ക്രിസ്മസ് സമ്മാനം

"ഉമ്മാ നല്ല രസമായിരുന്നു ക്യാമ്പ് "..
പത്ത് ദിവസത്തെ എന്‍... .എസ് .എസ് ക്യാമ്പ് കഴിഞ്ഞു ഇരുട്ട് കയറിയതിനു ശേഷമാണ് അജ്മല്‍ വീട്ടിലെത്തിയത്...അതിന്‍റെ ക്ഷീണം മാറുന്നതിനു മുമ്പ് ക്യാമ്പ് വിശേഷങ്ങള്‍ ഉമ്മയോട് പങ്കു വെക്കുകയായിരുന്നു അവന്‍ .
"അതൊക്കെ പറയാം ഉമ്മാന്‍റെ കുട്ടി ഡ്രസ്സ്‌ അഴിച്ചു വെച്ച് കുളിച്ചുഷാറായി വാ .."അജ്മലിന്‍റെ കയ്യില്‍ നിന്ന് ബാഗ്‌ വാങ്ങി ഉമ്മ പറഞ്ഞു.

അവന്‍ കിണറ്റിന്‍ കരയില്‍ പോയ്‌... .വെള്ളം മുക്കി തലയിലേക്ക് ഒഴിച്ചു. ..ശുദ്ധമായ വെള്ളം ദേഹത്ത് തട്ടിയപ്പോള്‍ അവനു വല്ലാത്ത കുളിര് തോന്നി.
"എത്ര ദിവസമായി വീട്ടിലെ കിണറ്റിലെ വെള്ളത്തില്‍ കുളിച്ചിട്ടു..നന്നായ് ഒഴിച്ച് ഉരച്ചു സാബൂന്‍ തേച്ചു കഴുകണം കേട്ടോ .." ഉമ്മ അടുക്കളയില്‍ അവനുള്ള കഞ്ഞിയിലെക്കുള്ള ചമ്മന്തി അരക്കു ന്നതിനിടയില്‍ വിളിച്ചു പറഞ്ഞു ...
ആ സോപ്പ് തേച്ചാ കുളിക്കന്നുത് ....
അജ്മല്‍ അടുത്ത ബക്കെറ്റ് വെള്ളം ഒഴുക്കുന്നതിനു മുമ്പ് തന്നെ പറഞ്ഞു...
ന്നാ ..ശരി വേഗം വാ..ഭക്ഷണം കഴിക്കേണ്ടെ...?ഉമ്മ ചോദിച്ചു

ദാ  ..എത്തി .
തല തോര്‍ത്തി വീടിന്‍റെ പിന്നാമ്പുറത്തെ വാതില്‍ വഴി അകത്തു കയറി അജ്മല്‍ പറഞ്ഞു..
തല നല്ലോണം തോത്ത് ...നേരം തെറ്റി കുളിച്ചതാ വല്ല വയ്യയ്കയും വന്നാല്‍ ഉമ്മ തന്നെ കൊണ്ടോണ്ടേ....ആസ്പത്രീക്ക് ..
ഉമ്മ ഏതൊരു ഉമ്മനെയും പോലെ ആതിയറിയിച്ചു ..

