കൂട്ടുകാർ - ഒരു ആത്മസഫല്യം

.........................
തുടക്കം ഇത് പോലെ തന്നെയായിരുന്നു.എന്ത് എഴുതി ചേർക്കണമെന്ന് സ്നേഹിതന് ഒരു ധാരണയുമില്ലയിരുന്നു .അങ്ങോട്ട്‌ യാത്ര തിരിക്കും മുമ്പ് മനസ്സിലിതു പോലെ ഒഴിഞ്ഞു കിടന്ന കുറെ അറകൾ ഉണ്ടായിരുന്നുവെന്നു ഞാനിപ്പോ ഓർത്തെടുക്കുന്നു. അപരിചിതരായ കുറെ ആൾക്കാർ ..ഹേയ് അങ്ങനെ പറയാനൊക്കുമോ ..സ്നേഹിതന്റെ മനസ്സ് ഒന്ന് തിരിച്ചു ചോദിച്ചു .
അപരിചിതരല്ല എന്നാലും ....അത്ര മാത്രമേ ഉത്തരമായി കിട്ടിയുള്ളൂ ..
കൂട്ടുകാരൊക്കെ കളിയാകുന്ന ആ ചക്കട ബൈകെടുത്തു നേരെ വെച്ച് പിടിച്ചു .സ്നേഹിതന്റെ ബൈകിനെ ചങ്ങതിമാരൊക്കെ കളിയാക്കുമെങ്കിലും സ്നേഹിതനത് ജീവിനാ ...ഏയ് ഓട്ടോ  യിലെ മോഹൻലാൽ 'സുന്ദരി'യോട് കിന്നാരം പറയുന്ന പോലെ സ്നേഹിതനും ആ ചക്കട വണ്ടിയും തമ്മിൽ വല്യ ഇഷ്ടത്തിലാണ് .

വളഞ്ഞു പുളഞ്ഞ വഴി ചോദിച്ചു ചോദിച്ചു കണ്ടെത്തി ...ആശ്വാസം..അതിനെക്കാൾ സന്തോഷം സ്നേഹിതൻ അയലത്തെ പയ്യനാണല്ലോ..അകലത്തെ കൂട്ടുകാർ എത്തിയതോ ..സ്നേഹം തോന്നുന്നു അവരോടൊക്കെ അതിനെക്കാളേറെ മറ്റെന്തെക്കെയോ ....അപരിചിതത്വം മാറുന്നുവോ മനസ്സിലെക്കൊന്നു നോക്കി ..
ഹേയ് ഇല്ല..
വിശാലമയതെല്ലെങ്കിലും ചെറിയ ഒരു മുറ്റം, എന്ത് കൊണ്ടും ശാന്തമാണ്‌ ആ വൈകുന്നേരം .സാധാരണ  ബൈകിൽ വന്നാൽ ആരുടേയും വണ്ടിയൊന്നും ഇല്ലാത്തിടതാണ് സ്നേഹിതന്റെ 'സുന്ദരനെ' കൊണ്ട് വെക്കാര്.ഭാഗ്യം അധികം വണ്ടിയൊന്നുമില്ല .
സുന്ദരാ ഇക്കുറിയും മാനം പോകാതെ രക്ഷപ്പെട്ടു .സുന്ദരന്റെ കണ്ണാടിയിലൊന്നു  നോക്കി മുഖം ആവുന്നത്രേ മിനുക്കിയെടുത്തു .(ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണല്ലോ പഴ മൊഴി -അർത്ഥവത്തായി) .

