അതേയ്..ഇനി മുതല്‍ മീന്‍കാരന്‍ വരുന്നത് കാത്തു നില്‍കേണ്ട !!!

അതേയ്..ഇനി മുതല്‍ മീന്‍കാരന്‍ വരുന്നത് കാത്തു നില്‍കേണ്ട !!!
സത്യം..
ഇങ്ങേരോടിത് എത്ര തവണ പറഞ്ഞതാ .......
നിങ്ങളെന്താ വിശ്വസിക്കാത്തത് ....
മേരി വല്ലാത്ത അമര്‍ഷത്തോടെ ജോയിയോട് പറഞ്ഞു..
ജോയിക്കുണ്ടോ..കുലുക്കം ..
ഒടുവില്‍ അവളുടെ കയ്യില്‍ ചൂലുള്ളത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവന്‍ പറഞ്ഞു

ചേട്ടായിയുടെ പൊന്നു മോള്‍ പറ ...
ചാച്ചന്‍ കേള്‍ക്കട്ടെ ....
അതവള്‍ക്കത്ര പിടിച്ചില്ല എന്നാലും വേണ്ടീല പറയാമെന്നു അവളും കരുതി

സംഗതി എന്താന്നെല്ലേ..
ഇപ്പം പറയാട്ടോ ...ജോയിച്ചാ ഇനി നമ്മക്ക് മീന്‍ മേടിക്കാന്‍ മീന്‍കാരന്‍ വറീതിന്‍റെ കൂവലും കാത്തിരിക്കണ്ട ....
പിന്നെ ...
ഇനി മുതല്‍ ഇന്റര്‍നെറ്റില്‍ മീന്‍ ബുക്ക്‌ ചെയ്യാം ...അവര്‍ ഫ്രഷ്‌ ആയ മീന്‍ ഡോര്‍ ടു ഡോര്‍ സംവിദാനം വഴി വേട്ടിലെതിക്കൂന്നെ ..........
സൈറ്റിന്റെ പേര് www.seatohome.com ന്നാ...

എല്ലാം കൂടി കേട്ടതും ജോയിച്ചന് ചിരിക്കണോ അതോ കരയണോ ഒന്നും പറയണ്ടെന്റെ കൂട്ടരേ........

കുറച്ചലോചിച്ചപ്പോള്‍ തോന്നി തരക്കേടില്ല സംഗതി !!!

നടക്കോ....
നടക്കും ജോയിച്ച...
അവളിടക്ക് കയറി ഒന്നിനെ കുറിച്ചും ഗാഡമായി ചിന്തിക്കാന്‍ പോലും സമ്മതിക്കില്ലാന്നു വെച്ചാല്‍ പോട്ടെ.....
ജോയ് വീണ്ടും ആലോചന തുടങ്ങി

സംഗതി കൊള്ളാം ...
വെബ്സൈറ്റ് വഴി മീനിനു ബുക്ക്‌ ചെയ്യന്നൊക്കെ വെച്ചാല്‍ മലയാളിയുടെ ഓരോ വളര്‍ച്ചയെ ....

അവനവിടെ നിറുത്തി ആലോചന ...
ഇതിപ്പോ കൊച്ചിയിലും തിരുവനന്തപുരത്തും മാത്രേ തുടങ്ങീട്ട് ഉള്ളു ന്നു വെക്ക ....

വറീതിന്‍റെ കാര്യം വിട്ടേക്കാം ...അവനു നാലഞ്ച് ഏക്ര തെങ്ങിന്തോപ്പും മറ്റെല്ലമുന്ടെന്നു വെക്കാം .....
ബാക്കിയുള്ള മീന്കാരുടെ കാര്യമെന്തവുമെന്റെ കര്‍ത്താവെ.....


ജോയ് ആ ഇരുത്തം തന്നെ ഇരുന്നു .....-സ്നേഹിതന്‍ 

You Might Also Like

5 comments

 1. ഹാ!!! നടക്കട്ടെ വായനയും മീന്‍ കചോടവും ഒരുമിച്ചു നടക്കും അല്ലെ...

  ReplyDelete
 2. ഫിഷ്‌ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ നന്നായി നടക്കട്ടെ -നന്നായിട്ടുണ്ട് ,ആശംസകള്‍

  ReplyDelete
 3. ഹഹഹ..! ഗൊള്ളാം, നല്ല ആലോചന..!
  പുതുചിന്തകള്‍ ഇനിയുമുണ്ടാകട്ടെ, ആശംസകളോടെ,
  പുലരി

  ReplyDelete