റുമില്‍ പോയ്‌ ബര്‍മുഡയും ബനിയനും ധരിച്ചു അജ്മല്‍ അടുക്കളയിലെതിയപ്പോഴേക്കും ഉമ്മ കഞ്ഞിയും ചമ്മന്തിയും പാത്രത്തിലാക്കി  വെച്ചിരുന്നു .
ഉമ്മാ ഇന്നും കഞ്ഞിയാണല്ലേ ....?
ഉം..
അവന്‍റെ ചോദ്യത്തിന് തെല്ലു നിരാശയോടെ ഉമ്മ ഉത്തരം നല്‍കി.ആ നിരാശയില്‍ എല്ലാം അടങ്ങിയിരുന്നു.
ആ..ആട്ടെ എന്തെക്കയ മോന്‍റെ ക്യാമ്പ്‌ലെ കഥകള്...ഉമ്മാക്ക് പറഞ്ഞു കൊണ്ട...
ആയിശാത്ത മാറ്റര്‍ മാറ്റുന്നുണ്ടെല്ലേ ...
അജ്മലങ്ങേനെയാ സ്നേഹം കൂടിയാലവന്‍റെ ഉമ്മയെ അങ്ങിനെയ.. വിളിക്കാറ്.
ന്‍റെ പോന്നു ആയിശാത്ത ....ഞാന്‍ വെറുതെ ചോദിച്ചതല്ലേ..
അവന്‍ കുമ്പിളില്‍ മുക്കിയ കഞ്ഞി വായിലേക്ക് ഒഴിച്ച് പറഞ്ഞു .
ഉം..വേണ്ട ഇയ്യിടെയായിട്ടു ഇത്തിരി കൂടുണ്ണ്ട് അനക്ക് ...
പോട്ടെ ഉമ്മ.. ഉമ്മാന്റെ പോന്നു അജ്മലല്ലേ ...അവന്‍ കൊഞ്ചി പറഞ്ഞു ..
അന്‍റെ എന്‍ .എസ്.എസിന്‍റെ മാഷ്ടര്‍ നബീസന്‍റെ പൊരെക്ക് ഇയ്യ്‌ എത്യോന്നു വിളിച്ചു ചോദിച്ചിരുന്നു ...
ആ മോഹനന്‍ സര്‍ അങ്ങിനെയ..നല്ല സാറാ...കുട്ടികള്‍ക്കൊക്കെ നല്ല ഇഷ്ടാ സാറെ ...
അജ്മല്‍ സറോടുള്ള ഇഷ്ടം കാട്ടി
ആട്ടെ ക്യാമ്പിലെ വിശേഷം പറ ...ഉമ്മ കേള്‍ക്കട്ടെ..
.കഥ കേള്‍ക്കാന്‍ റെഡിയായി ആയിശാത്ത

ക്യാമ്പിലെത്തിയ അന്ന് മുതല്‍ വ്യത്യസ്ത തരം ക്ലാസുകള്‍ ..പഠിക്കേണ്ട ക്ലാസുകള്‍ ആയിരുന്നു അവയൊക്കെ...അജ്മല്‍ ക്യാമ്പ്‌ വിശേഷങ്ങള്‍ ഉമ്മയോട് പങ്കു വെച്ച് തുടങ്ങി
ആ.. നല്ല ക്ലാസ്സുണ്ടാവുന്നൊക്കെ പറഞ്ഞല്ലേ മോഹനന്‍ സര്‍ നിന്നെ പറഞ്ഞയക്കണംന്ന് എന്നോട് പറഞ്ഞത് ...ആയിശാത്ത മകനോട്‌ പറഞ്ഞു .
പിന്നെ ഉമ്മ അത് മാത്രമല്ല..രാവിലെ എഴുന്നേറ്റു നിസ്കരമോക്കെ കഴിഞ്ഞാ ഉപ്പുമാവും ചായയും ..
അപ്പൊ  ...നിസ്കരിക്കാനോക്കെ സൌകര്യണ്ടുല്ലേ....ന്‍റെ ഒരു പേടി  അതിനു കയ്യൂലെന്നായിരുന്നു ....ഉമ്മ ആശ്വാസത്തോടെ പറഞ്ഞു
ആയിശാത്ത എന്താ കരുതിയെ..ക്യാമ്പില്‍ പോയാല്‍ നിസ്കരിക്കനൊന്നും കഴിയുലാന്നോ ....?ന്നാ പൊന്നു ആയിഷതക്ക്  തെറ്റി ...അതിനൊക്കെ മോഹനന്‍ സര്‍ ആദ്യമേ ഒരു പ്രയര്‍ ഹാള്‍ ഉണ്ടാക്കിയിരുന്നു .
നിന്റെ മാഷ്ട്ക്ക് പടച്ചോന്‍ നല്ലത്  വരുത്തട്ടെ ...ഉമ്മ പ്രാര്‍ത്ഥിച്ചു
അതൊക്കെ കഴിഞ്ഞാല്‍ പിന്നെ സേവനത്തിനിറങ്ങും ....
അതെന്താ പരിപാടി ...?
അതോ ...റോഡും സ്കൂള്‍ പരിസരവും   റെയില്‍വേ സ്റ്റേഷന്‍ ,ഹോസ്പിടല്‍ അങ്ങനെ ഞങ്ങളെല്ലാരും കൂടെ അവിടെയൊക്കെ നന്നാക്കും ...
ആഹാ..ഉമ്മാക്ക് എന്തോ പുതുമയുള്ളത് കേട്ട പോലെ ..
കഞ്ഞി മതി ..അജ്മല്‍ കുറച്ചു ബാക്കിയാക്കി പാത്രം ഉമ്മാക്ക് നേരെ നീട്ടി പറഞ്ഞു
മത്യോ ... കൊറ്ചോടി ..
വേണ്ട ...ഇങ്ങള്‍ കുടിചോളി ...അജ്മല്‍ പറഞ്ഞു
ഉം.....പത്രം കയ്യിലെടുത്തു ചെരിച്ചു പിടിച്ചു കുമ്പിളിലേക്ക് ബാക്കിയുള്ള കഞ്ഞി ഒഴിച്ച് ആയിശാത്ത കുടിച്ചു

