അയാള്‍ ..

നഗരം നല്ല ഉറക്കത്തിലാണ് ...നഗരത്തിലെ അത്യാവശ്യം തരക്കേടില്ലാത്ത ഫ്ലാറ്റിലാണ് അയാളും ഭാര്യയുംരണ്ടുമക്കളുംതാമസിക്കുന്നത്..അയാള്‍ക്ക് എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല .തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി .ഉറങ്ങാന്‍ കിടന്നാല്‍ അപ്പോഴേക്കും വിളിക്കാത്ത അതിഥിയെ പോലെ ഓരോ ചിന്തകള്‍ കടന്നു വരും ..ഫ്ലാറ്റിലെ രണ്ടാമത്തെ നിലയിലെ പതിമൂന്നാം നമ്പര്‍ റൂമിലേക്ക് ഗ്ലാസ്സിട്ട ജനല്‍ കടന്നു രാത്രിയില്‍ മാത്രം സര്‍വീസ് നടത്തുന്ന പാണ്ടി ലോറികളുടെ ഹെഡ് ലൈറ്റില്‍ നിന്നും വരുന്ന വെളിച്ചം അയാളുടെ മുഖത്തെക്കടിക്കുന്നത് പോലെ തോന്നി...

വലിച്ചിട്ട സിഗ്രെറ്റ് കുറ്റികളുടെ കൂട്ടത്തിലെക്കൊന്നു കൂടി വലിച്ചെറിഞ്ഞ് അയാള്‍ ജനലിനരികില്‍ തന്നെ ഇരുന്നു ..വൈകിട്ട് ഓഫീസ് വിട്ട് റൂമിലെത്തിയപ്പോള്‍ അവളാദ്യം പറഞ്ഞത് നിങ്ങളുടെ അമ്മ വിളിച്ചിരുന്നു .
എടീ നിങ്ങളുടെ അമ്മ എന്നല്ല നമ്മുടെ അമ്മ ...അയാള്‍ തിരുത്തി കൊടുത്തു ..
ആ..
അവള്‍ അലസഭാവത്തില്‍ പറഞ്ഞു ..
എന്നിട്ട്  അമ്മയെന്തു പറഞ്ഞു ...അയാള്‍ അറിയാനുള്ള ആവേശം  കാട്ടി ..
എന്ത് പറയാനാ ..സ്ഥിരമുള്ള ചികിത്സ ,അസുഖം ,അനിയന്റെ പഠിപ്പ്,അച്ഛന് മേടിക്കുന്ന കഷായത്തിന്റെ പണത്തിന്‍റെ  കണക്ക് അങ്ങനെ കുറെ ...കുറെ കണക്കുകള്‍ അവതരിപ്പിച്ചു ..
ഉം ..അയാള്‍ മൂളിക്കേട്ടു .
അമ്മ ഈ കണക്കു പറയാനായ് ഇനിയിങ്ങോട്ട് വിളിക്കേണ്ടതില്ല എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു ....
ടക് ...അവള്‍ പറഞ്ഞു  മുഴുമിപ്പിക്കുന്നതിന് മുമ്പേ അവളുടെ മുഖതയാളുടെ കൈ പതിഞ്ഞു ...

ജനല്‍ കമ്പികളില്‍ പിടിച്ചു പുറത്തേക്ക് നോക്കിയിരുന്ന അയാള്‍ അറിയാതെ കൈവിട്ടു തന്‍റെ കൈകളിലേക് നോക്കി ..എന്താ പെട്ടെന്ന് ദേഷ്യം വന്നതെന്നറിയില്ല..അന്നേരം അങ്ങനെ തോന്നി..എന്നാലും അവള്‍ക്ക് അമ്മയോട് അങ്ങനെ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്യേണ്ടില്ലായിരുന്നു  .
...ഒരു സിഗ്രെറ്റ് കൂടി ബോക്സില്‍ നിന്നെടുത്തു വലിക്കാനായ് ചുണ്ടിനിടയില്‍ വെച്ച് ബെഡില്‍ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി ..."പാവം അടി കിട്ടിയതിനു ശേഷം ഒന്നും രണ്ടും പറഞ്ഞു ക്ഷീണം കൊണ്ടുരങ്ങിപ്പോയതാ " .... മനസ്സില്‍ ഒരു കുറ്റ ബോധം പോലെ

