മടുത്ത കാഴ്ചകൾ

..................
വഴിയരികിലെ ഇലയിനക്കം കണ്ടിട്ടാണ് അയാൾ അങ്ങോട്ട്‌ നോക്കിയത് .നടത്തത്തിനിടയിൽ ഒരുപാട് കാഴ്ചകൾ കണ്ടിട്ടുണ്ട് .പക്ഷെ ഇത് അപ്രകാരം ഒന്നുമല്ലായിരുന്നു .ഇലയിളക്കം കണ്ട ഭാഗം ഒന്ന് കൂടി ശ്രദ്ധിച്ചു .അടക്കം പറച്ചിലും കിന്നാരം കലര്ന്ന കൊഞ്ചലും അവിടെ നിന്നുയർന്നു വരുന്നതായ് തോന്നി.അൽപ നേരം പോലും അവിടെ നില്ക്കാൻ തോന്നിയില്ല .

വർഷങ്ങളുടെ പഴക്കം ആ മനുഷ്യന് ഒരുപാടു കാഴ്ചകൾ സമ്മാനിച്ചു.അന്നത്തെ പോലെ തന്നെയായിരുന്നു ഇന്നും നടന്നിരുന്നത് .പക്ഷെ കുറ്റിക്കാടുകളും ഇടുങ്ങിയ ഇടവഴിക്കും പകരം കറുപ്പടിച്ചു മിനിസപ്പെടുത്തിയ റോഡുകൾ എന്നൊരു മാറ്റം.കാളവണ്ടിയിൽ യാത്ര ചെയ്തിരുന്നതിന് പകരം ആധുനിക യന്ത്രം ഘടിപ്പിച്ച വാഹനങ്ങൾ.ലോകത്തിനു തന്നെ എന്തൊരു വേഗതയാണ്.ഓരോന്ന് ഓർമിചെടുക്കുകയായിരുന്നു അയാൾ.മഞ്ഞു നിറഞ്ഞു കിടക്കുന്ന ആ പാതയിലൂടെയുള്ള കാലത്തെ യാത്ര മനസ്സിന് വല്ലാത്തൊരു ആനന്ദം നല്കി .കാൽ വെപ്പുകൾക്ക് പഴയ വേഗതയില്ലെങ്കിലും മനസ്സിന്നും യുവത്വമാണ് .

ഒടക്കിടയിൽ നിന്നും കേട്ട കുഞ്ഞിന്റെ കരച്ചിലായിരുന്നു ഇത്തവണ അയാളുടെ ശ്രദ്ധയെ അങ്ങോടു ക്ഷണിച്ചത്.തണുപ്പിൽ വെറുങ്ങലിചു നിൽക്കുന്ന കുഞ്ഞിനെ കണ്ടിട്ട് ഈ പുലർവേളയിൽ ഏതോ 'പിഴച്ചവളിൽ' നിന്ന് പെറ്റു വീണതാണെന്നു ഉറപ്പിച്ചു .കുഞ്ഞിന്റെ കാലിട്ടടിച്ചുള്ള  കരച്ചിൽ ശിശു ക്ഷേമ വകുപ്പിന്റെ ഗേറ്റിൽ നിന്ന് തിരിച്ചു 'സ്നേഹക്കൂടെന്ന ' വൃദ്ധ സദനം ലക്ഷ്യമാകി നീങ്ങുമ്പോഴും അയാൾക്ക്‌ കേൾക്കാമായിരുന്നു.
............................

You Might Also Like

2 comments

  1. ഗ്രൂപ്പിലെ മത്സരത്തില്‍ വായിച്ചിരുന്നു. നല്ല ഒരു മിനിക്കഥ - ഉപേക്ഷിക്കപ്പെട്ടതിന്റെ സത്യത്തിനുള്ളിലും മറ്റൊരു തെറ്റ് കാണുകയാണ് വൃദ്ധന്‍ . നല്ലൊരു attempt ആണ് സ്നേഹിതാ (അക്ഷരത്തെറ്റുകള്‍ ആകണം ഇതിനെ പിന്തള്ളിച്ച ഒരു ഘടകം -അത് ശ്രദ്ധിക്കുമല്ലോ) .ആശംസകള്‍

    ReplyDelete