-ഓർത്തെടുത്തപ്പോൾ


അന്നും പതിവ് പോലെ ഓഫീസ് ടൈം കഴിഞ്ഞു അവൻ ഇൻറ്റെർനെറ്റിനു മുമ്പിലിരുന്നു.ഇന്നെങ്കിലും എന്തെങ്കിലും ഒന്ന് എഴുതിയെ വീട്ടിൽ പൊകൂ.ഇപ്പൊ ബ്ലോഗ്‌ ആണ് അവന്റെ ഹരം.ശാട്ട്യത്തിൽ പണ്ടേ അവനെ വെല്ലാൻ ആ നാട്ടിലാർക്കും പറ്റിയിട്ടില്ല.
അല്ലേൽ രണ്ടാം തരത്തിൽ കൂടെ പഠിച്ചവൻ സ്കൂളിനടുത്തുള്ള മിഠായി കച്ചവടം നടത്തുന്ന രാജേട്ടനെ പറ്റിച്ചിട്ട് അദ്ധേഹത്തിന്റെ പറമ്പിൽ നിന്ന് തന്നെ കശുവണ്ടി മോഷ്ടിച്ച് അവിടെ തന്നെ കൊണ്ട് പോയി വിറ്റു കാശാക്കി സിപ്പ് അപ്പ് ഐസ് മേടിച്ചു തിന്നപ്പോഴും കൂടെപ്പിറപ്പെന്ന പോലെ അവനെ ഒറ്റിക്കൊടുക്കാൻ അവൻ നിന്നില്ല...
കാരണമെന്താ..
അതെങ്ങാനും പുറത്തറിഞ്ഞാൽ പുരയുടെ ഉമ്മറത്ത്‌ അവനു കസേര വെച്ച് കയറിയാലും എത്താത്ത ഉയരത്തിൽ ബാപ്പ വെച്ച തിരണ്ടി വാൽ അവന്റെ മനസ്സിലേക്കോടി വരുമെന്ന് അവനു നന്നായറിയാമായിരുന്നു...പക്ഷെ അവന്റെ ബാപ്പ അവനെ തിരണ്ടി വാല് കൊണ്ട് അടിക്കാറില്ല.അവൻറെ മൂത്ത ജേഷ്ടന്മാർക്ക് കിട്ടുന്ന സുഖം അവൻ കണ്ടറിഞ്ഞിട്ടുണ്ട്.
അല്ലേലും ചെറുപ്പം ഓർത്തെടുക്കുമ്പോൾ നല്ല സുഖമുള്ള ഓർമ്മകൾ വരാത്തവരായി ആരും ഉണ്ടാവില്ല.ചിലര്ക്കത് കണ്ണ് നീർ തുള്ളികളിൽ അലിഞ്ഞു ചേരും,ചിലരുടേത്....ഓർത്തെടുക്കാൻ തന്നെ പ്രയാസമാകും...
എന്നാലും രാത്രി വൈകി കടവ് കഴിഞ്ഞു ബാപ്പ വരുന്നതും കാത്തിരിക്കുന്ന ഉമ്മയും..
വൈകി എത്തി കടത്ത് വകയിൽ കിട്ടിയ കടത്തു കൂലി ...എണ്ണി  തിട്ടപ്പെടുത്തുമ്പോൾ അവനും പെങ്ങളും അടുത്ത് വന്നിരിക്കും..
എന്തിനാ..
എണ്ണിതീരാറാവുമ്പോൾ ബാപ്പ അമ്പത് പൈസ അവൾക്കും ഇരുപത്തിയഞ്ച് പൈസ അവനും കൊടുക്കും...എന്നിട്ട് തലയിൽ വട്ടത്തിൽ കെട്ടിയ ചുകന്ന പാതി കീറിയ തോർത്ത്‌ മുണ്ട് കഴിച്ച് പറയും.എടുത്തു വെച്ചോ കുഞ്ചിയിലിടാം ...
നിധി കിട്ടിയ സന്തോഷമായിരിക്കും രണ്ടിൻറെയും മുഖത്ത്...
അങ്ങനെ...അങ്ങനെ ഓർത്തെടുക്കുമ്പോൾ സുഖമുള്ള ഓർമകളും അന്നവന്റെ കൂട്ടിനു വന്നു
കാലം എത്ര മുന്നോട്ട് പോയി ..
കടത്തു നടത്തിയ കടവിന് തന്നെ എത്ര മാറ്റം വന്നു..ആദ്യം മരപ്പാലം..
മരപ്പാത്തികൾക്ക് ഇടയിലൂടെ താഴോട്ട് നോക്കിയാൽ കാണുന്ന ശാന്തമായി ഒഴുകുന്ന പുഴ...അതും മരിച്ചു കൊണ്ടേയിരിക്കുന്നു...ബാക്കിയാവുന്നത് നാളെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഫേസ് ബൂക്കിലുടുന്ന പോസ്റ്റുകൾ...ഇഷ്ടം കൊണ്ടോ..മറ്റോ..വിദൂരതുള്ളവർ പോലും ലൈകടിക്കും....
ആ..ജീവിക്കുക! ഇതാണ് പുതിയ ലോകം..
ഇപ്പൊ കോണ്‍ഗ്രീറ്റ് കൊണ്ട് സർക്കാര് വക ഉശിരനൊരു പാലം..
നാട്ടാർക്ക് മൊത്തം   അഭിമാനിക്കാം...പറഞ്ഞിട്ടെന്താ ..അവിടെയുമുണ്ട്...
അതെ മുഴുമിപ്പിക്കുന്നില്ല...
വീടും നാടും അവനുവല്ലാത്ത ഇഷ്ടാ..എല്ലാവരെയും പോലെ..
സമയം പോയതറിഞ്ഞില്ല ....
അന്നും എന്നതെതും പോലെ ....
അവൻറെ ബ്ലോഗിലെ ദ്രാഫ്റ്റിൽ മാത്രമായി ഒതുങ്ങി...ആ പുതിയ പോസ്ടിനോരുങ്ങിയ തലവാചകം -ഓർത്തെടുത്തപ്പോൾ...!!