ക്ലബിന്‍റെ ജനറല്‍ ബോഡി യയിരുന്നല്ലോ ഇന്ന് ...ദിവകരനുമായുള്ള വാക്കുതര്‍ക്കം മൂത്ത്  അടിയുടെ വക്കിലെതിയതാ ..ക്ലബിന് വരുന്ന ഫണ്ടില്‍ അഴിമതി നടന്നിണ്ടെന്നു അവന്‍ .വിട്ടു കൊടുക്കോ തെളീക്കണമെന്നു ഒരു കൂട്ടര്‍ ..ഒരുമാതിരി തെറിയെല്ലാം വിളിച്ച് തുടങ്ങിയതാ ...ഒടുവില്‍ കയ്യങ്കളിയകുമെന്ന് തോന്നിയപ്പോള്‍ കൂട്ടം കൂടി നിന്നവര്‍ പിടിച്ചു വച്ചതാ ..ഇത് വല്ലതും നിനക്കറിയോ ....അയാള്‍ ഉറങ്ങുന്ന ഭാര്യയെ നോക്കി മനസ്സില്‍ പറഞ്ഞു
മുന്‍ ശുണ്ടി ആണ് അയാളുടെ കുഴപ്പെമെന്ന് പലരും പറഞ്ഞു കൊടുത്തതാ .ദൈവം ജന്മന തന്നതെങ്ങനെയാ മാറ്റാ ... എല്ലാവരെ പോലെ അയാളും അവരോടെക്കെ പറയും...
അല്ലേലും അമ്മെക്കും അച്ഛനും മാസത്തില്‍ അയച്ചു കൊടുക്കുന്ന പതിനായിരം രൂപ കൊണ്ട് ചിലവിനു തികയുന്നില്ലന്നു വെച്ചാല്‍ എന്താ ചെയ്യാ ..അതിനിടയില്‍ അനിയന്റെ പഠിപ്പ് ...അവനൊരു പാവാ ...അതിനു വേറെ അവനും അയച്ചു കൊടുക്കാറുണ്ട് ...ആകെ കിട്ടുന്ന ഇരുപത്തി അയ്യായിരം രൂപ ഒന്നിനും തികയില്ല കഷ്ടിച്ച് ഒപ്പിക്കുകായ..ഇതെല്ലം ചെയ്യുന്നത് തന്നെ മക്കളുടെയും അവളുടെയും പല കാര്യങ്ങളും പിന്നെതെക്ക് നീട്ടി വെച്ചിട്ടാ ....ഇതൊക്കെ അവരുണ്ടോ അറിയുന്നു..
അയാള്‍ ഓരോന്ന് ചിന്തിച്ചു കൂട്ടുകയാണ് ...

"അവര്‍ക്കെന്നോടല്ലാതെ ആരോടാ ചോദിക്കാനുള്ളത് ....അവരൊക്കെ എന്‍റെ  സ്വകാര്യ സ്വത്തല്ലേ" ...അയാള്‍ സ്വയം സമാധാനിച്ചു ..
...കണ്ണുകള്‍ക്ക്‌ ഉറക്കത്തിന്റെ തളര്‍ച്ച വരുന്നതയാള്‍ക്ക് അനുഭവപ്പെട്ടു...
അവസാനത്തെ സിഗ്രെറ്റ് കുറ്റിയും വലിച്ചെറിഞ്ഞു അയാള്‍ ബെഡില്‍ പോയ്‌ കിടന്നു  ....അയാളുടെ എന്നെത്തെതും പോലെ ഒരു രാത്രി കൂടി കടന്നു പോയി ...


-സ്നേഹിതന്‍ .You Might Also Like

6 comments

 1. ആരാണ്‌ ഈ അയാള്‍..??
  അഷ്‌റഫ്‌ മലയില്‍ ആണോ...??
  സിഗരറ്റ് വലി തുടങ്ങി...??..അല്ലേ..??

  ReplyDelete
  Replies
  1. ഉം....ജീവിതം പലതും പടിപ്പിക്കും സജീരെ....

   Delete
 2. Replies
  1. താങ്ക്സ് ഷാജു ഭായ്....

   Delete
 3. ഇതിനൊരു പ്രവാസി ടച്ച്‌ ഉണ്ടായിരുന്നെങ്ങി ഒന്നൂടെ ഉഷാരായേനെ

  ReplyDelete
  Replies
  1. പ്രവാസം....അത്രക്കങ് എഴുതുവാനാവുമോന്നറിയില്ല...അതാ...

   Delete