പൂമുഖ വാതിൽക്കൽ ആരൊക്കെയോ ഉണ്ട് .പരിപടിക്കെത്തിയവർ തന്നെ സംശയമില്ല .പതുങ്ങി വരുന്ന സ്നേഹിതനിലായി  അവരുടെ ശ്രദ്ധ.
ആരൊക്കയോ വല്ല്യ ബ്ലോഗേഴ്സ്...മനസ്സിലെ അപരിചിതത്വത്തിന് കനംകൂടി വന്നു .
സ്വന്തം ട്രേഡ് മാർക്ക് തന്നെ എടുത്തു ..ചിരി .
ചിരിക്കുന്നവരെ പണ്ടേ സ്നേഹിതന് വല്ല്യ ഇഷ്ടമാ...എല്ലാവരും ചിരിച്ചു കാണാൻ ഇപ്പോഴും കൊതിക്കാറുണ്ട് .
പക്ഷെ
പലപ്പോഴും ചിരിക്കതിരിക്കാനാണ് ..നമ്മളിലധികവും ശ്രമിക്കാറ് ..
ആ ഓരോ വികാരങ്ങൾ, എന്തിനാണാവോ ദൈവം ചിരി അല്ലാത്ത വികാരങ്ങളെ മനുഷ്യർക്ക്‌ നൽകിയത്.ആഹ്..അതും വേണമായിരിക്കും നല്ല മനുഷ്യന്.ദൈവം മനുഷ്യനെ സ്നേഹിക്കുന്നവനാണല്ലോ..
ഒരു കൈ മുന്നിൽ തന്റെ കൈക്കായ്‌ നീണ്ടു കാത്തു കിടക്കുന്നത് ഓർമകളിൽ നിന്നുണർത്തി.
പേര് ?
സുനൈസ് ..
വളരെ വേഗത്തിലായിരുന്നു ഉത്തരവും ചോദ്യവും .
പിന്നീടങ്ങോട്ട് പരിചയപ്പെടലിന്റെ ഘോഷ യാത്രയായിരുന്നു .
അതിനിടയിലൊരു അറബി പേര് കേട്ടു.റിൻ അബ്ദു റഷീദ്
അപ്പെഴെ ചോദിക്കണം എന്ന് തോന്നിയത 'ആര്ക്ക് സുഗല്ല്യന്നു '
പുള്ളിക്കത് മനസ്സിലായെന്നു തോന്നുന്നു .'ഇടങ്ങേരുകാരൻ' എന്ന് ഉടനെ തിരുത്തി ..പേര് കേട്ടതും കെട്ടിപിടിക്കാതെ നിർവഹമില്ലയിരുന്നു .എന്തോ സ്നേഹിതനല്ലേ പേരിനോടും തോന്നിക്കാണും ഒരു സ്നേഹം ..
ഇക്ക പേര് ?
ചോദ്യം എവിടുന്ന എന്ന് ശ്രദ്ധിച്ചില്ല .
അഷ്‌റഫ്‌ മലയിൽ..
ഉം..
കൂട്ടം നിന്നവർ മൂളി
ആർക്കും മനസിലായില്ല എന്നാ ഭാവം ആരും കാണിച്ചില്ല ...
മാന്യതയുള്ളവർ -മനസ്സിൽ പറഞ്ഞു

പുലികളെയൊന്നും(ബ്ലോഗ്ഗിലെ വല്ല്യ എഴുത്തുകാർ ) തിരഞ്ഞിട്ടു  കണ്ടില്ല ..വരുവായിരിക്കും സിനിമയിൽ നായകന്മാരെ സഹനടൻമാരെ കാണിച്ചതിന് ശേഷമേ കാണിക്കാറുള്ളൂവല്ലോ  അവിടെയും സ്നേഹിതന് സമാധാനിക്കാൻ വകയുണ്ടായി ..

ദേ..വരുന്നു കാർ ...മാരുതി 800
800 എന്താ കാർ അല്ലെ ?മനസ്സ് ഒന്ന് ഇടഞ്ഞു ..
ഒന്നുല്ല്യ ..ഞമ്മളെ സുന്ദരനെ കളിയാകിയവരെയൊക്കെ കാണട്ടെ മനസിന്റെ അപ്പുറത്തെ മൂലയിൽ കരുതി വെച്ചു..
നായകർ ഇറങ്ങി ..
ഒരു വരയും വരിയും കുപ്പായമിട്ട ഒരാളും  കണ്ടാൽ ഒരു വൈദ്യനെ പോലെ മറ്റൊരാളും ..
അറിയോ...
അവരൊന്നു പരുങ്ങി ..
സാരമാക്കണ്ട വല്ല്യോരോക്കെ അങ്ങനെ തന്നെയാ -മനസ്സിന്റെ പരാതിക്കാരനെ ഒരു വിധത്തിൽ പറഞ്ഞു മനസ്സിലാക്കി
അഷ്‌റഫ്‌ മലയിൽ ..
ആ..ചിരി വന്നു രണ്ടു മുഖത്തും, പിന്നെ പെരുന്നാളിന് പള്ളിയിൽ നിന്നിറങ്ങിയപോലെ ഉള്ള കെട്ടിപ്പിടിത്തം
അലിഫ് ഷ,വദൂദ് ,ഷംസു .കൊട്ടോട്ടി ,ഉട്ടോപ്യൻ ,ശാഹിദ്,ബാസിത്,ബെഞ്ചിചായാൻ ,അലി ,അബ്സർ ,ഷാജി മാത്യൂ ,മലയാളി ,ലീലേച്ചി ,രൂപ,പ്രമോദ് ,ബ്ലോഗ്‌ ദൈവം ബെർളി ഇച്ചായൻ ,അരീകൊടന് മാഷ് ,
അങ്ങിനെ അങ്ങിനെ കുറെ പേരുകൾ അപ്പോഴേക്കുംമനസ്സിൽ പതിഞ്ഞു തുടങ്ങിയിരുന്നു
........................................................................

