യാത്രയിലാണ്

ഇടവഴിക്ക്  നീളം കൂടുതലുണ്ടെന്ന് അയാൾക്ക്‌ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി.പക്ഷേ അയാളുടെ സഹയാത്രക്കാരിൽ ചിലർക്ക് ദൂരം കുറവായിട്ട് ആണ് അനുഭവപെട്ടത്‌   .
പൂപ്പലുകൾ നിറഞ തലയ്ക്കു മീതെ ഉയർന്നു നില്ക്കുന്ന  പഴയ കല്മതിൽകെട്ട് യാത്രയിലെ പേടിപെടുത്തുന്ന  കാഴ്ചകൾ പോലെ അയാൾക്ക്  തോന്നിയിരിക്കാം അല്ലെങ്കിൽ എന്തിനായിരിക്കും അയാളുടെ മിടിപ്പുകൾക്കിത്ര വേഗത..
പിറകോട്ടു നോക്കണമെന്നുണ്ട്..നടന്നു നീങ്ങിയ അത്ര തന്നെയുണ്ടോ മുന്നിലെക്കുമെന്ന കണക്കു കൂട്ടലുകൾ നടത്തിയിട്ട് ഉത്തരതിലെത്താൻ കഴിയുമൊയെന്നുറപ്പില്ലാത്തതു കൊണ്ടാവാം പാതിവഴിയിൽ ചിന്തകൾ നിറുത്തിയത് .
ഹേയ്...പിന്നിൽ നിന്നാരോ വിളിക്കുന്ന പോലെ..
വിളി കേട്ടു ഭയന്ന് നടത്തത്തിനു ആക്കം കൂട്ടാനൊരുങ്ങിയപ്പോൾ മുന്നിൽ നിന്നിരുന്ന ചെറിയ കൽ തട്ടി വീഴാൻ പോയതാ.സൈഡ് ചുമര് പിടിച്ചു ഒരുവിധത്തിൽ നേരെ നിവർന്നു നിന്നു .അങ്ങിനെ എത്ര തവണ യാത്രയുടെ തുടക്കം മുതലിങ്ങോട്ട്‌ ഈ ഇടവഴി അയാളെ തള്ളിയിടാൻ നോക്കിയതാ..പക്ഷെ അപ്പോഴൊക്കെ  ചെറിയ പുൽത്തകിടെൻകിലും കഥാ നായകനെ രക്ഷിച്ചിരിക്കും .അല്ലെങ്കിലെന്തിനാ അന്നൊരിക്കൽ കൂടെ നടന്ന സഹയാത്രികയെ  മാത്രം ഈ ഇടവഴി തള്ളിയിട്ടത് .വീണു കഴിഞാൽ പിന്നെ കൂടെയുള്ളവർ എടുത്തോണ്ട് പോയി ഇടവഴിയുടെ അങ്ങേ തലയിലെത്തിക്കണം .അതാണ് യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ അയാൾ മറ്റുള്ളവരിൽ നിന്ന് കണ്ടു പഠിച്ചത് .അന്നും അങ്ങിനെ തന്നെ ചെയ്തു.കുറച്ചു പേർ കൂടി അവളെയും എടുത്ത് അങ്ങേ തലയിലേക്ക് കൊണ്ട് പോയി .അവളുടെ തല ഭാഗം അയാൾ തന്നെയായിരുന്നു പിടിച്ചത്..പക്ഷെ അത് ഓർത്തെടുക്കുമ്പോൾ ഇന്നും മനസ്സിൽ വല്ലാത്ത ഒരു നീറ്റലാണ് .ഈ ഇടവഴിയിലൂടെ ഉള്ള നടത്തം തുടങ്ങി കുറച്ചു മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നതിനിടയിലാ അന്നാദ്യം അവളെ കണ്ടത്.

ആദ്യ കാ ഴ്ചയിൽ തന്നെ മനസ്സ് പറഞ്ഞു ഈ ഇരുണ്ട ഇടവഴിയിൽ തനിക്കു കൂട്ടിനായ് ദൈവം കാണിച്ചു തന്നതാ ഇവളെ..
ഉം...
അയാൾ മനസ്സിനൊരു മറുപടി കൊടുത്തു ..
പക്ഷെ അപ്പോഴും അയാൾക്ക് ഒരു ആദി ബാക്കിയുണ്ടായിരുന്നു....ഈ  ഇടവഴിയിലേക്ക് തന്നെ ആരോ തള്ളിയിട്ട് പോയതാണല്ലോ ..അന്ന് മുതൽ ഒറ്റയ്ക്കാ എല്ലാം ...തള്ളിയിട്ടു പോയതാണേലും ഒരു വട്ടമെങ്കിലും കാണണമെന്നു വല്ലാതെ ആഗ്രഹിച്ചിരുന്നു ..ആരാന്നറിയാൻ വേണ്ടി മാത്രം തന്നെ പിന്നിലാക്കി യാത്ര ചെയ്തവരോടൊക്കെ ചോദിച്ചതാ അയാൾ അവർക്കാർക്കും അറിയില്ലത്രേ ...അറിയാഞ്ഞിട്ടവില്ല പറഞ്ഞിട്ടെന്താ ഉന്തിയിട്ടു ഈ ഇടവഴിയിൽ വന്നവരൊക്കെ ഒറ്റയ്ക്ക് നടന്നാൽ മതീന്ന് ഇവിടെ വല്ല നിയമവവും കാണും...അന്നേ തീരുമാനമെടുത്തതാ ഇനിയങ്ങോട്ട് അങ്ങേ തലക്കൽ വരെ തൻറെ യാത്ര തനിച്ചു മതിയെന്ന് .