പാത്രം കഴുകി വെച്ച് രണ്ടു പേരും കുറച്ചു മാറി പുല്‍പായ ഉറങ്ങാനായി വിരിച്ചു ...
ഉമ്മാ ...
എന്താ മോനെ..
ക്യാമ്പിലെ അവസാന രാത്രിയില്‍ ഞങ്ങളൊക്കെ കൂട്ടി മോഹനന്‍ സര്‍ ചോദിച്ചു 
"പ്രിയപ്പെട്ട എന്‍റെ  കുട്ടികളെ ,നാളെ നമ്മുടെ ഇവിടുത്തെ പത്തു ദിവസത്തെ നമ്മുടെ അവസാന ദിവസമാണ്..ഇത്തവണത്തെ ക്രിസ്ത്മസ് നമുക്ക് സ്കൂളിന്റെ തൊട്ടടുത്തുള്ള വൃദ്ധസദനത്തിലെ അച്ഛനമ്മമാര്‍ക്കൊപ്പമാക്കം ...എന്താ നിങ്ങളുടെ അഭിപ്രായം ?"
നിങ്ങളെന്തു പറഞ്ഞു ...മടിയില്‍ തല വെച്ച് കഥ പറയുന്ന അജ്മലിന്‍റെ കവിള്‍ കൈ കൊണ്ട് തലോടി ചോദിച്ചു
ഞങ്ങള്‍ എല്ലാവരും ഒ .കെ  പറഞ്ഞു .
ശേഷം കുട്ടികളൊക്കെ പാട്ടും കളിയും പിന്നെ ക്യാമ്പ്‌ ഫയറും കഴിഞ്ഞു അടിച്ചു പൊളിച്ചു കിടന്നുറങ്ങി .
 ഇയ്യും അടിച്ചു പൊളിച്ചോ....?ഉമ്മ ചോദിച്ചു
ഉം...കുറച്ചൊക്കെ ...
അവസാന ദിവസത്തെ ജോലികളെല്ലാം കഴിഞ്ഞ്  ഞങ്ങള്‍ വൈകിട്ട് നാലു മണിക്ക് ഒരു ബസ്സില്‍ അവിടേക്ക് യാത്ര തിരിച്ചു ..

അവിടെയെത്തിയ ഞങ്ങളെ സിസ്റ്റര്‍ മേരി എന്ന് വിളിക്കുന്ന ഒരു സ്ത്രീ സ്വീകരിച്ചു അകത്തേക്ക് കയറ്റി ....
അവരാണെന്ന് തോന്നുന്നു എല്ലാ കാര്യങ്ങളും നോകുന്നത് ...
ഉമ്മാ ...പിന്നീട് അവിടെ ഓരോ റൂമിലും ഓരോ ഉമ്മമാരും അമ്മമാരും ഞങ്ങളെ കൈ പിടിച്ചു കരയുകയായിരുന്നു...വല്ലാത്ത കാഴ്ചയായിരുന്നു ഉമ്മാ ...
ഓല്‌കൊക്കെ  കുട്ട്യോലുല്ലോരാണോ...മോനെ..
അധികപേര്‍ക്കും കുട്ട്യോലോക്കെയുണ്ട് ....
ന്നിട്ടും....ആയിശാത്ത മുഴുമിപ്പിച്ചില്ല ..
 മോനെ അജ്മലെ...ഈ ഉമ്മനെ മോന്‍ നോക്കുലെ ....ആശങ്കയോടെ അവനോടു ചോദിച്ചു ....
ഉം.....പൊന്നു പോലെ നോക്കും അജുന്റെ ആയിഷതനെ ....
മടിയില്‍ കിടക്കുന്ന അവന്‍റെ മൂര്‍ധാവില്‍ ഉമ്മ മുത്തം കൊടുത്തു കെട്ടിപിടിച്ചു ...
ആ കണ്ണുകളില്‍ ആ വാക്കുകളിലെ സന്തോഷം നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു ...