ചീഫ് ഗസ്റ്റുകൾ എത്തിത്തുടങ്ങി...
ചിരിയിൽ മാത്രം ഒതുങ്ങിയിരുന്ന വർത്തമാനങ്ങൾ ഉത്തരവാദിത്വ ബോധത്തിലേക്ക്‌ വഴി മാറുന്ന പോലെ തോന്നി .മുൻ മന്ത്രി ജി.സുദാകരനും മലയാളത്തിന്റെ അനുഗ്രഹം കവി പികെ .ഗോപിയും ആ ചെറിയ മുറ്റത്ത്‌ എത്തിയപ്പോൾ സന്തോഷത്തിന്റെ ചിരി വിടരുന്ന ചുണ്ടുകൾ മാത്രമാണ് സ്നേഹിതന്റെ കണ്ണുകൾക്ക്‌ കാണാനായത് .ഏതോ ആഗ്രഹ സഫലീകരണത്തിന്റെ അവസാനത്തെ കാത്തിരിപ്പ്‌ .

ചെറിയ മുറ്റം പോലെ ചെറിയ ഒരു ഹാൾ ..
അധികം ആർഭാടങ്ങളില്ലാതെ ചെറിയ സദസ്സ് ..പക്ഷെ മനസ്സ് നൽകി അതിനെക്കാൾ വലിയ ഒരു ലോകത്ത് അവർ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു ആ ചടങ്ങിനൊന്നു ഒത്തു കൂടാൻ .പരിഭവങ്ങളില്ലാത്ത  ഒരു കൂട്ടം അക്ഷര സ്നേഹികളെ സ്നേഹിതൻ നേരിൽ കണ്ടു .നിശബ്ദമായ് ഒരു പൊതിക്കുള്ളിൽ പുറം ലോകത്തേക്ക് പിറന്നു വീഴാൻ വെമ്പൽ കൊള്ളുന്ന 'ഇ-മഷി'യെന്ന ഒരായിരം സ്വപ്നങ്ങളുടെ പങ്ക് ഇനി മലയാളക്കരക്ക് സ്വന്തമാവാൻ പോകുന്നു .
സന്തോഷം ,ആനന്ദ കണ്ണീർ ,സായൂജ്യം എല്ലാം അവിടെ ആ ചെറിയ മുറികളിൽ ഒതുങ്ങി കൂടിയ കൂട്ടായ്മയിൽ കാണാനായി.
സുദാകരൻ സാറിൽ നിന്ന് കവിയുടെ കൈകളിലേക്കും പിന്നീടത്‌ കവിതകൾ ഉത്ഭവിക്കുന്ന നെഞ്ചിലേക്കും ഒട്ടിചെർന്നപ്പോൾ ആത്മ സാഫല്യത്തിന്റെ അർത്ഥം അനുഭവിച്ചറിയുകയായിരുന്നു ഒത്തു കൂടിയവരും കാണാമറയതിരുന്നു മനസ്സ് കൊണ്ട് കൂടി ചേർന്നവരും.
മനസ്സിലെ അപരിചിത്വത്തിന്റെ അറകൾക്കു പകരം നന്മ നിറഞ്ഞ കുറെ കൂട്ടുകാരെ സമ്പാദിച്ചു തിരിച്ചു സുന്ദരന്റെ പുറത്തേറി പോകുമ്പോൾ മനസ്സറിയാതെ നമിച്ചു പോയ്‌ ഇ-മഷി യെ തന്ന ഇ-കൂട്ടത്തിനു മുമ്പിൽ.