പക്ഷെ ഇവളങ്ങനെയല്ലായിരുന്നു ..ചിലപ്പോൾ ഈ ഇടവഴി അങ്ങ് വല്ലാതെ ഇരുണ്ടു കളയും അന്നേരം വല്ലാത്ത പേടിയായിരുന്നു അവൾക്ക് അപ്പൊ അവളയാളുടെ കൈ മുറുക്കി പിടിച്ചു തൊട്ടുരുമ്മി മുന്നോട്ടു നടക്കുമ്പോൾ അയാളറിയാതെ പറയുമായിരുന്നു ഇവളെൻ കൂടെയുണ്ടെങ്കിൽ ഈ ഇടവഴിയിൽ എത്ര ദൂരവും നടക്കാമായിരുന്നു .....
പക്ഷെ തന്നോട് പോലും ചോദിക്കാതെ അവളെയും ഇടവഴി വീഴ്ത്തിയില്ലേ...?
ഓർമ്മകൾ കൊണ്ട് മുന്നോട്ട് പോകാൻ മാത്രം അവളയാളോട് അലിഞ്ഞിരിന്നു..ഓർമ്മകൾ മാത്രമേ അവളിൽ നിന്നയാൾക്ക് ദൈവം കൊടുത്തിരുന്നുള്ളൂ ..
ദൈവം ..അയാളുടെ മനസ്സിലെന്തോ കൊള്ളിയാൻ വീശിയ പോലെ
കൂടെ നടന്നു കൊണ്ടിരുന്ന പലരുംഅയാൾക്ക് ദൈവത്തെ പറ്റി  പലതും പറഞ്ഞു കൊടുത്തു..
ചിലര് പറഞ്ഞു കൊടുത്തു ...അക്കരെയെതുമ്പോൾ ദൈവം പിടിച്ചു ശിക്ഷിക്കുമെന്ന്..മാത്രമല്ല അവിടെ നരഗമുണ്ടെന്നും..
ഇത് കേട്ടപ്പോൾ മുതൽ തുടങ്ങിയതാ ..അക്കരെയത്താതിരുന്നാൽ മതിയായിരുന്നു എന്ന ചിന്ത ..അതിനു വേണ്ടി മുന്നോട്ടു വച്ച കാൽ പിന്നോട്ടു വെക്കാൻ നോക്കിയതാ അയാൾ... ഇത് കണ്ട ഒരു പണ്ഡിതനായ യാത്രക്കാരൻ പറഞ്ഞു ''.മകനെ ഈ ഇടവഴിയിൽ മുന്നോട്ടു വെച്ച കാൽ പിന്നോട്ടു  വെക്കാനാവില്ല''
പിന്നെ..
അയാളുടെ മനസ്സിൻറെ ധൈര്യം ചോർന്നു പോകുന്ന പോലെ തോന്നി
അക്കരെ നരഗമില്ലേ ?
യാത്രയുടെ തുടക്കത്തിൽ യാത്രയുടെ നിയമങ്ങൾ പറഞ്ഞു കൊടുക്കനരുമില്ലതതിനാലവാം അങ്ങനെ ചോദിച്ചത്
അവിടെ സ്വർഗവുമുണ്ടല്ലോ ..
പണ്ഡിതൻ മറുപടി പറഞ്ഞത്  അങ്ങനെ ആയിരുന്നു ..
ദൈവത്തിനു നിങ്ങളോട് ഭയങ്കര ഇഷ്ടമാ...അവൻ നിന്നെ സ്വർഗതിലെക്കാ വിളിക്കുന്നത്‌...അത് കൊണ്ടാ ഇടവഴിയിൽ പിന്നോട്ട് നടക്കാൻ കഴിയാത്തത്...
അന്ന് വരെ അയാൾ ദൈവത്തെക്കുറിച്ച് മനസ്സിലാക്കി വെച്ചതെല്ലാം തിരുത്തിയെഴുതി........
അപ്പോൾ എന്റെ പ്രിയതമയെ ദൈവം എന്നെക്കാൾ കൂടുതൽ പ്രണയിചിരിക്കും  
അയാളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു..

