ഇതാണ് അളിയാ സമൂഹം

സ്കൂള്‍ വിട്ടു വന്ന ബാബു മോന്‍റെ മുഖം വിഷാദം കൊണ്ട് മൂടിയിരുന്നു ..
എന്തെടാ നിനക്ക് പറ്റിയത് ?
അമ്മ സുശീല കാര്യം തിരക്കി .അവന്‍ കിടന്നു മോങ്ങുകയല്ലാതെ കാര്യം പറയുന്നില്ല .നീ പറയുന്നോ അതോ ..സുശീല  മുഴുമിപ്പിച്ചില്ല .
അവള്‍ക്കവനെ അത്ര പരുഷമായ രീതിയില്‍ ചീത്ത പറയാന്‍ കഴിയില്ല
അതവനും നന്നായ് അറിയാം .
അല്ലെങ്കില്‍ അവന്റെ ഡാഡി ചീത്ത പറയുമ്പോ അവന്‍ ഓടി വന്ന്‍ മമ്മീടെ മാക്സി മറച്ചു പിടിച്ചു അച്ഛന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കുമ്പോ അവന് സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കല്‍ സുശീലയാണല്ലോ ..
നിന്റെ  ഈ സപ്പോര്ടാ അവനു വളം വെക്കുന്നത്..അങ്ങേരെപ്പോഴും സുശീലയെ കുറ്റം പറയാറ് ..
അമ്മ ആകുമ്പോ അങ്ങനെ തന്നെയാ അതീ പുരുഷന്മാരുക്കുണ്ടോ മനസ്സിലാകുന്നെ ....
അവള്‍ സ്വയം ആശ്വസിച്ചു ..എന്നാലും  ബാബുവിന് എന്താ പറ്റിയത് ..

ഏതായാലും അവന്‍ ഡ്രസ്സ്‌ അഴിച്ചു മാറ്റി  റുമില്‍ കയറി .സുശീലക്ക് ആശ്വാസമായി .
അവന്‍ അന്നത്ര പത്രമെടുത്ത്‌ വീണ്ടും വീണ്ടും ആ വാര്‍ത്ത‍ വായിച്ചു നോക്കി
സ്കൂളില്‍ ഇന്റെര്ബെല്ലിനു ലൈബ്രറിയില്‍  അവനും കുഞ്ചാസ്( ശരിക്കുള്ള പേര്‍ -കുഞ്ചു കുറുപ്പ് ).... കൂടി പത്രം വായിക്കുമ്പോള്‍ കുഞ്ചാസ് ആണ് ആ വാര്‍ത്ത‍ കാണിച്ചു തന്നത്..
"ഡാ ബാബു ..നോക്കിക്കേ ഇനി മുതല്‍ നാല് നമ്പറിലേക്ക് മാത്രം കാള്‍ ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ ഇറങ്ങുന്നുന്ന്‍ ."
ചതിച്ചോ കുഞ്ചാ..
എന്താ ബാബു
കുഞ്ചാ ..ഇന്നെന്‍റെ ഡാഡി എനിക്ക് ആപ്പിള്‍ ഐ ഫോണ്‍ കൊണ്ട് വരാന്ന്‍ പറഞ്ഞതാ ..ഡാഡി ഇന്നെത്തെ ഈ ന്യൂസ്‌ കണ്ടാല്‍ എല്ലാം കുളമാകും
ബാബു നിന്റെ കാര്യം ഗോപി ...കുഞ്ചാസ് സമാശ്വസിപ്പിച്ചു ..
പോടാ ..
ബാബു ഉച്ചത്തില്‍ പറഞ്ഞു
എന്താ ബാബു നീ പറയുന്നത് ..സുശീല അടുക്കളയില്‍ നിന്ന് ബാബുവിന്റെ ശബ്ദം കേട്ട് ചോദിച്ചു
അപ്പോഴാണ് സ്കൂള്‍ അല്ല വീടാണെന്നു ബാബുവിന് ഓര്മ വന്നത് .

നേരം ഇരുട്ടി
അച്ഛന്‍റെ വരവും കാത്തിരിക്കുന്ന ബാബുമോന്‍...... ...ഈശ്വരാ...അച്ഛന്‍ ഐ ഫോണ്‍ വാങ്ങിയതിനു ശേഷം ആ വാര്‍ത്ത വായിച്ചാല്‍ മതിയായിരുന്നു അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു ...
കുഞ്ചാസ് പറയുന്ന പോലെ പറഞ്ഞാല്‍ "പരീക്ഷയുടെ തലേന്ന് പോലും അവനിങ്ങനെ പ്രാര്‍ത്ഥിച്ചു കാണില്ല "
സുശീലാ ....സൂ..
അച്ഛനെത്തി ..പുറമേ നിന്നും വരുന്ന അച്ഛന്‍റെ വിളി അവനു കേള്‍ക്കാമായിരുന്നു ..
അവന്റെ ചങ്കിടിപ്പ് കൂടി ..