-സ്നേഹിതൻ
{മലയാളം ബ്ലോഗേഴ്സ് ഗ്രൂപിന് സമർപ്പിക്കുന്നു ഈ പോസ്റ്റ്‌ }

You Might Also Like

20 comments

 1. അഷ്‌റഫ്‌ മലയില്‍ എന്ന് പേര് കേട്ടപ്പോള്‍ അറിഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ച ഒരാളെ മാത്രം സ്നേഹിതന്‍ മറന്നു... :( ആ പരിഭവം പങ്കുവെക്കുന്നു...... :(

  ReplyDelete
  Replies
  1. ചില മറവികൾ പിന്നീട് ഓർത്തെടുക്കുമ്പോൾ വല്ലാത്ത സുഖമാ ...
   അങ്ങിനെയും കുറച്ചു ഓർമ്മകൾ സ്നേഹിതനുണ്ടാവട്ടെ എന്ന് കരുതി ....
   പരിഭവം വേണ്ടട്ടോ ........
   ഒന്ന് എഡിറ്റ്‌ ചെയ്യുന്നുണ്ട് ....റോബിൻ ,ബഷീര്ക ,കുഞ്ഞാക്ക അങ്ങിനെ ഇനിയുമുണ്ട് ഒരു പാട് പേർ ഒറ്റയിരിപ്പിനു എഴുതിയത് കൊണ്ട് പറ്റിപ്പോയതാ

   Delete
 2. എന്നാലും ഇങ്ങക്ക് പ്രശസ്ത ബ്ലോഗ്ഗര്‍ സുനൈസ്‌ എന്ന് ഇടാമായിരുന്നു.... :P :P

  ലവ് യൂ അഷറഫ്ക്കാ....

  ReplyDelete
  Replies
  1. പ്രശസ്ത ബ്ലോഗ്ഗർ സുനൈസിനു വന്നതിനും ലവ് യു അടിച്ചതിനും നന്ദി ......
   വീണ്ടും വരണം

   Delete
 3. സന്തോഷം ,ആനന്ദ കണ്ണീർ ,സായൂജ്യം എല്ലാം അവിടെ ആ ചെറിയ മുറികളിൽ ഒതുങ്ങി കൂടിയ കൂട്ടായ്മയിൽ കാണാനായി.

  ReplyDelete
  Replies
  1. അതെ ആഷിഖ് ............
   സന്തോഷം വന്നതിനു

   Delete
 4. സ്നേഹിതാ

  സ്നേഹം സ്നേഹം!

  ReplyDelete
  Replies
  1. അജിത്തേട്ടാ..തേടിയിട്ടു കാണാതെ പോയ മുഖങ്ങളിൽ ഒന്ന് അങ്ങയുടെതായിരുന്നു
   എനിക്ക് തരുന്ന ഊർജത്തിന് ഒരായിരം സ്നേഹം

   Delete
 5. Replies
  1. ഉം ......
   സന്തോഷം ,വന്നതിനു .......
   സ്നേഹാശംസകൾ

   Delete
 6. :D സ്നേഹമൂറും നിമിഷങ്ങള്‍

  ReplyDelete
  Replies
  1. അതെ
   സ്നെഹമൂരും നിമിഷങ്ങൾ സമ്മാനിച്ചതിന് നന്ദി
   അബ്സറിക്ക........
   വീണ്ടും വരണം

   Delete
 7. അവരുടെ വിധി :( വിധിയെ തടുക്കാന്‍ അവര്‍ക്കായില്ല :)

  ReplyDelete
  Replies
  1. വിധിയെ തടുക്കാനാവില്ല .....
   കാത്തീ ,വിധി നമുക്കൊപ്പമാണ് .....
   സന്തോഷം ....
   വീണ്ടും വരണം

   Delete
 8. Nne onnu pokki lle.... um.
  .. aayikkotte.... sukhichirikkanu..... :-D

  ReplyDelete
  Replies
  1. ആയിക്കോട്ടെ ....
   പിന്നെ ഒർമയിലുല്ലതൊക്കെ എഴുതി
   സന്തോഷം വന്നതിനു

   Delete