ഞങ്ങള്‍ ഒന്നിച്ചു ചായ കുടിച്ചു.ക്രിസ്ത്മസ് കേക്ക് മുറിച്ചു ..കുട്ടികളൊക്കെ ഓരോരുത്തര്‍ക്കും ക്രിസ്തമസ് സമ്മാനം കൊടുത്തു.....
ഉമ്മാന്റെ കുട്ടിയെന്തേ കൊടുത്തു....
കൊടുക്കാനായി അവന്‍റെ കയ്യിലോന്നുമില്ലന്നരിഞ്ഞിട്ടും ആയിശാത്ത അറിയാതെ ചോദിച്ചു പോയി....
ഉമ്മാ...അജുന്‍റെ കയ്യിലൊന്നും ഇല്ലായിരുന്നു കൊടുക്കാന്‍....
അവന്റെ സങ്കടം ഉമ്മയെ വല്ലാതെ അസ്വസ്തപ്പെടുത്തി ....

 തിരിച്ചു പോരാന്‍ നേരത്ത്...ഒരു വല്യമ്മ വന്നെന്‍റെ കൈ പിടിച്ചു ചോദിച്ചു..
"മോനെ ...എല്ലാരും എനിക്ക് ക്രിസ്ത്മസ് സമ്മാനം തന്നു ....ന്‍റെ കുട്ടിയൊന്നും തന്നീലാലോ .... "
ഉമ്മ അവന്‍റെ മുഖത്തേക്ക് നോക്കി ...നിരാശയുടെ നിഴല്‍ അരണ്ട വെളിച്ചത്തിലും വായിചെടുക്കാമായിരുന്നു ...
എന്തെ മോന്‍ പറഞ്ഞു എന്ന് ചോദിക്കണമെന്ന് കരുതിയെങ്കിലും ഉമ്മയുടെ നാവ് അനുവദിച്ചില്ല ....
മറ്റുള്ള കുട്ടികളും സാറും ഒക്കെ അജ്മലിന്‍റെ മുഖത്ത്  നോക്കി നിക്കായിരുന്നു.....
ഉമ്മാന്റെ അജു വല്ലാത്ത അവസ്ഥയിലയിപ്പോയ്‌ ....അവന്‍ പറഞ്ഞു
ഞാന്‍ അമ്മയെ കേട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു...അജുന്‍റെ കയ്യിലോന്നുല്ല്യ...ക്രിസ്ത്മസിനു സമ്മാനം തരാന്‍.......ഇതെല്ലാതെ....
ഇത് കണ്ട് ....മേരി സിസ്റ്റര്‍ എന്നെ അടുത്തേക് വിളിച്ചു പറഞ്ഞു "മോനെ ഇതാണ് ഞങ്ങള്‍ക്ക് കിട്ടിയതില്‍ വെച്ചേറ്റവും വലിയ ക്രിസ്ത്മസ് സമ്മാനം.."
എന്റെ പോന്നു മോന് നല്ലത് വരട്ടെയെന്നു ദൈവത്തോട് ഉമ്മ മനസ്സില്‍ പ്രാര്‍ത്ഥിച്ചു പറഞ്ഞു  ...ഉമ്മാന്റെ കുട്ടിക്ക് ക്ഷീണം കാണും നേരമൊത്തിരിയായി കിടന്നോട്ടോ........!!!
മടിയില്‍ തല വെച്ച് അവന്‍ ഉറക്കത്തിലേക്കു പോയിരുന്നു....


-സ്നേഹിതന്‍You Might Also Like

22 comments

 1. വലിയ കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്.
  ഇനിയും എഴുതുക
  കൂടുതല്‍ വായിക്കുകയും വേണം

  ReplyDelete
 2. വിഷയത്തില്‍ പുതുമയില്ലെങ്കിലും എഴുത്തിന്‍റെ ശൈലിയും അവതരണവും നന്നായിട്ടുണ്ട്.