You Might Also Like

22 comments

 1. ഓര്‍ത്തെടുക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍

  ReplyDelete
 2. ഓര്മകള് ജീവിക്കുന്നു....
  അജിത്തേട്ടാ...ആദ്യത്തെ കമന്റിന് നന്ദി

  ReplyDelete
 3. ജീവിതത്തില്‍ എന്തെങ്കിലും പ്രതീക്ഷയും ലക്ഷ്യവും താല്പര്യവുമൊക്കെ വേണ്ടേ..ഓര്‍മകളും

  ReplyDelete
  Replies
  1. ഓര്മകളും ആഗ്രഹങ്ങളുമാണല്ലോ..നമ്മെ ജീവിക്കാന് കൊതിപ്പിക്കുന്നത്...കാത്തീ

   Delete
 4. Replies
  1. ഷാജു ഭായ്...
   വായിച്ചുല്ലേ.....നന്ദി

   Delete
 5. ഓർമ്മകൾ വേണം, അതു മാത്രം കെട്ടിപ്പിടിച്ചിരിക്കാതെ, ഇന്നിന്റെ കൂടെ നന്നായി നടക്കാം...

  ReplyDelete
 6. ഇന്നലെകളിലെ ഓര്മകളാണല്ലോ...നമ്മെ ഇന്നിന്റെ കൂടെ നന്നായ് നടക്കാന് പഠിപ്പിച്ചത്.അല്ലെ ആരിഫ്...
  നന്ദി

  ReplyDelete
 7. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...

  ReplyDelete
  Replies
  1. അതെ...റോസ് പൂ...പോലെ

   Delete
 8. ഓർത്തെടുക്കാൻ

  ReplyDelete
  Replies
  1. ഓര്മകള് തലോടുന്പോള്...

   Delete
 9. ശാഠ്യത്തിൽ വെല്ലാൻ പറ്റാത്ത, ഓർമ്മകളെ ബ്ലോഗിലൂടെ തന്നെ ഉയിർത്തെഴുന്നേൽ‌പ്പിക്കണമെന്ന് ശാഠ്യം പിടിക്കുന്ന കഥാകാരാ...അക്ഷരത്തെറ്റില്ലാതെയെഴുതാൻ ശാഠ്യം കാണിക്കണം.രണ്ടാം ക്ലാസിൽ കൂടെ പഠിച്ചവൻ..കഥാകാരൻ പരകായപ്രവേശം ചെയ്തത് പോലെ തോന്നി.ഓർമ്മകൾ എന്നും തൂലിക എടുപ്പിക്കട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 10. എൻറെ പ്രിയ തുമ്പീ ...തെറ്റുകൾ തിരുത്താം.....
  സന്തോഷം നിറഞ്ഞ നന്ദി ...വീണ്ടും വരണം

  ReplyDelete
 11. പഴയകാല ഓര്‍മ്മകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു പ്രതേക സുഖാനുഭൂതി.. :)

  ഓര്‍മ്മകള്‍ പങ്കു വെച്ചതിന്ന് നന്ദി അഷ്‌റഫ്‌ ഭായ്


  അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. പ്രിയ റിയാസ് നല്ല നന്ദി വന്നതിനും അഭിപ്രായം പങ്കു വെച്ചതിനും

   Delete
 12. കേട്ടിട്ടുണ്ട്, മറവികൾക്ക് മേൽ ഓർമ്മകൾ നടത്തുന്ന സമരമാണ് ജീവിതമെന്ന്.

  ആശംസകൾ.!

  ReplyDelete
  Replies
  1. ആ സമരത്തിൽ വിജയിക്കാനവട്ടെ .......

   Delete
 13. ഗതകാല സ്മരണകള്‍ !! നന്നായിരിക്കുന്നു.

  അല്‍പ്പം കൂടി ശ്രദ്ധിച്ചാല്‍ വശ്യതയുടെ മാറ്റ് ഒന്ന് കൂട്ടിഎടുക്കാമായിരുന്നു . എഴുത്ത് തുടരുക

  ReplyDelete
  Replies
  1. പറഞ്ഞല്ലോ വേണുവേട്ടാ .....
   ഒറ്റയിരിപ്പിനായിരുന്നു..എഴുതിയത്.....
   ശ്രമിക്കാം ...നന്നാക്കാൻ..
   വന്നതിനു നല്ല നന്ദി

   Delete
 14. ആ..ജീവിക്കുക! ഇതാണ് പുതിയ ലോകം..
  എഴുത്ത് തുടരുക...
  ആശംസകൾ ... വീണ്ടും വരാട്ടോ
  സസ്നേഹം,
  ആഷിക്ക് തിരൂർ

  ReplyDelete
  Replies
  1. അതെ !ഇതാണ് ജീവിതം
   ആഷിഖ് ഭായ് ..മെയിൽ കിട്ടി..
   അങ്ങോട്ട്‌ വരാം ...
   വീണ്ടും വരണം ...നന്ദി

   Delete