മരിച്ചു തീരാത്തവർ

ഒരു കഥ പറയുകയാണ്‌
വാശി പിടിച്ചു കരയാനറിയാത്ത കുട്ടികളുള്ള നാട് ..ആ കുട്ടികൾക്കവിടെ കളിക്കോപ്പില്ല..അവരെ കളിപ്പിക്കാൻ അവർക്കാരുമില്ല എന്ന് പറയുന്നതാവും നല്ലത് .ഇവിടത്തെ അമ്മമാർ കുട്ടികൾക്ക് അമ്പിളി മാമന്റെ കഥകൾ പറഞ്ഞു കൊടുക്കാറില്ല.നിലത്തു തറയിൽ  മരിച്ചു കിടക്കുന്ന അമ്മയുടെ മാറിൽ നിന്നും പാൽ കുടിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങൾ പറഞ്ഞു തരുന്ന കഥ ..ഞങ്ങൾ ജനിച്ചു വീഴുന്നതെ വെടിയുണ്ടകൾ തീ തുപ്പുന്ന ആകാശ വാഹനത്തിന്റെ ശബ്ദം കേട്ട് കൊണ്ടാണ് .ഞങ്ങൾ  ആകാശം നോക്കി ആ  വാഹനം ചൂണ്ടി ചോദിക്കാറുണ്ട് 'അതെന്താ അമ്മേ..എന്ന് '..
അപ്പോഴും അമ്മയൊന്നും മിണ്ടാറില്ല ..

ഇത് ഗാസ മുനമ്പ് ..
യുദ്ധം ..മാത്രം കേട്ട് പതിഞ്ഞവർ ..
എങ്ങും വെടിയൊച്ചകൾ മാത്രം .. മനുഷ്യക്കൊതി തീരാത്ത കഴുകന്മാർ എല്ലായിടവും  പിടച്ചടക്കിയിരിക്കുന്നുഎത്രയോ ധീര പുരുഷന്മാരെ  രക്തസാക്ഷിത്വം വഹിച്ച  മണ്ണ് ...അല്ല അതിനു വേണ്ടി മാത്രം ദൈവം സൃഷ്‌ടിച്ച ഭൂമിയിലെ ഇടം ..ഈ നാട്ടിൽ ജനിച്ചു പോയ്‌ എന്ന 'മഹാപാതകം' ചെയ്തവർ ..പുതുമഴ പോലെ അവർക്കാശ്വസമായ് ജനങ്ങൾക്കിടയിൽ ഒരു പുതിയ പേര് ഉയർന്നു തുടങ്ങിയിരിക്കുന്നു ..

 "ഇന്തിസാര്‍ മുഹമ്മദ്‌......""
കേട്ടവരൊക്കെ പറഞ്ഞു കൊള്ളം ..ആണായി പിറന്നവന്‍.!!!!!!
ജൂത കഴുകന്മാരെ തുടച്ചു നീക്കാന്‍ അല്ലാഹ് നീ തന്ന  ആണ്‍കുട്ടി .ഇന്ന്
ഓരോ ഫലസ്തീന്‍കാരനും അത്രക്കിഷ്ടമാണ് ഇന്തിസാര്‍ മുഹമ്മദെന്ന പോരാളിയെ ..ഇന്തിസാറും..ജനങ്ങളുടെ മനസ്സിൽ ജീവിച്ചു തുടങ്ങി ..

യുദ്ധം ..
ശക്തി പ്രാപിക്കുന്നു
"തകര്‍ന്നടിഞ്ഞ സിമെന്റ് കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തു വരുന്ന കൊച്ചു കുട്ടികളുടെ രക്തത്തിന് പകരം എനിക്കെന്ത് നല്‍കാനാവും...ഇന്തിസര്‍ ആലോചനയില്‍ മുഴുകി ...
കഴുകന്മാര്‍കെതിരില്‍ ഒന്നിക്കണം ...ലോകമൊന്നടങ്കം അരുതെന്ന് പറയുമ്പോഴും ഫലസ്തീനിന്‍ രക്തം കണ്ടിട്ടേ അടങ്ങു..എന്നാ ഇസ്രയേലിന്‍ ധിക്കാരം അന്ഗീകരിക്കനവില്ല .....ഇന്തിസാരെന്ന അടങ്ങാത്ത വിപ്ലവദാഹി അണികള്‍ക്ക് മുമ്പില്‍ ഗര്‍ജിച്ചു .

തുടരെ പെയ്യുന്ന ഷെല്ലാക്രമണം ...
ഗാസ മുനമ്പ്‌ ദിവസം കഴിയുന്തോറും ശവപറമ്പായ് മാറുന്നു ..
ഭൂമിയുടെ നാനാദിക്കുകളില്‍ നിന്നും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു.
മനസ്സാക്ഷി മരിച്ചിട്ടില്ലത്തവര്‍ ഈ ലോകത്തുണ്ടെന്ന്സത്യം അറീച്ചു കൊണ്ട്   ഇന്തിസാര്‍ മുഹമ്മദ്‌ ഫലസ്തീന്‍ യുവാക്കള്‍ക്ക് ആവേശം നല്‍കി .