അകത്തു കയറിയ അച്ഛന്‍ ...
ബാബു..
ആ ..അവന്‍ പതുങ്ങിയ സ്വരത്തില്‍ വിളി കേട്ടു ..
ഇങ്ങു വാടാ  ..
അതേയ് ഇന്ന് അവന്‍ എന്തോ ടെന്ഷനുണ്ട് ..സ്കൂള്‍ വിട്ടു വന്നു റുമില്‍ കയറിയതാ ...സുശീല പറഞ്ഞു
എന്താ..നിനക്ക് ടെന്‍ഷന്‍ ..അച്ഛന്‍ തിരക്കി
ഒന്നുല്ല്യ ...
അവനെപ്പോഴും അച്ഛന്റെ അടുത്തെക്കങ്ങനെ ഫ്രീ ആയി സംസാരിക്കാറില്ല ...

അതിനിടയിലും അച്ഛന്റെ കയ്യിലെക്കവന്‍ ശ്രദ്ധിച്ചു,,,
സ്ഥിരമുള്ള ബാഗ്‌ മാത്രമേയുള്ളൂ....
ഇല്ല കൊണ്ട്  വന്നിട്ടില്ല ..എങ്ങനെ കൊണ്ട് വരും .ഇവിടെയെതുംപോഴേക്കും ഇന്നിറങ്ങിയ മുഴുവന്‍ പത്രവും വായിചിട്ടല്ലേ വീട്ടില്‍ കയറുകയുള്ളു ...
ആ ന്യൂസ്‌ കൊടുത്തവനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ...അവനു സങ്കടം തീര്‍ക്കാന്‍ കഴിയുന്നില്ല .
എന്തെല്ലാം സ്വപ്നങ്ങളയിരുന്ന്‍ ..കുഞ്ചാസിനോട് എന്തെല്ലാം കാചിയതായിരുന്നു ..ഐ ഫോണില്ലാതെ ക്ലാസ്സിലേക്ക് ...ആലോചിക്കാന്‍ പോലും വയ്യ ...
ബാബു ..
ആ ..അവന്‍ അച്ഛന്റെ വിളി കേട്ട് ഞെട്ടി
നീ എന്താടാ ആലോചിക്കുന്നെ...
ഒന്നുല്ല്യ
അച്ഛന്‍ നിനക്കെന്ത കൊണ്ട് വന്നതെന്നറിയോ
ഇല്ല ..
അച്ഛന്‍ ആ ബാഗിന്റെ സിബ്ബ് അഴിച്ചു തുടങ്ങി ..അവന്‍ ബാഗിലേക്കു തന്നെ നോക്കി യിരുന്നു ..
ആപ്പിള്‍ ഫോണിന്‍റെ പെട്ടി പുറത്തെടുക്കുന്നത് കണ്ട ബാബുവിന്റെ കണ്ണുകളെ അവന്‍ വിശ്വസിക്കാന്‍ പറ്റിയില്ല.
അച്ഛാ..
അന്നാദ്യമായ്‌ അവനച്ചനെ ഉറക്കെ അച്ഛാ എന്ന് വിളിച്ചു ...
ഒരു ചുടു ചുംബനവും കൊടുത്തു ...

അന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവന്റെ സംശയം തീര്‍ന്നില്ലായിരുന്നു ...അച്ഛനാ ന്യൂസ്‌ കണ്ടിട്ടില്ലേ..കണ്ടിരുന്നെങ്കില്‍ അച്ഛനോരിക്കലും മേടിച്ചു തരില്ലായിരുന്നു ....

ഒടുവില്‍ അവന്‍ ഒരു ഉത്തരത്തിലെത്തി ....
അവന്‍റെ കുഞ്ചാസ് പറഞ്ഞു കൊടുത്ത വാക്കായിരുന്നു അത്
"അച്ഛനമ്മമാര്‍ മക്കളെന്തു പറഞ്ഞാലും മേടിച്ചു തരുമളിയാ ...വാര്‍ത്തകള്‍ വരും പോകും "

ഇയര്‍ ഫോണും വെച്ച്  അവനെപ്പോഴോ ഉറക്കതിലേക്ക് വീണിരുന്നു ..


-സ്നേഹിതന്‍ .You Might Also Like

3 comments

  1. ഇനിയും ഒരു പാട്‌ എഴുതണം ...സാഹിത്യ ലോകം ഒരു മഹാമണ്ടനെ കാത്തിരിക്കുന്നുണ്ട്‌...!!@@!!

    ReplyDelete
  2. കൊള്ളാം ഇനിയും എഴുതൂ ആശംസകള്‍

    ReplyDelete
  3. ആചാര്യന്...എനറെ നന്ദി

    ReplyDelete