യാത്ര ഇന്ന് അക്കരെയെത്താറായ് തുടങ്ങിയിരിക്കുന്നു...ഈ യാത്രക്കിടയിൽ എന്തെല്ലാം ഈ ഇടവഴി തനിക്കു സമ്മാനിച്ചു.
എത്ര പേരുടെ നടത്തത്തിന്റെ മുന്നില് പെട്ട് പോയിട്ടുണ്ട് ..അവർക്കൊന്നും സമയമില്ലായിരുന്നു അന്ന് .തന്നെയും പിന്തള്ളി അല്ല തള്ളിയിടാൻ നോക്കി മുന്നോട്ട് പോയവരാ അവരൊക്കെ ..എന്നിട്ടെന്തായി..താനിക്കരെയെത്താറാ യപ്പോഴും  അവരിതാ ഇവിടെ നിരങ്ങി നീങ്ങുന്നു മുന്നോട്ട്...മനസ്സലിവു തോന്നി എഴുന്നെൽപിക്കാൻ നോക്കി പക്ഷെ ആവുന്നില്ല..ദൈവത്തിനിവരോട് ഇഷ്ടം കുറവായിരിക്കുമോ...........?
അയാളറിയാതെ മനസ്സിൽ ചിന്തിച്ചു..
ഏയ് അതാവില്ല...ഈ ഇടവഴി മുഴുവൻ ആസ്വദിക്കാതെ തിരക്ക് കൂട്ടിയത് കൊണ്ട് ദൈവം സമയം കൊടുത്തതായിരിക്കും...
എന്നാലും...
അയാൾ അവരിലേക്ക്‌ തിരിഞ്ഞു സഹതാപത്തോടെ നോക്കി.......
 ആ നോട്ടത്തിനിടയിൽ കാൽ തെറ്റി അയാളും വീണു ....വീഴുന്ന വീഴ്ചയിൽ അയാൾക്ക്‌ കേൾക്കാമായിരുന്നു ഇടവഴിയുടെ തുടക്കത്തിലേക്ക് ആരോ ഒരാളെ തള്ളിയിട്ട ശബ്ദം...

-സ്നേഹിതൻ


 ..

You Might Also Like

20 comments

 1. യാത്രയിലാണ്
  ജീവിതയാത്രയിലാണ്!!

  ReplyDelete
  Replies
  1. അതെ അജിത്തേട്ടാ....

   Delete
 2. ബ്ലോഗ്‌ന്‍റെ കളര്‍ കൊമ്പിനേഷന്‍ ഒന്ന് മാറുന്നത്‌ നന്നാകും എന്ന് തോന്നുന്നു. കറുപ്പില്‍ വെള്ള വരുമ്പോ വല്ലാതെ കണ്ണില്‍ കുത്തുന്ന പോലെ

  ReplyDelete
  Replies
  1. ഇന്ന് തന്നെ മാറ്റാന് ശ്രമിക്കാം

   Delete
 3. തുടക്കം ഒഴുക്കോടെ,പിന്നെ കുറച്ചു വലിച്ചില്‍ ,വായനക്കാരനെ ചിന്തയിലേക്ക് വിട്ട അന്ത്യം,, നന്നായിരിക്കുന്നു. അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ ,,,ആശംസകള്‍,

  ReplyDelete
  Replies
  1. താങ്ക്സ് ഫൈസലിക്കാ

   Delete
 4. കറുപ്പും വെള്ളയും നല്ല കോമ്പിനേഷന്‍ ആണ് പക്ഷെ വായിക്കാന്‍ കഷ്ടമാണ്.
  കഥ കൊള്ളാം.. വീണ്ടും ഏതോ ഇടവഴിയിലേക്ക് വീണ്ടും വീണ്ടും തള്ളിയിടപെട്ട മനുഷ്യജന്മങ്ങള്‍.

  ReplyDelete
  Replies
  1. അതിനെയൊക്കെയാവും നമ്മൊളൊക്കെ ചേര്ന്ന് ജീവിതമെന്ന വിലിപ്പേരിട്ടത്.....ശ്രീജിത്ത്

   Delete
 5. ജീവിതയാത്ര ചിന്തിപ്പിക്കുന്നു ... അക്ഷരത്തെറ്റുകള്‍ വായനയില്‍ കല്ലുകടിയാവും , ശ്രദ്ധിക്കുമല്ലോ ...

  ReplyDelete
  Replies
  1. അക്ഷരത്തറ്റ് ഇന്ന് തന്നെ എഡിറ്റ് ചെയ്യാം.....

   Delete
 6. തുടരുക ഈ യാത്ര................

  ReplyDelete
 7. ഈ യാത്രയിൽ വീഴ്ച്ച സുനിശ്ചിതം തന്നെ അല്ലെ.....?

  ReplyDelete
 8. നല്ല എഴുത്താണ് പ്രിയാ, ഒന്ന് കൂടി ശ്രദ്ധിച്ചാൽ തകർക്കും

  ReplyDelete
 9. ഇനി മുതലൊന്ന് ശ്രമിക്കാം.....നന്മ നിറഞ്ഞ പിന്തുണക്ക് നന്ദി

  ReplyDelete
 10. യാത്ര തുടരുന്നൂ - ശുഭയാത്ര നേര്‍ന്നു വരൂ

  ReplyDelete