ഇന്തിസാര്‍ ....മുഹമ്മദ്‌ ..
ഹി ഈസ്‌ ദി മാന്‍ .ഔര്‍ റിയല്‍ എനിമി .
.ജൂത കമ്മാണ്ടോര്‍  ആല്ബര്ട്ട് ഹെന്രി മെസ്സേജ് പാസ് ചെയ്തു
ഒളി  കേന്ദ്രം നോക്കി ഇസ്രയേല്‍ തിരച്ചില്‍ തുടര്‍ന്നു..

ഹേ..ഇന്തിസാര്‍
ജബലിയ...ഷെല്ലാക്രമണം ശക്തമായിട്ടുണ്ട് ..ഏതോ അനുയായ് വന്നറിയിച്ചു
ഒഹ് ..അല്ലാഹ്.. നീ തുണ ...അടുത്തത് ഞാന്‍
ഇന്തിസാര്‍ പ്രാര്‍ത്ഥന കൈവിട്ടില്ല .
ഉള്ള ആയുധങ്ങലെടുത്ത് പോരിനിറങ്ങാം ...
അല്ലാഹു അക്ബര്‍ ,,,,
പിറന്ന മണ്ണിനു വേണ്ടി മരിക്കാന്‍ തയ്യാറായ ഇന്തിസാര്‍ അവസാന വട്ട ഒത്തു കൂടല്‍ അണികള്‍ക്കൊപ്പം കൂടി...

തിരച്ചടി ശക്തമാക്കി ..
കരയാക്രമണം ,ഒളിപ്പോര്‍ ...മിസൈല്‍ ,ബോംബ്‌ ...ആയുധങ്ങള്‍ക്ക് ക്ഷാമമുണ്ട്
ഒന്നിനും കഴിയാത്തവര്‍ പെട്രോള്‍ വീപ്പയ്ക്ക് പിന്നില്‍ മറഞ്ഞ് നിന്ന് തിരിച്ചു കല്ലെറിയുന്നു ..
മൃതശരീരങ്ങള്‍ ...
അംഗ വൈകല്യം സംഭവിച്ചവര്‍ ..
യുദ്ധ കാഴ്ച ഭയാനകം ...
യു,എന്നിന്റെ മൌനത്തെ ലോക രാഷ്ട്രങ്ങള്‍ അപലപിക്കുന്നു ..
ഒത്തു തീര്‍പ്പിന്റെ വിഫല ശ്രമങ്ങള്‍ ...
ലോകം ഫലസ്തീന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു ..കഴുകന്മാര്‍ക്കെതിരെ പ്രധിഷേധം ശക്തമാകുന്നു

ഇന്തിസാറിന്റെ അണികള്‍ ഓരോരുത്തരായ് മരണമെന്ന സായുജ്യം പുല്‍കുന്നു ...
അവസാനം ...ആ ഒളി കേന്ദ്രവും തകര്‍ന്നെന്നുറപ്പിച്ചതിനു ശേഷമാണ്
ആല്ബര്ട്ട് ഹെന്രി യുടെ അവസാനത്തെ ഷെല്‍ നിലച്ചത് .....
പക്ഷെ ..അവിടെ ഉറക്കെ കേള്‍ക്കാമായിരുന്നു  ....
..ജയ് ഫലസ്തീന്‍ !!!!!!!

നോവല്‍ വായിച്ചു തീര്‍ന്നപ്പോഴേക്കും അന്‍വര്‍ ..ക്ഷീണിതനായിരുന്നു ..
അവനറിയാതെ വിളിച്ചു ..
ജയ് ഇന്തിസാര്‍ ..ജയ് ഫലസ്തീന്‍ ...
ഗാസയുടെ അടുത്ത ധീര പുരുഷന്‍ പിറവിയെടുത്ത പോലെ ..-സ്നേഹിതന്‍


You Might Also Like

3 comments

  1. കാണൻ വയ്യ ഈ നരനയാട്ട്, പ്രാർത്ഥിക്കാം നമുക്ക്

    ReplyDelete
  2. പ്രാര്ത്ഥന മാത്രം...ആവുന്നത്രെ

    ReplyDelete
  3. മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് യുദ്ധം ചെയ്യുന്നതെന്തിന്നു നാം വൃഥാ......എന്നല്ലേ മനുഷ്യര്‍ ചിന്തിക്കേണ്ടത്? ചോരപ്പുഴയൊഴുകാത്തൊരു ലോകം വേണം.

    ReplyDelete