  ReplyDelete
 3. വായിക്കാന്‍ പ്രേരിപ്പിക്കുന്ന എലമെന്റ് ഉണ്ട് എഴുത്തില്‍ . ശ്രമിച്ചാല്‍ ഇനീം നന്നാക്കാം . എഴുതൂ ഒരുപാട് ...വായിക്കൂ അതിലേറെ ... :)

  ReplyDelete
  Replies
  1. അനാമികയുടെ കമെന്റിന് നന്ദി.....വായിക്കാനും എഴുതാനും ശ്രമിക്കാം...

   Delete
 4. ആശംസകള്‍ .ഇടയ്കിടെ ഒരു മുറിച്ചില്‍ സംഭവിക്കുന്നുണ്ട്. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കുക.

  ReplyDelete
  Replies
  1. ശ്രമിക്കാം...നിങ്ങളുടെ തിരുത്തലുകളും ആശംസകളും എഴുതാനൊത്തിരി പ്രചോദനം തരുന്നെനിക്ക്...
   നന്ദി.....

   Delete
 5. കൊള്ളാം ..കൂടുതല്‍ നന്നാവട്ടെ ..
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 6. ...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
  ..ads by google! :
  ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
  ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
  ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
  കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
  http://asrusworld.blogspot.com/
  http://asrusstories.blogspot.com/
  ഒരു പാവം പുലി ........മ്യാവൂ !!
  FaceBook :
  http://www.facebook.com/asrus
  http://www.facebook.com/asrusworld
  താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
  http://mablogwriters.blogspot.com/

  ReplyDelete
  Replies
  1. തീര്ച്ചയായും....ഞാനാവഴിയെത്തി ദാ...ഇപ്പോ തന്നെ..
   ചിലപ്പോ..പരിപ്പ്വടയും കട്ടന്ചായയും കിട്ടിയാലോ..

   Delete
 7. വലിയ കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട്.
  ഇനിയും എഴുതുക
  കൂടുതല്‍ വായിക്കുകയും വേണം, ithu thanne njanum parayunnu

  ReplyDelete
 8. നല്ല എഴുത്ത് ഇനിയും എഴുതുക , ഒന്നും അവകാശപെടാനില്ല എഴുത്ത് എങ്കിലും ചിലതൊക്കെ ഇതിൽ ഉണ്ട്

  ReplyDelete
 9. ഈ കഥയിൽ നന്മ മാത്രമേയുള്ളൂ. അത് കൊണ്ട് തന്നെ വല്ലാതെ ഇഷ്ടായി.
  തിന്മകളും താന്തോന്നിത്തങ്ങളും തോന്ന്യാസങ്ങളും കുത്തിനിറച്ച് ഒടുക്കം വായനക്കാർനെ ആശയക്കുഴപ്പത്തിന്റെ കൊടുംകാട്ടിൽ നിർത്തി പേനമടക്കുന്ന കഥാകൃത്തുക്കളുടെ രചനകളാണ് പലപ്പോഴും അംഗീകരിക്കപ്പെടാറുള്ളത്. നല്ല കഥകളെ നമ്മൾ ബാലരമക്കഥകളെന്ന് പറഞ്ഞ് താഴ്ത്തിക്കെട്ടും. ശരിയാണ് കുട്ടിക്കാലത്ത് നമ്മിലൊക്കെയുണ്ടായിരുന്ന നന്മകൾ നാം വലുതാവുന്നതോടെ മരിച്ചു പോവുന്നു.

  ഇനിയുമെഴുതൂ നല്ല കഥകൾ. ഒരുപാടൊരുപാട്! അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ?

  ReplyDelete
 10. ശ്രമിക്കാം...നിങ്ങളുടെ തിരുത്തലുകളും ആശംസകളും എഴുതാനൊത്തിരി പ്രചോദനം തരുന്നെനിക്ക്...
  നന്ദി.....

  ReplyDelete
 11. വായിച്ചവസാനം എത്തിയപ്പോൾ  കണ്ണുകൾ നനഞ്ഞിരുന്നു

  ReplyDelete
 12. ഹൃദയങ്ങള് തമ്മിലാവട്ടെ സ്നേഹം...

  ReplyDelete