
ശുഭം

You Might Also Like

12 comments

 1. ശുഭമാണ് നല്ലത്.

  ReplyDelete
 2. ശുഭമാണ്‌ നല്ലത് ..........
  എഴുത്ത് നിറുതാനാണോ..
  നല്ല നന്ദി വന്നതിനു

  ReplyDelete
 3. കാത്തിരിപ്പുകൾ... ജീവിതം മുഴുവനും. എന്നെങ്കിലും സഫലമാകും എന്നു കരുതുന്നതിനെ കാത്തിരിക്കുന്നു പലരും.. ഈ ഞാനും, അവളും എല്ലാവരും..

  ReplyDelete
  Replies
  1. നമുക്ക് വേണ്ടി മറ്റുള്ളവര ത്യജിക്കുന്നു പലതും നാമറിയുന്നില്ല
   നന്ദി ..വീണ്ടും വരണം

   Delete
 4. ഭായി ..
  കാത്തിരിപ്പുകള്‍ എപ്പോഴും അങ്ങിനെയാണ് .കാലവും ദേശവും , സംവല്സരങ്ങളും,പിന്നിട്ടാലും ചില കാത്തിരിപ്പുകള്‍ തുടർന്ന് കൊണ്ടേയിരിക്കും. ചില കാത്തിരിപ്പുകള്‍ വൃഥാ വിലാവുകയും,ചിലവ സഫലമാവുകയും,മറ്റു ചിലത് ഒന്നുമാവാതെ മണ്ണടി യുകയും ചെയ്യും.
  വിശ്വാസം അതല്ലേ എല്ലാം ...
  വീണ്ടും വരാം ... സസ്നേഹം,
  ആഷിക്ക് തിരൂർ

  ReplyDelete
  Replies
  1. സസ്നേഹം,
   സ്നേഹിതൻ

   Delete
 5. കാത്തിരിപ്പിന്‍റെ സുഖം അതൊന്നു വേറെ തന്നെയാണ്
  പക്ഷേ
  കാത്തിരിപ്പ്‌ നിളുമ്പോഴാണ് സുഖത്തേക്കാള്‍ ദുഃഖം കൂടുതലായി ഉണ്ടാകുന്നത് .നന്നായിരിക്കുന്നു .ആശംസകള്‍

  ReplyDelete
  Replies
  1. കാത്തിരിപ്പുകളുടെ സുഖം അനുഭവിച്ചുരിയുക തന്നെ വേണം
   വന്നതിൽ സന്തോഷം
   വീണ്ടും വരണം

   Delete
 6. കാത്തുകാത്തിരുന്നൊടുക്കം ആ കാത്തിരിപ്പ് സഫലമാകുമ്പോഴെന്തൊരു നിര്‍വൃതി

  ReplyDelete
  Replies
  1. ഞാനും ഒരു കാത്തിരിപ്പിലാണ് .......;
   അങ്ങയെ കാണാൻ ...സഫലമാകുമ്പോൾ ഉള്ള സുഖം നേരിട്ടറിയാൻ
   നന്ദി ,സന്തോഷം
   അജിത്തെട്ടാ

   Delete
 7. "വെളുപ്പാൻ കാലത്തെ വിട പറിചിലിൽ" ഈ പ്രയോഗം മനപൂര്‍വമാണോ അല്ലെങ്കില്‍ തിരുത്തണം.... നല്ല മലയാളം വായിക്കുന്ന സുഖം പോകും.....

  ReplyDelete
 8. തിരുത്താം..
  എന്നെ തിരുത്തിയതിനു നന്ദി വീണ്ടും വരുമല്ലോ

  ReplyDelete